scorecardresearch

Citizenship Amendment Act protests Highlights: രാജ്യം പ്രതിഷേധക്കടല്‍; മൂന്ന് മരണം, ആശങ്കയിൽ കേന്ദ്ര സർക്കാർ

Citizenship Amendment Act protests Highlights: രാജ്യത്തെ സ്ഥിതിഗതികൾ പരിശോധിക്കാൻ ആഭ്യന്തരമന്ത്രാലയം അടിയന്തര യോഗം ചേർന്നു

Citizenship Amendment Act protests Highlights: രാജ്യം പ്രതിഷേധക്കടല്‍; മൂന്ന് മരണം, ആശങ്കയിൽ കേന്ദ്ര സർക്കാർ

Citizenship Amendment Act protests Highlights: നിരോധനാജ്ഞ വകവയ്ക്കാതെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം. ഡൽഹി, ഉത്തർപ്രദേശ്, ബെംഗളൂരു എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. മംഗളൂരുവിൽ ഇന്ന് രണ്ടുപേർ കൊല്ലപ്പെട്ടു. പ്രതിഷേധ പ്രകടനങ്ങൾക്കിടയിലാണ് രണ്ടുപേരും കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിൽ പൊലീസ് വെടിവയ്‌പ്പിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചതായും റിപ്പോർട്ട്. മംഗളൂരുവിൽ 20 പൊലീസുകാർക്ക് പരുക്കേറ്റതായി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. രാജ്യത്തെ സ്ഥിതിഗതികൾ പരിശോധിക്കാൻ ആഭ്യന്തരമന്ത്രാലയം അടിയന്തര യോഗം ചേർന്നു.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ എന്നിവരടക്കമുള്ള ഇടത് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌ത ശേഷം വിട്ടയച്ചു. അറസ്റ്റിന് ശേഷം തിരിച്ചെത്തിയ യെച്ചൂരി വീണ്ടും പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു. പൊലീസ്‌ വാഹനത്തിൽനിന്ന്‌ ഇറങ്ങിയാണ്‌ സീതാറാം യെച്ചുരി അടക്കമുള്ള നേതാക്കൾ വീണ്ടും പ്രതിഷേധത്തിനായി എത്തിയിരിക്കുന്നത്‌.

Read Also: നിങ്ങളുടെ വസ്‌തുക്കളെല്ലാം ലേലം ചെയ്യും; പ്രതിഷേധക്കാര്‍ക്ക് യോഗിയുടെ താക്കീത്

സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം ഡല്‍ഹിയുടെ ചില ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് എയര്‍ടെല്‍ ഇന്ത്യ ട്വീറ്റ് ചെയ്തു. ഡാനിഷ് ഖാന്‍ എന്ന ഉപയോക്താവിന് മറുപടിയായി ടെലികോം കമ്പനി എഴുതിയതിങ്ങനെ ‘ഹായ്, ഡാനിഷ്! ഞങ്ങള്‍ പറഞ്ഞതുപോലെ, സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം. അധികാരികള്‍, വോയ്സ്, ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ നിലവില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു. സസ്പെന്‍ഷന്‍ ഓര്‍ഡറുകള്‍ എടുത്തുകഴിഞ്ഞാല്‍, ഞങ്ങളുടെ സേവനങ്ങള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകും. ഞങ്ങളോട് ക്ഷമിക്കണം.’ നിരവധി മാധ്യമ സ്ഥാപനങ്ങൾ ഉൾപ്പെടെ പ്രവർത്തിക്കുന്ന സ്ഥലങ്ങളിലാണ് സേവനങ്ങൾ റദ്ദാക്കിയിരിക്കുന്നത്.

പ്രതിഷേധത്തിന്റെ പ്രഭവകേന്ദ്രമായ ഡൽഹിയിൽ രാവിലെ 11: 30 ന് ചെങ്കോട്ടയിൽ നിന്ന് ഷഹീദ് ഭഗത് സിംഗ് പാർക്കിലേക്ക് (ഐടിഒ) പ്രതിഷേധ മാർച്ചിന് പോലീസ് അനുമതി നിഷേധിച്ചു. ജാമിയ മില്ലിയ, ചെങ്കോട്ട എന്നിവയുൾപ്പെടെ എട്ട് മെട്രോ സ്റ്റേഷനുകൾ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ അടച്ചു.

