/indian-express-malayalam/media/media_files/uploads/2020/06/Air-India-Evacuation.jpg)
വാഷിങ്ടൺ: ഇന്ത്യയിൽ നിന്നുള്ള ചാർട്ടർ വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി യുഎസ്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമയാന ഉടമ്പടി ലംഘിച്ചുകൊണ്ട് രാജ്യം “അന്യായവും വിവേചനപരവുമായ നടപടികളാണ്” കൈക്കൊള്ളുന്നതെന്ന് ആരോപിച്ചാണ് യുഎസ് സർക്കാരിന്റെ നടപടി. കോവിഡ് -19 മൂലമുണ്ടായ യാത്രാ തടസ്സങ്ങൾക്കിടെ എയർ ഇന്ത്യ ലിമിറ്റഡ് തങ്ങളുടെ പൗരന്മാരെ തിരിച്ചയക്കുന്നതിനായി വിമാനങ്ങൾ സജ്ജമാക്കുന്നുണ്ടെന്നും, കൂടാതെ പൊതുജനങ്ങൾക്ക് ടിക്കറ്റ് വിൽക്കുന്നുണ്ടെന്നും യുഎസ് ഗതാഗത വകുപ്പ് ആരോപിച്ചു.
Read More: കടുത്ത നിയന്ത്രണങ്ങളുമായി അമേരിക്ക; എച്ച്-1B വിസ വിലക്കി
അതേസമയം, അമേരിക്കന്‍ വിമാനക്കമ്പനികള്‍ക്ക് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്നതിനും കോവിഡിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണമുണ്ട്, ഈ സാഹചര്യം യുഎസ് വിമാനക്കമ്പനികളെ പ്രതികൂലമായി ബാധിക്കുന്നുവെന്നും പത്രക്കുറിപ്പില്‍ ഗതാഗത വകുപ്പ് വ്യക്തമാക്കി.
വൈറസ് വ്യാപനത്തിന് മുൻപായുള്ള പ്രവർത്തനങ്ങളുടെ ഷെഡ്യൂൾ എയർ ഇന്ത്യ പരസ്യപ്പെടുത്തിയെന്നും ഗതാഗത വകുപ്പ് ആരോപിച്ചു. രാജ്യത്ത് നിലനില്‍ക്കുന്ന വിമാനയാത്രയ്ക്കുള്ള നിയന്ത്രണങ്ങള്‍ മറികടക്കുന്നതിനുള്ള ഒരു മാര്‍ഗമായി എയര്‍ ഇന്ത്യ സ്വദേശത്തേക്കുള്ള ചാർട്ടേഡ് വിമാന സര്‍വീസുകള്‍ ഉപയോഗിക്കുന്നതായി മനസ്സിലാക്കുന്നുവെന്നും യുഎസ് ഗതാഗത വകുപ്പ് വാർത്താകുറിപ്പിൽ പറഞ്ഞു.
Read More: ദുബായിലേക്ക് വിമാന സര്‍വീസ് ആരംഭിക്കണം: മുഖ്യമന്ത്രി
ചാര്‍ട്ടേഡ് വിമാന സര്‍വീസ് നടത്തുന്നതിന് മുമ്പായി എയര്‍ ഇന്ത്യ അംഗീകാരത്തിനായി അപേക്ഷിക്കണമെന്നും അതുവഴി സര്‍വീസിന്റെ ലക്ഷ്യം പരിശോധിക്കാന്‍ കഴിയുമെന്നും യുഎസ് അറിയിച്ചു. യുഎസ് വിമാനങ്ങള്‍ക്കുള്ള നിയന്ത്രങ്ങള്‍ ഇന്ത്യ നീക്കിയാല്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്നാണ് യുഎസ് ഗതാഗത വകുപ്പ് വ്യക്തമാക്കുന്നത്.
വൈറസിന്റെ പശ്ചാത്തലത്തിൽ, യുഎസ് വിമാന സർവീസുകൾക്ക് ചൈന വിലക്ക് ഏർപ്പെടുത്തിയെന്ന് ആരോപിച്ച്, ചൈനീസ് വിമാന കമ്പനികൾക്ക് യുഎസ് വിലക്ക് എർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയ്ക്ക് എതിരായ നടപടിയും വരുന്നത്. യുഎസിന്റെ നാല് വിമാന സർവീസുകൾക്ക് ചൈന അനുമതി നൽകിയതിന് ശേഷം, ജൂൺ 15ന്, ചൈനയുടെ നാല് വിമാന സർവീസുകൾക്ക് അനുമതി നൽകിയതായി യുഎസ് ഗതാഗത വകുപ്പ് പ്രഖ്യാപിച്ചിരുന്നു.
Read in English: Citing ‘unfair practices’, US to restrict Air India repatriation flights
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.