ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന് അയവില്ല. ഡല്‍ഹിയിലെ പ്രതിഷേധത്തില്‍ നിരവധി പേരെ കസ്റ്റഡിയിലെടുത്തു. യുപി ഭവനു മുന്നില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമായി കേരളത്തില്‍ നിന്നെത്തിയ ബിന്ദു അമ്മിണിയെയും ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. യുപി ഭവനുമുന്നിലെ പ്രതിഷേധത്തിനിടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസ്, ഡൽഹി മുൻ എംപി ഉദിത് രാജ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തില്‍ നിരവധിപേര്‍ പങ്കെടുത്തിരുന്നു. പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് ബലംപ്രയോഗിക്കാന്‍ ആരംഭിച്ചു.

Read Also: ഏറ്റവും മനോഹരമായ കാര്യങ്ങള്‍ സ്‌പര്‍ശിക്കാന്‍ കഴിയില്ല; ദിവ്യ ഉണ്ണിയുടെ കാത്തിരിപ്പ്

പെൺകുട്ടികളെയടക്കം പൊലീസ്‌ ബലം പ്രയോഗിച്ച്‌ മാറ്റി. ജെഎൻയു വിദ്യാർഥി നേതാവ്‌ സുഭാഷ്‌ചന്ദ്രയും കസ്റ്റഡിയിലായി. മന്ദിർ മാർഗിലേക്ക്‌ വിദ്യാർഥികളുമായി വന്ന ബസുകൾ കസ്റ്റഡിയിലെടുത്തു. സിആർപിഎഫും ഡൽഹി പൊലീസും ഉൾപ്പെടെ വിദ്യാർഥികളെ ബലം പ്രയോഗിച്ച്‌ നീക്കി. കേന്ദ്ര സർക്കാരിനെതിരെ മരണംവരെ പോരാടുമെന്ന് അറസ്റ്റിന് ശേഷം മുഹമ്മദ് റിയാസ് പറഞ്ഞു.

കൗടില്യ മാര്‍ഗില്‍ നടന്ന പ്രതിഷേധവും സംഘര്‍ഷത്തില്‍ കലാശിച്ചു. സമരത്തിനെത്തിയവരെ പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. റോഡ് ഉപരോധിച്ചിരുന്ന വിദ്യാര്‍ഥികള്‍ അടക്കമുള്ള സംഘത്തെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷന് മുന്നിലും പ്രതിഷേധ പരിപാടികള്‍ നടക്കുകയാണ്.

Read Also: ഇന്ത്യയില്‍ സുരക്ഷിതത്വമില്ല, രാജ്യാന്തര ക്രിക്കറ്റ് നടത്തരുത്: ജാവേദ് മിയാന്‍ദാദ്

ജമാ മസ്‌ജിദിന് മുന്നിലും പ്രതിഷേധം അരങ്ങേറി. മസ്‌ജിദിലെ പ്രാർഥനകൾക്ക് ശേഷം നൂറു കണക്കിനു ആളുകളാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചത്. അൽകാ ലാംബയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടികൾ അരങ്ങേറിയത്. മുംബെെയിലും വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ നടക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook