/indian-express-malayalam/media/media_files/uploads/2019/12/CAA-Protest.jpg)
Citizenship Amendment Act protests Highlights: നിരോധനാജ്ഞ വകവയ്ക്കാതെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം. ഡൽഹി, ഉത്തർപ്രദേശ്, ബെംഗളൂരു എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. മംഗളൂരുവിൽ ഇന്ന് രണ്ടുപേർ കൊല്ലപ്പെട്ടു. പ്രതിഷേധ പ്രകടനങ്ങൾക്കിടയിലാണ് രണ്ടുപേരും കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിൽ പൊലീസ് വെടിവയ്‌പ്പിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചതായും റിപ്പോർട്ട്. മംഗളൂരുവിൽ 20 പൊലീസുകാർക്ക് പരുക്കേറ്റതായി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. രാജ്യത്തെ സ്ഥിതിഗതികൾ പരിശോധിക്കാൻ ആഭ്യന്തരമന്ത്രാലയം അടിയന്തര യോഗം ചേർന്നു.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ എന്നിവരടക്കമുള്ള ഇടത് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു. അറസ്റ്റിന് ശേഷം തിരിച്ചെത്തിയ യെച്ചൂരി വീണ്ടും പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു. പൊലീസ് വാഹനത്തിൽനിന്ന് ഇറങ്ങിയാണ് സീതാറാം യെച്ചുരി അടക്കമുള്ള നേതാക്കൾ വീണ്ടും പ്രതിഷേധത്തിനായി എത്തിയിരിക്കുന്നത്.
Read Also: നിങ്ങളുടെ വസ്‌തുക്കളെല്ലാം ലേലം ചെയ്യും; പ്രതിഷേധക്കാര്‍ക്ക് യോഗിയുടെ താക്കീത്
സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം ഡല്‍ഹിയുടെ ചില ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് എയര്‍ടെല്‍ ഇന്ത്യ ട്വീറ്റ് ചെയ്തു. ഡാനിഷ് ഖാന്‍ എന്ന ഉപയോക്താവിന് മറുപടിയായി ടെലികോം കമ്പനി എഴുതിയതിങ്ങനെ 'ഹായ്, ഡാനിഷ്! ഞങ്ങള്‍ പറഞ്ഞതുപോലെ, സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം. അധികാരികള്‍, വോയ്സ്, ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ നിലവില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു. സസ്പെന്‍ഷന്‍ ഓര്‍ഡറുകള്‍ എടുത്തുകഴിഞ്ഞാല്‍, ഞങ്ങളുടെ സേവനങ്ങള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകും. ഞങ്ങളോട് ക്ഷമിക്കണം.' നിരവധി മാധ്യമ സ്ഥാപനങ്ങൾ ഉൾപ്പെടെ പ്രവർത്തിക്കുന്ന സ്ഥലങ്ങളിലാണ് സേവനങ്ങൾ റദ്ദാക്കിയിരിക്കുന്നത്.
പ്രതിഷേധത്തിന്റെ പ്രഭവകേന്ദ്രമായ ഡൽഹിയിൽ രാവിലെ 11: 30 ന് ചെങ്കോട്ടയിൽ നിന്ന് ഷഹീദ് ഭഗത് സിംഗ് പാർക്കിലേക്ക് (ഐടിഒ) പ്രതിഷേധ മാർച്ചിന് പോലീസ് അനുമതി നിഷേധിച്ചു. ജാമിയ മില്ലിയ, ചെങ്കോട്ട എന്നിവയുൾപ്പെടെ എട്ട് മെട്രോ സ്റ്റേഷനുകൾ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ അടച്ചു.
ഡൽഹി-ഗുഡ്ഗാവ് അതിർത്തിയിലെ സിർഹോൾ ടോൾ പ്ലാസയിൽ ഡൽഹി പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചത് വലിയ ഗതാഗതക്കുരുക്കിന് കാരണമായി. മഥുര റോഡിനും കാളിന്ദി കുഞ്ചിനുമിടയിലുള്ള റോഡ് നമ്പർ 13 എ ട്രാഫിക് നിയന്ത്രണത്തിന്റെ ഭാഗമായി അടച്ചിരിക്കുന്നതിനാൽ നോയിഡയിൽ നിന്ന് വരുന്ന ആളുകൾക്ക് ഡിഎൻഡി അല്ലെങ്കിൽ അക്ഷർധാം വഴി ഡൽഹിയിലേക്ക് പോകാൻ ഡൽഹി ട്രാഫിക് പോലീസ് നിർദ്ദേശിച്ചു.
Live Blog
Citizenship Amendment Act (CAA) protest
#WATCH West Bengal Chief Minister Mamata Banerjee in Kolkata: Let there be an impartial organisation like United Nations or Human Rights Commission form a committee to see how many people are in favour or against #CitizenshipAmendmentAct. pic.twitter.com/qiqhKt3Cxu
— ANI (@ANI) December 19, 2019
പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധിക്കുന്നവര്‍ക്ക് താക്കീത് നല്‍കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രതിഷേധിക്കുന്നവരുടെ വസ്തുവകകളെല്ലാം ലേലം ചെയ്യുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമം നടത്തുന്നവര്‍ വലിയ വില നല്‍കേണ്ടി വരുമെന്നും യോഗി പറഞ്ഞു. "ലക്‌നൗവില്‍ അടക്കം സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധങ്ങളും അക്രമങ്ങളുമുണ്ട്. ഇതിനെയെല്ലാം ശക്തമായി തന്നെ സര്‍ക്കാര്‍ നേരിടും. പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ വസ്തുവകകളെല്ലാം പിടിച്ചെടുത്ത് സര്‍ക്കാര്‍ ലേലത്തില്‍ വയ്ക്കും. അക്രമങ്ങള്‍ നടത്തിയവരുടെ ദൃശ്യങ്ങളെല്ലാം സിസിടിവിയില്‍ പകര്‍ത്തിയിട്ടുണ്ട്. അവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും." യോഗി ആദിത്യനാഥ് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ കേന്ദ്ര സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോളേജുകള്‍ അടയ്ക്കാനും ടെലിഫോണ്‍, ഇന്റർനെറ്റ് സൗകര്യങ്ങൾ വിച്ഛേദിക്കാനും നിരോധനാജ്ഞ പ്രഖ്യാപിക്കാനും കേന്ദ്ര സര്‍ക്കാരിന് അവകാശമില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയുടെ ശബ്ദം അടിച്ചമര്‍ത്താനും സമാധാനപരമായ പ്രതിഷേധത്തെ തടയാനുമുള്ള ശ്രമങ്ങൾ ഇന്ത്യയുടെ ആത്മാവിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്‌തു. രാഹുൽ ഗാന്ധി ഇപ്പോൾ വിദേശത്താണ്. പ്രിയങ്ക ഗാന്ധിയാണ് രാജ്യതലസ്ഥാനത്ത് കോൺഗ്രസ് പ്രക്ഷോഭങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.
പൗരത്വ രജിസ്റ്ററിനും പൗരത്വ ഭേദഗതി നിയമത്തിനുമെതിരെ മുസ്ലിം സംഘടനകള്‍ സംയുക്ത പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണു സമരം. ജനുവരി ഒന്നിന് എറണാകുളത്ത് സമരപ്രഖ്യാപന സമ്മേളനം നടത്താന്‍ മുസ്ലിം സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു. എന്‍ആര്‍സിയും പൗരത്വ ഭേദഗതി നിയമവും ഭരണഘടനാ വിരുദ്ധവും പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതമാണെന്ന് എറണാകുളത്തു ചേര്‍ന്ന യോഗം അഭിപ്രായപ്പെട്ടു.
