ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിയ സുപ്രീംകോടതിയിലെ മുതിര്‍ന്ന നാല് ജഡ്ജിമാരുമായി ദീപക് മിശ്ര ചര്‍ച്ച നടത്തിയതായി സൂചന. ബുധനാഴ്ചയും ഇത് സംബന്ധിച്ച ചര്‍ച്ച തുടരും എന്നാണ് അറിയുന്നത്.

ചീഫ് ജസ്റ്റിസ് സ്വമേധയാ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനം ഉണ്ടായില്ലെന്നാണ് അറിയുന്നത്. വെള്ളിയാഴ്ചയാണ് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ചുകൊണ്ട് വാര്‍ത്താസമ്മേളനം നടത്തിയത്.

അതേസമയം, സുപ്രീംകോടതിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിച്ച അറ്റോർണി ജനറല്‍ കെ.കെ.വേണുഗോപാല്‍ ഉടന്‍ തന്നെ പ്രശ്നപരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook