/indian-express-malayalam/media/media_files/uploads/2021/12/Covid-test-1.jpg)
ന്യൂഡല്‍ഹി: രാജ്യത്ത് മാസ്‌ക് ഉപയോഗം കുറഞ്ഞതായും നാം അപകടകരമായ മേഖലയിലാണെന്നും കോവിഡ് -19 ദൗത്യസേനാ തലവനും നിതി ആയോഗ് അംഗവുമായ ഡോ വി കെ പോള്‍. മാസ്‌ക് ഉപയോഗം രണ്ടാം തരംഗത്തിനു മുമ്പുള്ള തലത്തിലേക്കു താഴ്ന്നതായാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
അതിനിടെ, ഗുജറാത്തില്‍ രണ്ടും മുംബൈ ധാരാവിയില്‍ ഒന്നും ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 26 ആയി ഉയര്‍ന്നു.
ഒരാഴ്ച മുമ്പ് ഗുജറാത്തിലെ ജാംനഗറില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച എന്‍ആര്‍ഐയുടെ ഭാര്യയ്ക്കും ഭാര്യാ സഹോദരനുമാണു പുതുതായി രോഗം ബാധിച്ചത്. ഡിസംബര്‍ നാലിന് ടാന്‍സാനിയയില്‍ിന്ന് തിരിച്ചെത്തിയ നാല്‍പ്പത്തി ഒന്‍പതുകാരനാണു ധാരാവിയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
Also Read: 3972 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 31 മരണം
രാജ്യത്ത്് ആകെ കോവിഡ് രോഗികളുടെ എണ്ണം 3,46,74,744 ആയി ഉയര്‍ന്നു. ഇന്നു രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറില്‍ 8,503 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 94,943 ആണ് സജീവ കേസുകളുടെ എണ്ണം. മരണസംഖ്യ 4,74,735 ആയി ഉയര്‍ന്നു. 624 പേരാണ് പുതിയ മരിച്ചത്.
കഴിഞ്ഞ 43 ദിവസമായി പുതിയ കേസുകളുടെ വര്‍ധന പതിനയ്യായിരത്തില്‍ താഴെയാണ്. സജീവ കേസുകളുടെ എണ്ണം 2020 മാര്‍ച്ചിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്. മൊത്തം കേസുകളുടെ 0.27 ശതമാനമാണു സജീവ കേസുകളുടെ എണ്ണം.
അതേസമയം രോഗമുക്തി നിരക്ക് 98.36 ശതമാനമായി ഉയര്‍ന്നു. ഇത് 2020 മാര്‍ച്ച് മുതലുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.