ഡൽഹി-ഗുഡ്ഗാവ് അതിർത്തിയിലെ സിർഹോൾ ടോൾ പ്ലാസയിൽ ഡൽഹി പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചത് വലിയ ഗതാഗതക്കുരുക്കിന് കാരണമായി. മഥുര റോഡിനും കാളിന്ദി കുഞ്ചിനുമിടയിലുള്ള റോഡ് നമ്പർ 13 എ ട്രാഫിക് നിയന്ത്രണത്തിന്റെ ഭാഗമായി അടച്ചിരിക്കുന്നതിനാൽ നോയിഡയിൽ നിന്ന് വരുന്ന ആളുകൾക്ക് ഡിഎൻ‌ഡി അല്ലെങ്കിൽ അക്ഷർധാം വഴി ഡൽഹിയിലേക്ക് പോകാൻ ഡൽഹി ട്രാഫിക് പോലീസ് നിർദ്ദേശിച്ചു.

Live Blog

Citizenship Amendment Act (CAA) protest


21:38 (IST)19 Dec 2019

21:09 (IST)19 Dec 2019

വിമർശിച്ച് മമത

“രാജ്യം കത്തിക്കുകയല്ല നിങ്ങളുടെ ജോലി. ആഭ്യന്തരമന്ത്രിയാണെങ്കിൽ സമാധാനാന്തരീക്ഷം കാത്തുസൂക്ഷിക്കുകയാണ് വേണ്ടത്” അമിത് ഷായോട് മമത ബാനർജി

21:06 (IST)19 Dec 2019

കേന്ദ്ര സർക്കാരിനെ വെല്ലുവിളിച്ച് മമത

ധെെര്യമുണ്ടെങ്കിൽ പൗരത്വ ഭേദഗതി നിയമത്തിൽ ജനഹിത പരിശോധന നടത്തണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാജ്യം കത്തിക്കുകയല്ല നിങ്ങളുടെ ജോലിയെന്ന് അമിത് ഷായോട് മമത പറഞ്ഞു. 

20:58 (IST)19 Dec 2019

മൂന്ന് പേർ കൊല്ലപ്പെട്ടു

മംഗളൂരുവിൽ ഇന്ന് രണ്ടുപേർ കൊല്ലപ്പെട്ടു. പ്രതിഷേധ പ്രകടനങ്ങൾക്കിടയിലാണ് രണ്ടുപേരും കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിൽ പൊലീസ് വെടിവയ്‌പ്പിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചതായും റിപ്പോർട്ട്. 

20:42 (IST)19 Dec 2019

പ്രതിഷേധിക്കുന്നവര്‍ക്ക് താക്കീത് നല്‍കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധിക്കുന്നവര്‍ക്ക് താക്കീത് നല്‍കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രതിഷേധിക്കുന്നവരുടെ വസ്തുവകകളെല്ലാം ലേലം ചെയ്യുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമം നടത്തുന്നവര്‍ വലിയ വില നല്‍കേണ്ടി വരുമെന്നും യോഗി പറഞ്ഞു. “ലക്‌നൗവില്‍ അടക്കം സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധങ്ങളും അക്രമങ്ങളുമുണ്ട്. ഇതിനെയെല്ലാം ശക്തമായി തന്നെ സര്‍ക്കാര്‍ നേരിടും. പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ വസ്തുവകകളെല്ലാം പിടിച്ചെടുത്ത് സര്‍ക്കാര്‍ ലേലത്തില്‍ വയ്ക്കും. അക്രമങ്ങള്‍ നടത്തിയവരുടെ ദൃശ്യങ്ങളെല്ലാം സിസിടിവിയില്‍ പകര്‍ത്തിയിട്ടുണ്ട്. അവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും.” യോഗി ആദിത്യനാഥ് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

20:24 (IST)19 Dec 2019

വിമർശിച്ച് രാഹുൽ ഗാന്ധി

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ കേന്ദ്ര സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോളേജുകള്‍ അടയ്ക്കാനും ടെലിഫോണ്‍, ഇന്റർനെറ്റ് സൗകര്യങ്ങൾ വിച്ഛേദിക്കാനും നിരോധനാജ്ഞ പ്രഖ്യാപിക്കാനും കേന്ദ്ര സര്‍ക്കാരിന് അവകാശമില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയുടെ ശബ്ദം അടിച്ചമര്‍ത്താനും സമാധാനപരമായ പ്രതിഷേധത്തെ തടയാനുമുള്ള ശ്രമങ്ങൾ ഇന്ത്യയുടെ ആത്മാവിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്‌തു. രാഹുൽ ഗാന്ധി ഇപ്പോൾ വിദേശത്താണ്. പ്രിയങ്ക ഗാന്ധിയാണ് രാജ്യതലസ്ഥാനത്ത് കോൺഗ്രസ് പ്രക്ഷോഭങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.

