/indian-express-malayalam/media/media_files/uploads/2020/02/BJP.jpg)
ഇൻഡോർ: പൗരത്വ ഭേദഗതി നിയമത്തില്‍ ബിജെപിക്കുള്ളിലെ വിയോജിപ്പ് കൂടുതൽ പരസ്യമാകുന്നു. മധ്യപ്രദേശ് ഇൻഡോറിലെ ബിജെപി കൗണ്‍സിലർ ഉസ്‌മാൻ പട്ടേലാണ് പാർട്ടിയിൽ നിന്നു രാജിവച്ചത്. പൗരത്വ ഭേദഗതി നിയമം ഒരു മതവിഭാഗത്തിൽ ഉൾപ്പെട്ടവരെ മാത്രം ഒഴിവാക്കുന്നതിൽ പ്രതിഷേധിച്ചാണ് ഉസ്‌മാൻ പട്ടേൽ രാജിവച്ചത്. ബിജെപി വിദ്വേഷ രാഷ്ട്രീയം കളിക്കുകയാണെന്ന് ഉസ്‌മാൻ പട്ടേൽ ആരോപിച്ചു.
പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് നിയമപരമായ കാര്യങ്ങൾ മനസിലാക്കി. അഭിഭാഷകരുമായി ഇതേ കുറിച്ച് സംസാരിച്ചു. പൗരത്വ ഭേദഗതി നിയമം മുസ്‌ലിം സമുദായത്തിനു എതിരാണെന്ന് വ്യക്‌തമായി. അതിനാലാണ് ഇപ്പോൾ രാജിവയ്‌ക്കുന്നതെന്നും ഉസ്‌മാൻ പട്ടേൽ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.
Read Also: സിഎഎ: യാത്രക്കാരനെ പൊലീസിൽ ഏൽപ്പിച്ച ഊബർ ഡ്രൈവറെ ആദരിച്ച് ബിജെപി
പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു താൻ രാജിവയ്‌ക്കുകയാണെന്ന് ഉസ്‌മാൻ പട്ടേൽ പറഞ്ഞു. അടൽ ബിഹാരി വാജ്‌പേയിൽ ആകൃഷ്‌ടനായാണ് താൻ ബിജെപിയിൽ ചേർന്നതെന്നും അദ്ദേഹം പറഞ്ഞു. ഉസ്‌മാൻ പട്ടേലിനൊപ്പം ചില പാർട്ടി അംഗങ്ങളും രാജിവച്ചിട്ടുണ്ട്.
നേരത്തെ, പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ഇൻഡോറിൽ നിരവധി ബിജെപി പ്രവർത്തകർ രാജിവച്ചിരുന്നു. നൂറുക്കണക്കിനു പ്രവർത്തകരാണ് ബിജെപി പ്രാഥമിക അംഗത്വത്തിൽ നിന്നു രാജിവച്ചത്. പൗരത്വ ഭേദഗതി നിയമം മുസ്‌ലിങ്ങൾക്കെതിരാണെന്ന് ആരോപിച്ചായിരുന്നു ബിജെപി പ്രവർത്തകരുടെ രാജി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.