ന്യൂഡൽഹി: ഇന്ത്യയില്‍ തങ്ങളുടെ ബിസിനസ് താത്പര്യങ്ങള്‍ സംരക്ഷിക്കാനാവില്ലെന്ന കാരണം ചൂണ്ടിക്കാട്ടി, ബിജെപി നേതാവിന്റെയും ഹിന്ദു രാഷ്ട്രവാദമുയർത്തുന്ന സംഘങ്ങളുടേയും വിദ്വേഷ പോസ്റ്റിന് വിലക്കേർപ്പെടുത്തുന്നതിനെ ഇന്ത്യയിലെ ഒരു ഉന്നത ഫേസ്ബുക്ക് ഉദ്യോഗസ്ഥൻ എതിർത്തതായി വെളിപ്പെടുത്തൽ. വാൾസ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഫെയ്‌സ്ബുക്കിന്റെ ഇന്ത്യയിലെ പബ്ലിക് പോളിസി ഡയറക്ടര്‍ അങ്കി ദാസാണ് ബിജെപി നേതാക്കളുടെ വിദ്വേഷം പരത്തുന്ന പോസ്റ്റുകള്‍ക്കെതിരെ നടപടി വേണ്ടെന്നു പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള ബിജെപി നേതാവിന്റെ പോസ്റ്റിനെതിരെ നടപടിയെടുക്കാത്തത്, ഭരണകക്ഷിയോടു ഫെയ്സ്ബുക്ക് കമ്പനി നടത്തുന്ന വിശാലമായ പക്ഷപാതിത്വത്തിന്റെ ഭാഗമായാണ് എന്ന് തെലങ്കാന ബിജെപി എംഎൽഎ ടി രാജ സിങ് പറഞ്ഞു.
Read More: ദേശീയ പതാക ഉയർത്തുന്നതിനെ ചൊല്ലി തർക്കം; ഒരു ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു
സിങിനെതിരെ അപകടകാരികളായ വ്യക്തികള്‍, സംഘടനകള്‍ എന്ന വകുപ്പില്‍ പെടുത്തി നടപടി സ്വീകരിക്കണം എന്നായിരുന്നു കമ്പനിക്കുള്ളില്‍ തന്നെ ഉയര്‍ന്നുവന്ന അഭിപ്രായം. ഫെയ്‌സ്ബുക്കില്‍ നിന്ന് സിങിനെ പുറത്താക്കണമെന്നു തന്നെയായിരുന്നു തീരുമാനം. എന്നാല്‍, അങ്കി ദാസിന്റെ ഇടപെടല്‍ ബിജെപിക്കു കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിന്റെ ഭാഗമാകാമെന്നാണ് പറയുന്നത്.
ബിജെപി നേതാക്കൾക്കെതിരെ നടപടിയെടുത്താൽ രാഷ്ട്രീയപരമായ തിരിച്ചടി നേരിടുമെന്ന് അങ്കി ദാസ് പറഞ്ഞെന്നാണ് ഈ വിവാദത്തെക്കുറിച്ചു പ്രതികരിക്കവെ ഫെയ്സ്ബുക്കിന്റെ വക്താവ് ആന്‍ഡി സ്റ്റോണ്‍ പറഞ്ഞത്. എന്നാല്‍, അങ്കിയുടെ എതിര്‍പ്പുമാത്രം പരിഗണിച്ചല്ല നടപടി എടുക്കാത്തതെന്നും ആന്‍ഡി പറഞ്ഞു.
വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് വിവാദമായതോടെ സിങിന്റെ പോസ്റ്റിന്റെ കുറച്ചു ഭാഗങ്ങള്‍ ഫെയ്സ്ബുക് നീക്കം ചെയ്തിരുന്നു. പിന്നീട് സിങ്ങിന്റെ ഔദ്യോഗിക അക്കൗണ്ട് ഇപ്പോള്‍ നിലവിലില്ലെന്നും പറഞ്ഞു.
റിപ്പോർട്ടിൽ പരാമർശിച്ച ഉള്ളടക്കമൊന്നും താൻ വ്യക്തിപരമായി പോസ്റ്റ് ചെയ്തിട്ടില്ലെന്നും തന്റെ പേജ് എടുത്തുമാറ്റിയെന്നും സിങ് ദി ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. രാജ്യത്തുടനീളം തങ്ങളെ പിന്തുണയ്ക്കുന്ന പലരും ഇത്തരം പേജുകള്‍ ഉണ്ടാക്കാറുണ്ട്. അത് തങ്ങള്‍ക്ക് നിയന്ത്രിക്കാനാവില്ല എന്നും സിങ് പറഞ്ഞു.
ഇക്കാര്യത്തിൽ വ്യക്തത തേടാനായി മെസേജ് അയച്ചപ്പോൾ ഫെയ്‌സ്ബുക്കിന്റെ ഉദ്യോഗസ്ഥ അങ്കി ദാസ് ഈ മറുപടി പറയാതെ ഒഴിഞ്ഞു മാറുകയായിരുന്നു.
അതേസമയം, എല്ലാത്തരം വിദ്വേഷക പോസ്റ്റുകളെയും തങ്ങള്‍ എതിര്‍ക്കുന്നുവെന്നാണ് ഫെയ്‌സ്ബുക് വക്താവ് ആന്‍ഡി സ്റ്റോണ്‍ പറഞ്ഞത്. ആഗോള തലത്തില്‍ അതാണ് കമ്പനിയുടെ പോളിസി. ഏതു പാര്‍ട്ടിയാണെന്നൊന്നും നോക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ഇനിയും പലതും ചെയ്യാനുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു.
ഇന്ത്യയില്‍ ഫെയ്‌സ്ബുക്കിന് 34.6 കോടി ഉപയോക്താക്കളുണ്ട്. കമ്പനിക്കു കീഴിലുള്ള വാട്‌സാപ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സേവനങ്ങളും മികച്ച രീതിയിലാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. വാട്‌സാപ് പെയ്‌മെന്റ്‌സ് തുടങ്ങിയവ വരാന്‍ ഇരിക്കുന്നു.
Read in English: Citing business reasons, Facebook opposed action on BJP-linked hate posts: WSJ report