18:56 (IST)19 Dec 2019

മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു

18:27 (IST)19 Dec 2019

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിൽ മുസ്‌ലിം സംഘടനകളുടെ സംയുക്ത പ്രക്ഷോഭം

പൗരത്വ രജിസ്റ്ററിനും പൗരത്വ ഭേദഗതി നിയമത്തിനുമെതിരെ മുസ്ലിം സംഘടനകള്‍ സംയുക്ത പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണു സമരം. ജനുവരി ഒന്നിന് എറണാകുളത്ത് സമരപ്രഖ്യാപന സമ്മേളനം നടത്താന്‍ മുസ്ലിം സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു. എന്‍ആര്‍സിയും പൗരത്വ ഭേദഗതി നിയമവും ഭരണഘടനാ വിരുദ്ധവും പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതമാണെന്ന് എറണാകുളത്തു ചേര്‍ന്ന യോഗം അഭിപ്രായപ്പെട്ടു.

17:44 (IST)19 Dec 2019

കോഴിക്കോട് നടന്ന പ്രതിഷേധം

17:40 (IST)19 Dec 2019

കോഴിക്കോട് മാധ്യമപ്രവർത്തകരുടെ പ്രതിഷേധം

17:03 (IST)19 Dec 2019

തിരുവനന്തപുരത്ത് നടന്ന എസ്എഫ്ഐ പ്രതിഷേധത്തിൽ നിന്ന്

16:46 (IST)19 Dec 2019

പൊലീസ് ലാത്തിവീശി

ബെംഗളൂരുവില്‍ പ്രതിഷേധിച്ചിരുന്ന നൂറോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സമാധാന അന്തരീക്ഷം നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പ ആവശ്യപ്പെട്ടു. അഹമ്മദാബാദില്‍ പ്രതിഷേധിച്ചിരുന്നവര്‍ക്കെതിരെ പൊലീസ് ലാത്തി വീശി. ഇടത് പാര്‍ട്ടികളുടെ നേതൃത്വത്തിലായിരുന്നു അഹമ്മദാബാദിലെ പ്രതിഷേധം. പത്തോളം സംസ്ഥാനങ്ങളിലാണ് പ്രതിഷേധം നടക്കുന്നത്.

15:34 (IST)19 Dec 2019

ഡൽഹിയിൽ 19 വിമാനങ്ങൾ റദ്ദാക്കി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ ഇൻഡിഗോ എയർലെെൻസ് ഡൽഹിയിൽ നിന്നുള്ള 19 വിമാനങ്ങൾ റദ്ദാക്കി

15:23 (IST)19 Dec 2019

തളരാത്ത പോരാട്ടവീര്യം, ഇടത് നേതാക്കൾ വീണ്ടും സമരപന്തലിൽ

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ എന്നിവരടക്കമുള്ള ഇടത് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌ത ശേഷം വിട്ടയച്ചു. അറസ്റ്റിന് ശേഷം തിരിച്ചെത്തിയ യെച്ചൂരി വീണ്ടും പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു. പൊലീസ്‌ വാഹനത്തിൽനിന്ന്‌ ഇറങ്ങിയാണ്‌ സീതാറാം യെച്ചുരി അടക്കമുള്ള നേതാക്കൾ വീണ്ടും പ്രതിഷേധത്തിനായി എത്തിയിരിക്കുന്നത്‌.

14:56 (IST)19 Dec 2019

പൗരത്വ ഭേദഗതി നിയമത്തിനെതിരായ അടിച്ചമര്‍ത്തലുകളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരായ അടിച്ചമര്‍ത്തലുകളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ രോഷം ഭയപ്പെടുത്തി ഇല്ലാതാക്കാമെന്ന് കരുതുന്നത് മൗഢ്യമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. ജനനേതാക്കളെയും ജനങ്ങളെയും തടവിലിട്ടും സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചും ജനാധിപത്യപ്രതിഷേധം ഇല്ലാതാക്കാമെന്നു കേന്ദ്ര ഭരണ നേതൃത്വം വ്യാമോഹിക്കരുതെന്നും പിണറായി വിജയൻ പറഞ്ഞു. അടിയന്തരാവസ്ഥയിൽ പോലും ഇല്ലാതിരുന്ന അമിതാധികാര പ്രവണതയാണ് എൻഡിഎ സർക്കാർ കാണിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് രാജ്യ തലസ്ഥാനത്ത് ഇടത് പാര്‍ട്ടികളും ജാമിയ മിലിയ വിദ്യാര്‍ഥികളും നടത്താനിരുന്ന മാര്‍ച്ചിന് അനുമതി നിഷേധിച്ചത് ഇന്ത്യൻ ഭരണഘടന പൗരന് നൽകുന്ന സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമാണെന്നും പിണറായി വിജയൻ ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

14:23 (IST)19 Dec 2019

ഡിവെെഎഫ്ഐ മാർച്ച് അക്രമാസക്തം

രാജ്ഭവനിലേക്ക് ഡിവെെഎഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തം. പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. ഡിവെെഎഫ്ഐ പ്രവർത്തകർ ബാരിക്കേഡുകൾ മറിച്ചിട്ടു. 

14:13 (IST)19 Dec 2019

യെച്ചൂരി അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള ഇടത് നേതാക്കളെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു. 

13:02 (IST)19 Dec 2019

യുപി വിധാൻ സഭയ്ക്ക് പുറത്ത് സമാജ്‌വാദി പാർട്ടി നേതാക്കളുടെ പ്രതിഷേധം

പൗരത്വ ഭേദഗതി നിമയമത്തിനെതിരെ സമാജ്‌വാദി പാർട്ടി നേതാക്കൾ യുപി വിധാൻ സഭയ്ക്ക് പുറത്ത് പ്രതിഷേധിച്ചു. നേതാക്കൾ പ്ലക്കാർഡുകൾ പിടിച്ച് പ്രതിഷേധിക്കുന്നു. 

12:44 (IST)19 Dec 2019

നിങ്ങൾ അടിച്ചമർത്താൻ ശ്രമിക്കുന്തോറും ശബ്ദങ്ങൾ ഉച്ചത്തിലാകും: പ്രിയങ്ക ഗാന്ധി

ഡൽഹിയിലും വിവിധ ഭാഗങ്ങളിലും നടക്കുന്ന പ്രതിഷേധങ്ങൾ അടിച്ചമർത്താനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമത്തിനെതിരെ പ്രിയങ്ക ഗാന്ധി. നിങ്ങൾ അടിച്ചമർത്താൻ ശ്രമിക്കുന്തോറും ശബ്ദങ്ങൾ കൂടുതൽ ഉച്ചത്തിലാകുമെന്ന് പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു. 

12:40 (IST)19 Dec 2019

ഡൽഹിയുടെ പല ഭാഗങ്ങളിലും മൊബൈൽ ഇന്റർനെറ്റ് കണക്ഷൻ നിർത്തിവച്ചു

സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം ഡല്‍ഹിയുടെ ചില ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് എയര്‍ടെല്‍ ഇന്ത്യ ട്വീറ്റ് ചെയ്തു. ഡാനിഷ് ഖാന്‍ എന്ന ഉപയോക്താവിന് മറുപടിയായി ടെലികോം കമ്പനി എഴുതിയതിങ്ങനെ ‘ഹായ്, ഡാനിഷ്! ഞങ്ങള്‍ പറഞ്ഞതു പോലെ, സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം. അധികാരികള്‍, വോയ്സ്, ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ നിലവില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു. സസ്പെന്‍ഷന്‍ ഓര്‍ഡറുകള്‍ എടുത്തുകഴിഞ്ഞാല്‍, ഞങ്ങളുടെ സേവനങ്ങള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകും. ഞങ്ങളോട് ക്ഷമിക്കണം.’  നിരവധി മാധ്യമ സ്ഥാപനങ്ങൾ ഉൾപ്പെടെ പ്രവർത്തിക്കുന്ന സ്ഥലങ്ങളിലാണ് സേവനങ്ങൾ റദ്ദാക്കിയിരിക്കുന്നത്.

12:35 (IST)19 Dec 2019

ഇടത് നേതാക്കൾ പൊലീസ് കസ്റ്റഡിയിൽ

ഡൽഹിയിൽ പ്രതിഷേധത്തിനെത്തിയ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ തുടങ്ങിയവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.  

