സിൻസിനാറ്റി: അമേരിക്കയിൽ നിശാക്ലബ്ബിലുണ്ടായ വെടിവയ്പിൽ ഒരാൾ മരിച്ചു. 13 പേർക്ക് പരിക്കേറ്റു. കാമിയോ നിശാക്ലബ്ബില്‍ ഞായറാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വെടിവെപ്പ് നടന്നത്.

ആഘോഷങ്ങൾക്കിടെ അക്രമി തോക്കെടുത്ത് വെടിവയ്ക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. തുടര്‍ന്ന് ഇയാള്‍ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. വെടിവെക്കാനുണ്ടായ കാരണം വ്യക്തമല്ല. ഭീകരവാദ ആക്രമണമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

ശനിയാഴ്ച്ച ലാസ്വെഗാസില്‍ ബസില്‍ നടന്ന വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സുരക്ഷാസേന ബസ് വളഞ്ഞതിനെ തുടര്‍ന്ന് പിന്നീട് ഇയാള്‍ കീഴങ്ങുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