പൗരത്വഭേദഗതി ബിൽ ലോക്‌സഭയിൽ; അവതരണാനുമതി ലഭിച്ചു

ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ജൈന്‍, ബുദ്ധ, പാഴ്‌സി മതക്കാര്‍ക്ക് പൗരത്വം നല്‍കുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്

ന്യൂഡൽഹി: പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്‌ലിം ഇതര അഭയാർഥികൾക്ക് പൗരത്വം അനുവദിക്കുന്ന പൗരത്വ (ഭേദഗതി) ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബിൽ അവതരിപ്പിക്കുന്നത്. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് ലോക്‌സഭയിൽ പാസായ ബില്ലിന് വൻ പ്രതിഷേധത്തെത്തുടർന്ന് രാജ്യസഭയിൽ പാസാക്കാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് വീണ്ടും ബിൽ ലോക്‌സഭയിലെത്തിയത്.

വോട്ടെടുപ്പിലൂടെയാണ് ബിൽ അവതരിപ്പിക്കാൻ അനുമതി ലഭിച്ചത്. ബിൽ അവതരണത്തെ 293 അംഗങ്ങൾ അനുകൂലിച്ചു. ബിൽ അവതരണത്തെ എതിർത്തത് 82 അംഗങ്ങൾ മാത്രം. പൗരത്വ ബിൽ ഭേദഗതിയെ എതിർക്കുമെന്ന് പറഞ്ഞ ശിവസേന ബിൽ അവതരണത്തെ അനുകൂലിച്ച് വോട്ട് ചെയ്‌തിട്ടുണ്ട്.

കാലാവധി അവസാനിച്ചതോടെയാണ് ബിൽ വീണ്ടും പാർലമെന്റിലെത്തുന്നത്. ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ജൈന്‍, ബുദ്ധ, പാഴ്‌സി മതക്കാര്‍ക്ക് പൗരത്വം നല്‍കുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. തിരഞ്ഞെടുത്ത വിഭാഗങ്ങളിലെ അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇളവുകള്‍ നല്‍കുന്നതിന് നിലവിലുള്ള നിയമങ്ങളില്‍ ബില്‍ ഭേദഗതി ചെയ്യുന്നു.

Also Read: കർണാടക ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ഇന്ന്, ഭരണം നിലനിർത്താമെന്ന പ്രതീക്ഷയിൽ ബിജെപി

അതേസമയം, ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കിയിട്ടുണ്ട്. പല്ലും നഖവും ഉപയോഗിച്ച് ബില്ലിനെ എതിർക്കുമെന്ന് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി പറഞ്ഞു. ഭരണഘടനയുടെയും മതേതര മൂല്യങ്ങളുടെയും ലംഘനമാണ് ബിൽ. കേന്ദ്ര സർക്കാർ നീക്കത്തെ കോൺഗ്രസ് ശക്തമായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: ശിക്ഷാവിധികള്‍ക്കുള്ള കാലതാമസം: ഇന്ത്യന്‍ പീനല്‍ കോഡില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് അമിത് ഷാ

ബില്ലിനെ പാർലമെന്റിൽ എതിർക്കുമെന്ന് രാഹുൽ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. “രാജ്യത്ത് ഏത് തരത്തിലുള്ള വിവേചനത്തെയും കോണ്‍ഗ്രസ് എതിര്‍ത്തിട്ടുണ്ട്. അത് ഇനിയും തുടരും. ഇന്ത്യക്കാരനായ ആര്‍ക്കെതിരെയും വിവേചനം കാണിക്കുന്ന നടപടിയെ കോണ്‍ഗ്രസ് എതിര്‍ക്കും. അതാണ് ഞങ്ങളുടെ നിലപാട്. ഇന്ത്യ എല്ലാവരുടേതുമാണ്. എല്ലാ മതക്കാര്‍ക്കും സമൂഹത്തിനും സംസ്‌കാരത്തിനും ഇവിടെ സ്ഥാനമുണ്ട്” രാഹുല്‍ ഗാന്ധി പറഞ്ഞു.

Also Read: നെഹ്‌റുവിനെ ‘റേപ്പിസ്റ്റ്’ എന്നുവിളിച്ച് സാധ്വി പ്രാചി; പ്രതിഷേധം ശക്തം

നേരത്തെ ബിൽ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചിരുന്നു. വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ നേതാക്കളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തുകയും അവരുടെ ആശങ്കകൾ പരിഗണിച്ചു കൊണ്ട് ബില്ലിൽ ഭേദഗതി ചെയ്യുകയും ചെയ്തതിന്റെ പിന്നാലെയാണ് കേന്ദ്രമന്ത്രിസഭയുടെ തീരുമാനം.

Also Read: തുടരുന്ന ക്രൂരതകള്‍; ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് നേരെ ആസിഡ് ആക്രമണം

അസമിലേത് പോലെ രാജ്യത്തുടനീളം പൗരത്വ (ഭേദഗതി) ബിൽ നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന ബിജെപിയെ സംബന്ധിച്ചിടത്തോളം ഇത് ഏറെ നിർണായകമാണ്. ബില്‍ പാര്‍ലമെന്റിലെത്തുമ്പോള്‍ ബിജെപി എംപിമാരെല്ലാവരും ഹാജരാകണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബർ 10 ന് മുമ്പ് ബിൽ പാസാക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Citizenship amendment bill in loksabha

Next Story
Karnataka Assembly bypoll results: കർണാടകയിൽ ബിജെപി മുന്നേറ്റം; കോൺഗ്രസിനും ജെഡിഎസിനും തിരിച്ചടിBS Yediyurappa, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com