12:23 (IST)19 Dec 2019

യോഗേന്ദ്ര യാദവിനെ ചെങ്കോട്ടയ്ക്ക് സമീപത്തു നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു

സ്വരാജ് ഇന്ത്യ പ്രസിഡന്റ് യോഗേന്ദ്ര യാദവിനെ ചെങ്കോട്ടയ്ക്ക് സമീപത്ത് നിന്ന് ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇക്കാര്യം അദ്ദേഹം തന്നെയാണ് ട്വീറ്റ് ചെയ്തത്. ‘എന്നെ ഇപ്പോള്‍ ചെങ്കോട്ടയ്ക്ക് സമീപം തടഞ്ഞുവച്ചിട്ടുണ്ട്. ആയിരത്തോളം പ്രതിഷേധക്കാരെ ഇതിനകം തടങ്കലില്‍ വെച്ചിട്ടുണ്ട്. ഞങ്ങളെ ബവാനയിലേക്ക് കൊണ്ടുപോകുകയാണെന്ന് എന്നോട് പറഞ്ഞു. 

12:13 (IST)19 Dec 2019

ഹൈദരാബാദ്: 43 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

പൗരത്വ (ഭേദഗതി) നിയമത്തിനെതിരെ പ്രതിഷേധിച്ച് ചാര്‍മിനാറിനടുത്ത് ഇതുവരെ 43 പേരെയും 24 പുരുഷന്മാരെയും 19 സ്ത്രീകളെയും ഹൈദരാബാദ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ഡിസിപി സൗത്ത് സോണ്‍ അഡീഷണല്‍ സയ്യിദ് റഫീക്ക് പറഞ്ഞു. പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.

12:08 (IST)19 Dec 2019

ടിസ് സാഹിത്യോത്സവം അനിശ്ചിതകാലത്തേക്ക് മാറ്റി

ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ സാഹിത്യ സൊസൈറ്റി ഡിസംബര്‍ 20 മുതല്‍ 21 വരെ നിശ്ചയിച്ചിരുന്ന സാഹിത്യോത്സവം മാറ്റിവച്ചു. ടിസ് സാഹിത്യ സൊസൈറ്റി സെക്രട്ടറി നികിത പഥക് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചു. “വിയോജിപ്പിലും ജനാധിപത്യത്തിലും കലയും പത്രപ്രവർത്തനവും വഹിക്കുന്ന പങ്ക് ടി‌എൽ‌എഫ് 2019 ന്റെ പ്രമേയം വെളിച്ചത്തു കൊണ്ടുവരുമ്പോൾ, അത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതല്ലെന്നും നമ്മുടെ പരമാവധി പങ്കാളിത്തം അർഹിക്കുന്നുവെന്നുമുള്ള കാര്യം അവഗണിക്കാനാകില്ല. രാജ്യത്തിന്റെ നിലവിലെ അവസ്ഥ രാഷ്ട്രീയ ദുരിതത്തിന് മാത്രമല്ല, വ്യക്തിപരവും മാനസികവും അസ്തിത്വപരവുമായ ദുരിതങ്ങൾക്ക് കാരണമാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” എന്നും പ്രസ്താവനയിൽ പറയുന്നു

11:57 (IST)19 Dec 2019

ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയെ ബെംഗളൂരുവില്‍ കസ്റ്റഡിയില്‍ എടുത്തു

പൗരത്വ നിയമ പ്രതിഷേധവുമായി ബന്ധപ്പെട്ട് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയെ ബെംഗളൂരുവില്‍ കസ്റ്റഡിയില്‍ എടുത്തു.  ബംഗളൂരു ടൗൺ ഹാളിന് മുന്നിൽ പ്രതിഷേധിക്കാൻ എത്തിയപ്പോഴാണ് പൊലീസ് നടപടി ഉണ്ടായത്. 

Citizenship Amendment Act protests: പാര്‍ലമെന്റില്‍ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് വോട്ട് ചെയ്‌തെങ്കിലും ദേശീയ പൗരത്വ രജിസ്റ്ററിനെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി ബിജെഡി അധ്യക്ഷനും ഒഡീഷ​ മുഖ്യമന്ത്രിയുമായ നവീൻ പട്‌നായിക്. ഇക്കാര്യത്തിൽ പാർട്ടി നേരത്തേ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും നവീൻ പട്നായിക് പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Citizenship amendment act protests live updates