ബെംഗളൂരുവില്‍ പ്രതിഷേധിച്ചിരുന്ന നൂറോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സമാധാന അന്തരീക്ഷം നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പ ആവശ്യപ്പെട്ടു. അഹമ്മദാബാദില്‍ പ്രതിഷേധിച്ചിരുന്നവര്‍ക്കെതിരെ പൊലീസ് ലാത്തി വീശി. ഇടത് പാര്‍ട്ടികളുടെ നേതൃത്വത്തിലായിരുന്നു അഹമ്മദാബാദിലെ പ്രതിഷേധം. പത്തോളം സംസ്ഥാനങ്ങളിലാണ് പ്രതിഷേധം നടക്കുന്നത്.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ എന്നിവരടക്കമുള്ള ഇടത് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു. അറസ്റ്റിന് ശേഷം തിരിച്ചെത്തിയ യെച്ചൂരി വീണ്ടും പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു. പൊലീസ് വാഹനത്തിൽനിന്ന് ഇറങ്ങിയാണ് സീതാറാം യെച്ചുരി അടക്കമുള്ള നേതാക്കൾ വീണ്ടും പ്രതിഷേധത്തിനായി എത്തിയിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ അടിച്ചമര്‍ത്തലുകളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ രോഷം ഭയപ്പെടുത്തി ഇല്ലാതാക്കാമെന്ന് കരുതുന്നത് മൗഢ്യമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. ജനനേതാക്കളെയും ജനങ്ങളെയും തടവിലിട്ടും സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചും ജനാധിപത്യപ്രതിഷേധം ഇല്ലാതാക്കാമെന്നു കേന്ദ്ര ഭരണ നേതൃത്വം വ്യാമോഹിക്കരുതെന്നും പിണറായി വിജയൻ പറഞ്ഞു. അടിയന്തരാവസ്ഥയിൽ പോലും ഇല്ലാതിരുന്ന അമിതാധികാര പ്രവണതയാണ് എൻഡിഎ സർക്കാർ കാണിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് രാജ്യ തലസ്ഥാനത്ത് ഇടത് പാര്‍ട്ടികളും ജാമിയ മിലിയ വിദ്യാര്‍ഥികളും നടത്താനിരുന്ന മാര്‍ച്ചിന് അനുമതി നിഷേധിച്ചത് ഇന്ത്യൻ ഭരണഘടന പൗരന് നൽകുന്ന സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമാണെന്നും പിണറായി വിജയൻ ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഡൽഹിയിലും വിവിധ ഭാഗങ്ങളിലും നടക്കുന്ന പ്രതിഷേധങ്ങൾ അടിച്ചമർത്താനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമത്തിനെതിരെ പ്രിയങ്ക ഗാന്ധി. നിങ്ങൾ അടിച്ചമർത്താൻ ശ്രമിക്കുന്തോറും ശബ്ദങ്ങൾ കൂടുതൽ ഉച്ചത്തിലാകുമെന്ന് പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.
मेट्रो स्टेशन बंद हैं। इंटरनेट बंद है। हर जगह #Section144 है। किसी भी जगह आवाज उठाने की इजाजत नहीं है। जिन्होंने आज टैक्सपेयर्स का पैसा खर्च करके करोड़ों का विज्ञापन लोगों को समझाने के लिए निकाला है, वही लोग आज जनता की आवाज से इतना बौखलाएँ हुए हैं कि सबकी आवाजें बंद कर रहे हैं।
— Priyanka Gandhi Vadra (@priyankagandhi) December 19, 2019
സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം ഡല്‍ഹിയുടെ ചില ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് എയര്‍ടെല്‍ ഇന്ത്യ ട്വീറ്റ് ചെയ്തു. ഡാനിഷ് ഖാന്‍ എന്ന ഉപയോക്താവിന് മറുപടിയായി ടെലികോം കമ്പനി എഴുതിയതിങ്ങനെ 'ഹായ്, ഡാനിഷ്! ഞങ്ങള്‍ പറഞ്ഞതു പോലെ, സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം. അധികാരികള്‍, വോയ്സ്, ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ നിലവില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു. സസ്പെന്‍ഷന്‍ ഓര്‍ഡറുകള്‍ എടുത്തുകഴിഞ്ഞാല്‍, ഞങ്ങളുടെ സേവനങ്ങള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകും. ഞങ്ങളോട് ക്ഷമിക്കണം.' നിരവധി മാധ്യമ സ്ഥാപനങ്ങൾ ഉൾപ്പെടെ പ്രവർത്തിക്കുന്ന സ്ഥലങ്ങളിലാണ് സേവനങ്ങൾ റദ്ദാക്കിയിരിക്കുന്നത്.
ഡൽഹിയിൽ പ്രതിഷേധത്തിനെത്തിയ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ തുടങ്ങിയവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
#NoToCAA#NONRC#Left Parties- against CAB and All India NRC. pic.twitter.com/NobrOPZkiB
— CPIM DELHI (@CPIMSTATEDELHI) December 19, 2019
സ്വരാജ് ഇന്ത്യ പ്രസിഡന്റ് യോഗേന്ദ്ര യാദവിനെ ചെങ്കോട്ടയ്ക്ക് സമീപത്ത് നിന്ന് ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇക്കാര്യം അദ്ദേഹം തന്നെയാണ് ട്വീറ്റ് ചെയ്തത്. 'എന്നെ ഇപ്പോള്‍ ചെങ്കോട്ടയ്ക്ക് സമീപം തടഞ്ഞുവച്ചിട്ടുണ്ട്. ആയിരത്തോളം പ്രതിഷേധക്കാരെ ഇതിനകം തടങ്കലില്‍ വെച്ചിട്ടുണ്ട്. ഞങ്ങളെ ബവാനയിലേക്ക് കൊണ്ടുപോകുകയാണെന്ന് എന്നോട് പറഞ്ഞു.
I have just been detained from Lal Qila. About a thousand protesters already detained. Thousands on the way.
Am told we are being taken to Bawana.साझी विरासत, साझी शहादत, साझी नागरिकता pic.twitter.com/RnkUNjfkzo
— Yogendra Yadav (@_YogendraYadav) December 19, 2019
പൗരത്വ (ഭേദഗതി) നിയമത്തിനെതിരെ പ്രതിഷേധിച്ച് ചാര്‍മിനാറിനടുത്ത് ഇതുവരെ 43 പേരെയും 24 പുരുഷന്മാരെയും 19 സ്ത്രീകളെയും ഹൈദരാബാദ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ഡിസിപി സൗത്ത് സോണ്‍ അഡീഷണല്‍ സയ്യിദ് റഫീക്ക് പറഞ്ഞു. പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.
ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ സാഹിത്യ സൊസൈറ്റി ഡിസംബര്‍ 20 മുതല്‍ 21 വരെ നിശ്ചയിച്ചിരുന്ന സാഹിത്യോത്സവം മാറ്റിവച്ചു. ടിസ് സാഹിത്യ സൊസൈറ്റി സെക്രട്ടറി നികിത പഥക് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചു. “വിയോജിപ്പിലും ജനാധിപത്യത്തിലും കലയും പത്രപ്രവർത്തനവും വഹിക്കുന്ന പങ്ക് ടിഎൽഎഫ് 2019 ന്റെ പ്രമേയം വെളിച്ചത്തു കൊണ്ടുവരുമ്പോൾ, അത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതല്ലെന്നും നമ്മുടെ പരമാവധി പങ്കാളിത്തം അർഹിക്കുന്നുവെന്നുമുള്ള കാര്യം അവഗണിക്കാനാകില്ല. രാജ്യത്തിന്റെ നിലവിലെ അവസ്ഥ രാഷ്ട്രീയ ദുരിതത്തിന് മാത്രമല്ല, വ്യക്തിപരവും മാനസികവും അസ്തിത്വപരവുമായ ദുരിതങ്ങൾക്ക് കാരണമാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു," എന്നും പ്രസ്താവനയിൽ പറയുന്നു
പൗരത്വ നിയമ പ്രതിഷേധവുമായി ബന്ധപ്പെട്ട് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയെ ബെംഗളൂരുവില്‍ കസ്റ്റഡിയില്‍ എടുത്തു. ബംഗളൂരു ടൗൺ ഹാളിന് മുന്നിൽ പ്രതിഷേധിക്കാൻ എത്തിയപ്പോഴാണ് പൊലീസ് നടപടി ഉണ്ടായത്.
रामचंद्र गुहा को बेंगलुरु पुलिस ने हिरासत में लिया#RamachandraGuha#CAA_NRC#CABBill2019pic.twitter.com/Ltmflx4hQR
— Vikas Kumar (@vikas0207) December 19, 2019
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
Highlights