/indian-express-malayalam/media/media_files/uploads/2019/12/Protest.jpg)
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം രാജ്യതലസ്ഥാനത്തും ആളികത്തി. ഡല്‍ഹി ജന്തര്‍ മന്ദറില്‍ ആയിരങ്ങള്‍ ഒന്നിച്ചുകൂടി. ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ പ്രതിഷേധത്തില്‍ ഒന്നിച്ചുകൂടിയെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ജന്‍പഥ് മെട്രോ സ്റ്റേഷനിലേക്കുള്ള പ്രവേശന കവാടം രണ്ട് മണിക്കൂര്‍ നേരത്തേക്ക് അടച്ചിട്ടു. പൊലീസ് നിര്‍ദേശത്തെ തുടര്‍ന്നാണ് മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്ത് ശക്തമാകുന്നു. പശ്ചിമ ബംഗാളിൽ പ്രതിഷേധം ആളികത്തുകയാണ്. പ്രതിഷേധവുമായി നിരവധിപേർ തെരുവിലറങ്ങി. പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനും മടിക്കില്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി രാഹുൽ സിൻഹ പറഞ്ഞു. നിലവിലെ പ്രതിഷേധങ്ങൾക്ക് കാരണം മുഖ്യമന്ത്രി മമത ബാനർജിയാണെന്നും ബിജെപി പറയുന്നു. അതേസമയം, രാജ്യത്തെ ജനങ്ങളോട് സംയമനം പാലിക്കണമെന്ന് മമത ബാനർജി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് അസമില്‍ ഏര്‍പ്പെടുത്തിയ ഇന്റർനെറ്റ് നിരോധനം രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. 16 വരെ അസമില്‍ ഇന്റർനെറ്റ് നിരോധനം തുടരുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച മുതലാണ് അസമില്‍ ഇന്റർനെറ്റ് നിരോധനം ആരംഭിച്ചത്. നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിഷേധങ്ങളെത്തുടര്‍ന്ന് ഡല്‍ഹി ജാമിയ മിലിയ സർവകലാശാലയിലെ പരീക്ഷകള്‍ മാറ്റിവച്ചു. ജനുവരി അഞ്ച് വരെ സര്‍വകലാശാല അടച്ചിടുമെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം വിദ്യാർഥികളും പൊലീസും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ആയിരക്കണക്കിന് വിദ്യാർഥികളാണ് ജാമിയയിൽ പ്രതിഷേധിക്കുന്നത്.
Read Also: പൗരത്വ നിയമത്തിനെതിരെ ടി.എന്‍. പ്രതാപന്‍ എംപി സുപ്രീം കോടതിയില്‍
അതേസമയം, പ്രതിഷേധങ്ങളെ തള്ളി ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തി. കോണ്‍ഗ്രസാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും പൗരത്വ ബില്‍ കോണ്‍ഗ്രസിന് വയറുവേദനയുണ്ടാക്കുന്നുവെന്നും അമിത് ഷാ ജാര്‍ഖണ്ഡില്‍ പറഞ്ഞു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ സംസ്‌കാരത്തെയും ഭാഷയെയും അവകാശങ്ങളെയും ബാധിക്കാത്ത രീതിയിലായിരിക്കും നിയമം നടപ്പാക്കുകയെന്നും അമിത് ഷാ പറഞ്ഞു.
പൗരത്വ നിയമത്തിനെതിരെ ആഞ്ഞടിച്ച് ഐക്യരാഷ്ട്രസഭ രംഗത്തെത്തിയിരുന്നു. രാജ്യത്ത് നടപ്പാക്കാന്‍ പോകുന്ന പൗരത്വ നിയമം തത്വത്തില്‍ മൗലികാവകാശങ്ങളിലെ വിവേചനമാണെന്ന് യുഎന്‍. ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങളില്‍ ഐക്യരാഷ്ട്രസഭ ആശങ്ക രേഖപ്പെടുത്തി. പുറന്തള്ളപ്പെട്ടവരും പീഡിതരുമായ സമൂഹത്തെ സംരക്ഷിക്കുന്നതിനുള്ള ലക്ഷ്യം സ്വാഗതാര്‍ഹമാണ്. എന്നാല്‍, പുതിയ നിയമം മുസ്‌ലിങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതല്ല. മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള യുഎന്‍ സമിതി ട്വീറ്റ് ചെയ്തു.
Read Also: ഇനി തൈമൂറിനെ രക്ഷപ്പെടുത്താൻ കോഹ്‌ലിക്കും അനുഷ്കയ്‌ക്കും മാത്രമേ കഴിയൂ: കരീന കപൂർ
ബിൽ ഭരണഘടനാപരമായി ഇന്ത്യ ഉറപ്പു നൽകുന്ന സമത്വത്തിനെതിരാണെന്നും യുഎൻ മനുഷ്യാവകാശ കമ്മിഷൻ പറയുന്നു. രാജ്യാന്തു മനുഷ്യാവകാശ നിയമങ്ങൾക്കനുസരിച്ച് വിഷയം കൈകാര്യം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യുഎൻ വ്യക്തമാക്കി. മതാടിസ്ഥാനത്തിലുള്ള വിവേചനത്തിനെതിരെ യുഎൻ നേരത്തെയും രംഗത്തെത്തിയിരുന്നു.
രാജ്യത്ത് പ്രതിഷേധം കത്തുന്ന സാഹചര്യത്തില്‍ നിരവധി ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്. ഹൗറ-തിരുപ്പതി, തിരുപ്പതി-ഹൗറ ഹുമ്‌സാഫര്‍ എക്‌സ്പ്രസ്, ഹൗറ-എറണാകുളം അന്ത്യോദയ എക്‌സ്പ്രസ്, ഹൗറ-എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ്, ഹൗറ-യശ്വന്ത്പൂര്‍ എക്‌സ്പ്രസ്, ഹൗറ-ഹൈദരാബാദ് ഈസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്, ഹൈദരാബാദ്-ഹൗറ ഈസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് എന്നിവയാണ് സര്‍വീസുകള്‍ റദ്ദാക്കിയിട്ടുള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us