ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം ചോദ്യംചെയ്‌തു കേരളം നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് ചോദിച്ച് സുപ്രീം കോടതി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്യൂട്ട് ഹർജിയാണ് കേരളം ഫയൽ ചെയ്‌തിരിക്കുന്നത്. ഇതിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

കേന്ദ്ര സർക്കാരിന് സുപ്രീം കോടതി സമൻസ് അയച്ചിട്ടുണ്ട്. ഒരു മാസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ പറയുന്നത്. ആറ് ആഴ്‌ചത്തെ സമയം കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നാല് ആഴ്‌ചക്കകം മറുപടി നൽകണമെന്ന് സുപ്രീം കോടതി പറഞ്ഞു. എജിക്കാണ് സുപ്രീം കോടതി സമൻസ് അയച്ചിരിക്കുന്നത്. കേരള ഗവർണറുമായി എജി ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്.

Read Also: ഫെബ്രുവരി 8 വരെ ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത

കേരളം ഫയൽ ചെയ്‌ത സ്യൂട്ട് ഹർജിയിൽ അഞ്ച് ആഴ്‌ചയ്‌ക്കു ശേഷം സുപ്രീം കോടതി വിധി പറയും. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ ലംഘനമാണെന്നാണ് കേരളം പ്രധാനമായി ആരോപിച്ചിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യമായി പ്രമേയം പാസാക്കിയ സംസ്ഥാനവും കേരളമാണ്. പ്രമേയം പാസാക്കിയതിനു പിന്നാലെ കേരളം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. പഞ്ചാബും സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്‌തിട്ടുണ്ട്.

അതേസമയം, ഇന്ത്യന്‍ പൗരന്മാരുടെ ദേശീയ റജിസ്റ്റര്‍ (എന്‍ആര്‍ഐസി) രാജ്യവ്യാപകമായി തയാറാക്കാന്‍ തീരുമാനമെടുത്തിട്ടില്ലെന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്‌സഭയില്‍ എഴുതിനല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook