പൗരത്വ നിയമം: ഡല്‍ഹിയില്‍ വീണ്ടും ശക്തമായ പ്രതിഷേധം; മുഹമ്മദ് റിയാസ് അറസ്റ്റില്‍

കൗടില്യ മാര്‍ഗില്‍ നടന്ന പ്രതിഷേധവും സംഘര്‍ഷത്തില്‍ കലാശിച്ചു

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ ശക്തമായ പ്രതിഷേധം. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധത്തില്‍ നിരവധിപേര്‍ പങ്കെടുത്തിരുന്നു. പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് ബലംപ്രയോഗിക്കാന്‍ ആരംഭിച്ചു.

പെൺകുട്ടികളെയടക്കം പൊലീസ്‌ ബലം പ്രയോഗിച്ച്‌ മാറ്റി. ജെഎൻയു വിദ്യാർഥി നേതാവ്‌ സുഭാഷ്‌ചന്ദ്രയും കസ്റ്റഡിയിലായി. മന്ദിർ മാർഗിലേക്ക്‌ വിദ്യാർഥികളുമായി വന്ന ബസുകൾ കസ്റ്റഡിയിലെടുത്തു. സിആർപിഎഫും ഡൽഹി പൊലീസും ഉൾപ്പെടെ വിദ്യാർഥികളെ ബലം പ്രയോഗിച്ച്‌ നീക്കി. കേന്ദ്ര സർക്കാരിനെതിരെ മരണംവരെ പോരാടുമെന്ന് അറസ്റ്റിന് ശേഷം മുഹമ്മദ് റിയാസ് പറഞ്ഞു.

Read Also: ഞാന്‍ രാഹുലിനെ വെല്ലുവിളിക്കുന്നു; പൗരത്വ ഭേദഗതി നിയമത്തില്‍ അമിത് ഷാ

കൗടില്യ മാര്‍ഗില്‍ നടന്ന പ്രതിഷേധവും സംഘര്‍ഷത്തില്‍ കലാശിച്ചു. സമരത്തിനെത്തിയവരെ പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. റോഡ് ഉപരോധിച്ചിരുന്ന വിദ്യാര്‍ഥികള്‍ അടക്കമുള്ള സംഘത്തെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷന് മുന്നിലും പ്രതിഷേധ പരിപാടികള്‍ നടക്കുകയാണ്.

ജമാ മസ്‌ജിദിന് മുന്നിലും പ്രതിഷേധം അരങ്ങേറി. മസ്‌ജിദിലെ പ്രാർഥനകൾക്ക് ശേഷം നൂറു കണക്കിനു ആളുകളാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചത്. അൽകാ ലാംബയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടികൾ അരങ്ങേറിയത്. മുംബെെയിലും വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ നടക്കുകയാണ്.

Read Also: നടിയെ ആക്രമിച്ച സംഭവം: പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് ദിലീപ്

അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാഹുൽ ഗാന്ധി നടത്തിയ വിമർശനങ്ങളെ ചോദ്യം ചെയ്‌ത് ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം മുസ്‌ലിങ്ങൾക്കെതിരാണെന്ന് സ്ഥാപിച്ചെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. നിയമ ഭേദഗതി ആരുടെയെങ്കിലും പൗരത്വം ഇല്ലാതാക്കുമെന്ന് തെളിവ് സഹിതം കാണിക്കാന്‍ രാഹുല്‍ ഗാന്ധിയെ താന്‍ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഷിംലയിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

“കോണ്‍ഗ്രസും കൂട്ടാളികളും ചേര്‍ന്ന് അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. ന്യൂനപക്ഷങ്ങളുടെയും മുസ്‌ലിങ്ങളുടെയും പൗരത്വം നഷ്ടപ്പെടുമെന്ന് അവര്‍ പറയുന്നു. എന്നാല്‍, അത് വാസ്തവമല്ല. ആരുടെയെങ്കിലും പൗരത്വം ഇതിലൂടെ നഷ്ടപ്പെടുമെന്ന് തെളിയിക്കാന്‍ രാഹുല്‍ ഗാന്ധിയെ ഞാന്‍ വെല്ലുവിളിക്കുന്നു,” അമിത് ഷാ പറഞ്ഞു.

“സോണിയ-മന്‍മോഹന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പത്ത് വര്‍ഷം ഇവിടെ ഭരിച്ചു. അപ്പോഴെല്ലാം പാക്കിസ്ഥാന്‍ ഇന്ത്യയിലേക്ക് ദിനംപ്രതി നുഴഞ്ഞുകയറുകയായിരുന്നു. അവര്‍ നമ്മുടെ സൈനികരുടെ തലയെടുത്തു. എന്നാല്‍, രാജ്യത്തെ പ്രധാനമന്ത്രി അതിനെതിരെ ഒരക്ഷരം പോലും മിണ്ടിയിരുന്നില്ല,” അമിത് ഷാ കുറ്റപ്പെടുത്തി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Citizenship amendment act protest dyfi leader muhammed rias arrested

Next Story
ഞാന്‍ രാഹുലിനെ വെല്ലുവിളിക്കുന്നു; പൗരത്വ ഭേദഗതി നിയമത്തില്‍ അമിത് ഷാ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express