പൗരത്വ ഭേദഗതി നിയമത്തിനു സ്‌റ്റേയില്ല; മറുപടി നല്‍കാൻ കേന്ദ്രത്തിനു നാലാഴ്ച

ദേശീയ ജനസംഖ്യ റജിസ്റ്റർ നടപടികൾ മൂന്ന് മാസത്തേക്ക് നിർത്തിവയ്‌ക്കണമെന്ന് മുസ്‌ലിം ലീഗിനു വേണ്ടി ഹാജരായ കപിൽ സിബൽ പറഞ്ഞു

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. നിയമത്തിന്റെ ഭരണഘടനാ സാധുത  ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജികളില്‍ മറുപടി സത്യവാങ്മൂലം നാലാഴ്ചത്തെ സമയം കേന്ദ്രത്തിനു കോടതി അനുവദിച്ചു. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണു 143 ഹര്‍ജികള്‍ പരിഗണിച്ചത്.

മൊത്തം ഹർജികളിൽ ഡിസംബർ 18നു കോടതി സുപ്രീം കോടതി നോട്ടീസ് പുറപ്പെടുവിച്ച 60 എണ്ണത്തിനാണു കേന്ദ്രം മറുപടി സത്യവാങ്മൂലം നൽകിയത്. ശേഷിക്കുന്നവയിൽ മറുപടി നല്‍കാന്‍ ആറാഴ്ചത്തെ അനുവദിക്കണമെന്നു അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ആവശ്യപ്പെട്ടു. തുടർന്നാണു സുപ്രീം കോടതി നാലാഴ്ചത്തെ  അനുവദിച്ചതും ഹർജികളിൽ നോട്ടീസ് പുറപ്പെടുവിച്ചതും. വിഷയത്തിൽ കേന്ദ്രസർക്കാറിനെ കേൾക്കാതെ സ്റ്റേ അനുവദിക്കില്ലെന്നു ചീഫ് ജസ്റ്റിസ് കോടതിയിൽ പറഞ്ഞു.

വിഷയത്തിൽ ഹെെക്കോടതികൾ ഹർജി പരിഗണിക്കുന്നതു  സുപ്രീം കോടതി വിലക്കി. അസം, ത്രിപുര വിഷയങ്ങള്‍ പ്രത്യേകമായി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. ഇതുസംബന്ധിച്ച ഹര്‍ജികള്‍ തരംതിരിക്കാന്‍ കോടതി കബില്‍ സിബലിന്റെ സഹായം തേടി. അസം വിഷയത്തിലുള്ള ഹര്‍ജികള്‍ പ്രത്യേകമായി രണ്ടാഴ്ചയ്ക്കുശേഷം ലിസ്റ്റ് ചെയ്യാമെന്നു ചീഫ് ജസ്റ്റിസ് പറഞ്ഞു. ജസ്റ്റിസുമാരായ അബ്ദുള്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവരും കൂടി ഉള്‍പ്പെട്ട ബഞ്ചാണു ഹർജികൾ പരിഗണിച്ചത്.

ഹര്‍ജികള്‍ പരിഗണിക്കവെ സുപ്രീം കോടതിയില്‍ വലിയ തിക്കും തിരക്കുമാണ് അനുഭവപ്പെട്ടത്. പല അഭിഭാഷകര്‍ക്കും കോടതി മുറിയിലേക്ക് കയറാന്‍ പോലും സാധിക്കാത്ത വിധം തിരക്കുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

Read Also: സ്വർണവില കുറഞ്ഞു; ഇന്നത്തെ പെട്രോൾ-ഡീസൽ വില, ഡോളർ വിനിമയ നിരക്ക്

ദേശീയ ജനസംഖ്യാ റജിസ്റ്റര്‍ (എന്‍പിആര്‍) നടപടികള്‍ മൂന്നു മാസത്തേക്കു നിര്‍ത്തിവയ്ക്കണമെന്നു കപില്‍ സിബല്‍ ആവശ്യപ്പെട്ടു. എന്‍പിആര്‍ പ്രക്രിയ ഏപ്രിലില്‍ ആരംഭിക്കുമെന്നും പല സംസ്ഥാനങ്ങളും രേഖകള്‍ സമാഹരിക്കുന്ന നടപടി ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. പൗരത്വം ഒരിക്കല്‍ അനുവദിച്ചാല്‍ പിന്നെ തിരിച്ചെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോടതിയിലെ തിരക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി കപിൽ സിബൽ പറഞ്ഞു. രാജ്യത്തെ പരമോന്നത കോടതിയിലെ അവസ്ഥയാണിതെന്ന് കപിൽ സിബൽ ചൂണ്ടിക്കാട്ടി. കോടതിയിലെ അസാധാരണ തിരക്കിൽ ചീഫ് ജസ്റ്റിസും നീരസം രേഖപ്പെടുത്തി. ആദ്യമായാണ് ഇത്രയേറെ ഹർജികൾ സുപ്രീം കോടതി ഒന്നിച്ചു പരിഗണിക്കുന്നത്.

Read Also: എന്നെന്നും എന്റേത്; പ്രിയപ്പെട്ടവന് വിവാഹ വാർഷികാശംസകൾ നേർന്ന് ഭാവന

മുസ്‌ലിം ലീഗ്, സിപിഐ, രമേശ് ചെന്നിത്തല തുടങ്ങിയവർ നൽകിയ ഹർജികളെല്ലാം ഇന്ന് പരിഗണിക്കുന്നുണ്ട്. ഹര്‍ജികളില്‍ കഴിഞ്ഞ ഡിസംബര്‍ പതിനെട്ടിന് കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് സര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. സമയം നീട്ടികിട്ടാൻ വേണ്ടിയാണ് കേന്ദ്ര സർക്കാർ സത്യവാങ്‌മൂലം നൽകാത്തതെന്നാണ് സൂചന.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Citizenship amendment act supreme court protest against caa

Next Story
പൗരത്വ ഭേദഗതി നിയമം: രാത്രിയില്‍ സുപ്രീം കോടതിക്ക് മുന്നില്‍ സ്ത്രീകളുടെ പ്രതിഷേധം
The moderation of comments is automated and not cleared manually by malayalam.indianexpress.com