ന്യൂഡൽഹി: സിവിൽ സർവ്വീസ് പ്രിലിമിനറി പരീക്ഷയുടെ തിയതി പ്രഖ്യാപിച്ചു. ജൂൺ മൂന്നിനാണ് പ്രിലിമിനറി പരീക്ഷ നടക്കുന്നത്.

മാർച്ച് ആറുവരെ പരീക്ഷയ്ക്കായി അപേക്ഷിക്കാം. 782 തസ്തികയിലേക്കാണ് പരീക്ഷ നടക്കുന്നത്. പ്രിലിമിനറി പരീക്ഷയിൽ തിരഞ്ഞെടുക്കുന്നവർക്ക് ഈ വർഷം അവസാനമായിരിക്കും മെയിൻ പരീക്ഷ.

2018 ഓഗസ്റ്റ് ഒന്നിനും 21 വയസ്സ് പൂർത്തിയായവർക്കും 32 വയസ്സ് കവിയാത്തവർക്കും പരീക്ഷയ്ക്കായി അപേക്ഷിക്കാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