scorecardresearch
Latest News

പൗരത്വ ഭേദഗതി നിയമം: ഡൽഹി സീലംപൂരിൽ പ്രതിഷേധം അക്രമാസക്തം

അഞ്ചു മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു

പൗരത്വ ഭേദഗതി നിയമം: ഡൽഹി സീലംപൂരിൽ പ്രതിഷേധം അക്രമാസക്തം

ന്യൂഡൽഹി: ഡൽഹിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം അക്രമാസക്തമായി. സീലംപൂരിൽ പ്രതിഷേധക്കാർ പൊലീസിനുനേരെ കല്ലെറിഞ്ഞു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

അഞ്ച് മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു. സീലാംപൂർ, ഗോകുൽപുരി, വെൽക്കം, ജാഫ്രാബാദ്, മൗജ്പൂർ-ബാബർപൂർ മെട്രോ സ്റ്റേഷനുകൾ ട്രെയിൻ നിർത്തില്ലെന്ന് ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) അറിയിച്ചു.

Citizenship Act protest, ie malayalam

അതേസമയം, അലിഗഡ് മുസ്‌ലിം സർവകലാശാലയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 26 പേരെ മോചിപ്പിച്ചു. ജാമിയ മിലിയ ഇസ്‌ലാമിയ, അലിഗഡ് മുസ്‌ലിം സർവകലാശാലകളിലെ പൊലീസ് നടപടിയിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജികളിൽ വാദം കേട്ട കോടതി, ആദ്യം ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം നൽകി. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് ഹർജികൾ പരിഗണിച്ചത്.

Read Also: പ്രതിഷേധം ജനാധിപത്യ രീതിയിലായിരിക്കണം; വിദ്യാര്‍ഥികളോട് നരേന്ദ്ര മോദി

ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിലെ സംഘർഷവുമായി ബന്ധപ്പെട്ട് 10 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. അറസ്റ്റിലായവരെല്ലാം ക്രിമിനൽ പശ്ചാത്തലമുളളവരാണെന്നും ഇക്കൂട്ടത്തിൽ വിദ്യാർഥികളായ ഒരാൾ പോലും ഇല്ലെന്നും പൊലീസ് വക്താവ് പറഞ്ഞു.

”അക്രമവുമായി ബന്ധപ്പെട്ട് ജാമിയ നഗർ പ്രദേശത്തുനിന്നും 10 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ ഭൂരിഭാഗം പേരും ക്രിമിനൽ പശ്ചാത്തലമുളളവരാണ്. അറസ്റ്റിലായവരിൽ വിദ്യാർഥികളാരുമില്ല. സിസിടിവി ദൃശ്യങ്ങളിൽനിന്നുമാണ് ഇവരെ തിരിച്ചറിഞ്ഞത്,” ഡൽഹി പൊലീസ് വക്താവ് എം.എസ്.റാന്ദവ ദി ഇന്ത്യൻ എക്‌സ്‌പ്രസിനോടു പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Citizenship act protests violence in delhi seelampur