അയോധ്യ തർക്കം: ഷാരൂഖ് ഖാൻ മധ്യസ്ഥത വഹിക്കണമെന്ന് എസ്.എ.ബോബ്‌ഡെ ആഗ്രഹിച്ചു

ക്ഷേത്രത്തിന് തറക്കല്ലിടേണ്ടത് മുസ്‌ലിങ്ങളാണെന്നും മസ്ജിദിന് തറക്കല്ലിടേണ്ടത് ഹിന്ദുക്കളാണെന്നും ഷാരൂഖ് ഖാൻ പറഞ്ഞു

Shah Rukh Khan, Shah Rukh Khan Ayodhya mediation panel. Shah Rukh Khan Ayodhya, CJI Bobde Shah Rukh Khan, CJI Bobde wanted Shah Rukh Khan in Ayodhya panel, Ayodhya news, Indian Express

ന്യൂഡൽഹി: അയോധ്യ തര്‍ക്കത്തില്‍ ബോളിവുഡ് നടൻ ഷാരൂഖ് ഖാനെ മധ്യസ്ഥനാക്കി നിയോഗിക്കാന്‍ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെയ്ക്ക് താല്‍പ്പര്യമുണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. ബോബ്‌ഡെയുടെ വിരമിക്കല്‍ ചടങ്ങില്‍ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് വികാസ് സിങ്ങാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

2019 മാര്‍ച്ചില്‍ അയോധ്യ തര്‍ക്ക പരിഹാരത്തിനായി സുപ്രീംകോടതി ഒരു മധ്യസ്ഥ പാനലിനെ നിയോഗിച്ചിരുന്നു. ഇതില്‍ ഷാരൂഖിനെയും ഉള്‍പ്പെടുത്തണമെന്നായിരുന്നു ബോബ്‌ഡെയുടെ താല്‍പര്യം.

മധ്യസ്ഥതയിലൂടെ തർക്കം പരിഹരിക്കാൻ ജസ്റ്റിസ് ബോബ്ഡെ നടത്തിയ ശ്രമങ്ങൾ “ശ്രദ്ധേയമാണ്” എന്ന് എസ്‌സി‌ബി‌എ പ്രസിഡന്റ് സിങ് പറഞ്ഞു, “അയോധ്യ തർക്കത്തിൽ, എനിക്കും ജസ്റ്റിസ് ബോബ്ഡെയ്ക്കും ഇടയിലുള്ള ഒരു രഹസ്യം ഞാനിപ്പോൾ വെളിപ്പെടുത്തുകയാണ്. വാദം കേൾക്കലിന്റെ പ്രാരംഭ ഘട്ടത്തിൽ, ഷാരൂഖ് ഖാന് സമിതിയുടെ ഭാഗമാകാൻ കഴിയുമോയെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. എനിക്ക് ഷാരൂഖിനെ അറിയാമെന്ന് ജസ്റ്റിസ് ബോബ്ഡെയ്ക്ക് അറിയാമായിരുന്നതിനാൽ, എന്നോട് സംസാരിക്കാൻ കഴിയുമോയെന്ന് അദ്ദേഹം എന്നോട് ചോദിച്ചു.”

Read More: നിങ്ങളെ പുറത്താക്കുമ്പോൾ രാജ്യം ശരിക്കും ‘വാക്‌സിനേറ്റ്’ ആവും; ബിജെപിയോട് സിദ്ദാർഥ്

ഷാരൂഖ് ഖാൻ സമ്മതിച്ചതായി സിങ് പറഞ്ഞു. “ക്ഷേത്രത്തിന് തറക്കല്ലിടേണ്ടത് മുസ്‌ലിങ്ങളാണെന്നും മസ്ജിദിന് തറക്കല്ലിടേണ്ടത് ഹിന്ദുക്കളാണെന്നും ഖാൻ പറഞ്ഞു. എന്നാൽ മധ്യസ്ഥത ശ്രമം പരാജയപ്പെട്ടു, അതിനാൽ പദ്ധതി ഉപേക്ഷിച്ചു. എന്നാൽ മധ്യസ്ഥതയിലൂടെ സാമുദായിക പ്രശ്നങ്ങൾ പരിഹരിക്കാനുള്ള അദ്ദേഹത്തിന്റെ (സിജെഐ ബോബ്ഡെയുടെ) സന്നദ്ധത ശ്രദ്ധേയമായിരുന്നു.”

അയോധ്യ കേസില്‍ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചില്‍ ബോബ്‌ഡെയും അംഗമായിരുന്നു. മുന്‍ സുപ്രീംകോടതി ജഡ്ജി എഫ്.എം.ഐ.കാലിഫുല്ല, ആത്മീയനേതാവ് ശ്രീ ശ്രീരവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരായിരുന്നു സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ പാനലിലെ അംഗങ്ങള്‍.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Cji bobde wanted shah rukh khan to mediate in ayodhya row says lawyer

Next Story
ചർച്ച തത്സമയം സംപ്രേഷണം ചെയ്തതിൽ പ്രധാനമന്ത്രിക്ക് അതൃപ്തി; ഖേദം പ്രകടിപ്പിച്ച് കേജ്‌രിവാൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com