/indian-express-malayalam/media/media_files/uploads/2019/12/chandrasekhar-azad.jpg)
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം സംഘടിപ്പിച്ച ഭിം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ ജാമ്യാപേക്ഷ തള്ളി. ഡൽഹി കോടതിയാണ് ദാര്യാഗഞ്ചിൽ നിന്നും വിദ്വേഷ പ്രചാരണത്തിന്റെ പേരിൽ അറസ്റ്റിലായ ചന്ദ്രശേഖർ ആസാദിന്റെ ജാമ്യാപേക്ഷ തള്ളിയത്. ചന്ദ്രശേഖറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
താൻ വിദ്വേഷ പ്രസംഗം നടത്തിയതിന്​ ​പൊലീസ്​ തെളിവ്​ ഹാജരാക്കണമെന്ന്​ ചന്ദ്രശേഖർ ആസാദ്​ പ്രതികരിച്ചു. പൊലീസ്​ തന്റെ പ്രസംഗത്തി​​ന്റെ വിഡിയോ ദൃശ്യങ്ങളോ, കൈയ്യെഴുത്ത്​ പ്രതിയോ കാണിക്കണം. ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കണമെന്നാണ്​ താൻ പ്രസംഗത്തിൽ ആവശ്യപ്പെട്ടതെന്നും ആസാദ്​ പറഞ്ഞു. അതേസമയം ജാമ്യാപേക്ഷയെ എതിർത്ത പൊലീസ് ചന്ദ്രശേഖർ ആസാദ് സാക്ഷികളെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നും ക്രമസമാധാനം നിലനിർത്താൻ ജൂഡീഷ്യൽ കസ്റ്റഡിയിൽ വിടേണ്ടത് അത്യാവശ്യമാണെന്നും വാദിച്ചു.
Also Read: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ; ഉത്തർപ്രദേശിൽ മരണ സംഖ്യ 15 ആയി
കസ്റ്റഡിയിൽ എടുത്ത് പത്തുമണിക്കൂറിനു ശേഷമാണ് ആസാദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജുമാ മസ്ജിദിന് മുന്നിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത ആസാദിനെ ആദ്യം ദരിയാഗഞ്ചിലെ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് മാറ്റുകയും തുടർന്ന് രഹസ്യ കേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യുകയുമായിരുന്നു. ഇന്നലെ ഭീം ആർമിയുടെ പ്രതിഷേധ റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചതോടെയാണ് ജമാ മസ്ജീദിനു മുന്നിൽ കുത്തിയിരിപ്പ് സമരം തുടങ്ങിയത്.
ഡൽഹിയിൽ ഇന്നലെ വൈകുന്നേരം വരെ സമാധാനപരമായി നടന്ന പ്രതിഷേധം എന്നാൽ പെട്ടെന്ന് അക്രമസക്തമാവുകയും 13 പൊലീസുകുൾപ്പടെ അമ്പതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികയ്ക്കും എതിരായ പ്രതിഷേധം ദിവസങ്ങൾ കഴിയുംതോറും കൂടുതൽ ശക്തമാകുകയാണ്. പ്രക്ഷോഭങ്ങൾ പലയിടത്തും അക്രമസക്തമായി. ഉത്തർപ്രദേശിൽ മാത്രം പ്രക്ഷോഭത്തിനിടെ 15 പേർ കൊല്ലപ്പെട്ടു. കാൻപൂരിലും റാംപൂരിലും നടന്ന പ്രക്ഷോഭത്തിനിടെയാണ് കുട്ടിയും പൊലീസുകാരനുമടക്കം 15 പേർ കൊല്ലപ്പെട്ടത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.