/indian-express-malayalam/media/media_files/uploads/2018/04/suicide1.jpg)
" നിയമം നിയമമാണ്, എന്നാൽ, നല്ലൊരു കാര്യത്തിന് വേണ്ടി അതിൽ അയവ് വരുത്തുന്നത് നൈതികമാണ്"
സിവിൽ സർവീസിലേയ്ക്ക് കടന്നുചെല്ലാൻ ആഗ്രഹിച്ചിരുന്ന വരുൺ സുഭാഷ് ചന്ദ്രൻ എന്ന ഇരുപത്തിയെട്ടുകാരന്റെ അവസാന വരികളാണിത്. ഏതാനും മിനിട്ട് വൈകിയതിന്റെ പേരിൽ യു പി എസ് സിയുടെ പ്രവേശന പരീക്ഷാ ഹാളിൽ പ്രവേശനം നിഷേധിക്കപ്പെട്ട വരുൺ ജീവിതത്തോട് വിടപറയും മുമ്പേ എഴുതിയ വാക്കുകളാണിത്.
പരീക്ഷയെഴുതി തന്റെ സ്വപ്നങ്ങളുടെ ലോകത്തേയ്ക്ക് കയറുന്നതിന് നിയമത്തിന്റെ കടുംപിടുത്തം വിലങ്ങുതടിയായപ്പോൾ നിരാശയുടെ കയറിൽ ആ യുവത്വം തന്റെ സ്വപ്നങ്ങൾക്ക് വിരാമിട്ടു. ഞായാറാഴ്ച വൈകിയാണ് വരുൺ ആത്മഹത്യ ചെയ്തത്.
കർണാടക സ്വദേശിയായ ഈ ഇരുപത്തിയെട്ടുകാരൻ പരീക്ഷാ സെന്ററിൽ എത്തുമ്പോൾ നാല് മിനിട്ട് വൈകി പോയി. ഇത് വരുണിന്റെ നാലാമത്തെ സിവിൽ സർവീസ് പരീക്ഷയായിരുന്നു.
ഓൾഡ് രാജേന്ദ്ര നഗറിലെ രണ്ട് മുറി അപ്പാർട്ട്മെന്റിൽ തന്റെ ജീവിതം അവസാനിപ്പിക്കുമ്പോൾ അദ്ദേഹം തന്റെ നിരാശയുടെ ആഴത്തെ വാക്കുകളിൽ പകർത്തി. 8.45 ന് മുമ്പ് തന്നെ പരീക്ഷ സെന്ററിലെത്തിയെങ്കിലും അവിചാരിതമായി പരീക്ഷ സെന്റർ തെറ്റിപ്പോകുകയായിരുന്നു.
പരീക്ഷാ സെന്ററായ പഹർഗഞ്ച് സർവോദയാ ബാൽവിദ്യാലയ ഡല്‍ഹിയിലെ ഓൾഡ് രാജേന്ദ്രനഗറിലെ വീട്ടിൽ നിന്നും അഞ്ച് കിലോമീറ്റലധികം ദൂരമില്ലാത്ത സ്ഥലമാണ്.
"പരീക്ഷാ സെന്ററിൽ എത്തിയ ശേഷമാണ് ഞാനെത്തിയ സ്ഥലം മാറിപ്പോയി എന്ന് മനസ്സിലാക്കുന്നത്. ശരിയാ കേന്ദ്രത്തിൽ ഞാൻ 9.24 ന് എത്തിയെങ്കിലും എനിക്ക് പ്രവേശനം നിഷേധിച്ചു." കൈപ്പടയിൽ എഴുതിയ കുറിപ്പിൽ പറയുന്നു.
സൂപ്പർവൈസിങ് ഒഫിഷ്യൽസിന്റെ ഭാഗത്ത് നിന്നും ഉണ്ടായ സമീപനം വളരെ ഖേദകരമാണ്. നിയമങ്ങൾ നിയമങ്ങളാണെന്ന് എനിക്കറിയാം. പക്ഷേ, നല്ലൊരുകാര്യത്തിന് വേണ്ടി അതിൽ അയവ് വരുത്തുന്നത് നൈതികമാണ്" വരുണിന്റെ കത്തിൽ പറയുന്നു.
പരീക്ഷ തുടങ്ങുന്നതിന് പത്ത് മിനിട്ട് മുമ്പ് 9.20 ന് രാവിലത്തെ പരീക്ഷ എഴുതുന്നതിനും ഉച്ചയ്ക്കുളള സെഷനിലേയ്ക്ക് 2.20 നും ഹാജരകാണമെന്നും ഈ സമയം കഴിയുന്നതോടെ പരീക്ഷാഹാളിലേയ്ക്കുളള പ്രവേശനം അവസാനിപ്പിക്കുമെന്ന് അഡ്മിറ്റ് കാർഡിൽ പറയുന്നു. പ്രവേശനം അവസാനിപ്പിച്ചു കഴിഞ്ഞാൽ പിന്നെ പരീക്ഷാർത്ഥികളെ പ്രവേശിപ്പിക്കുകയില്ലെന്നും വ്യക്തമാക്കുന്നുണ്ട്. ഇത് രേഖപ്പെടുത്തിയ അഡ്മിറ്റ് കാർഡ് വരുണിന്റെ മുറിയിൽ നിന്നും പൊലീസ് കണ്ടെടുത്തു.
തന്റെ മരണത്തിന് മറ്റാരും ഉത്തരാവദികളല്ലെന്നനും ഈ തീരുമാനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ഉത്തമബോധ്യമുണ്ടെന്നും വരുണിന്റെ കത്തിൽ പറയുന്നു. വരുൺ പൊലീസിനായി എഴുതിയ മറ്റൊരുകത്തിൽ തന്റെ ഒരു വനിതാ സുഹൃത്തിന്റെ പുസ്തകം തന്റെ മുറിയിൽ ഉണ്ടെന്നും ഞങ്ങൾ സുഹൃത്തുക്കൾ മാത്രമാണെന്നും തന്റെ കൈവശമുളള പുസ്തകം അടുത്ത പരീക്ഷായെഴുതാനായി ആ പെൺകുട്ടിക്ക് തിരികെ നൽകണമെന്നും തന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആ പെൺകുട്ടിയെ ഒരു കാരണവശാലും ചോദ്യം ചെയ്യരുതെന്നും കത്തിൽ എഴുതുന്നു.
"ഇനിയും ഈ ജീവിതത്തിന് അർത്ഥമില്ല. ഇനിയുളള ജീവിതം മരണതുല്യമാണ്. സംഭവിച്ചതൊക്കെ സംഭവിച്ചു. ഇത് എപ്പോൾ വേണമെങ്കിലും എവിടെവച്ച് വേണമെങ്കിലും സംഭവിക്കാം. ഇപ്പോൾ മുതൽ വളരെപ്രയാസകരമായ കാര്യമാണെന്ന് എനിക്കറിയാം പക്ഷേ അത് അസാധ്യമായ ഒന്നല്ല. ഞാനൊരിക്കലും ഉണ്ടായിരുന്നില്ലെന്ന് കരുതിയാൽ മതിയാകും." കുടുംബാംഗങ്ങൾക്കുളള കുറിപ്പിൽ വരുൺ എഴുതി.
"നിങ്ങൾ എന്നെ മറക്കാൻ എത്രമേൽ ശ്രമിക്കുമോ എന്റെ ആത്മാവ് അത്രമേൽ സന്തോഷകരമായിരിക്കും."എന്നാൽ ഇംഗ്ലീഷിലെ ക്യാപിറ്റലൽ ലെറ്ററിലെഴുതിയ അവസാനവരി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.