/indian-express-malayalam/media/media_files/uploads/2020/01/china-7.jpg)
A security guard closes a gate at the Sihui Long Distance Bus Station in Beijing after the city has stoped inter-province buses services as the country is hit by an outbreak of the new coronavirus, January 26, 2020. REUTERS/Thomas Peter
ബീജിങ്: കൊറോണ വൈറസിനെതിരായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനുളള തീരുമാനങ്ങള്‍ എടുക്കാന്‍ ചൈന പുറത്ത് വിടുന്ന കൊറോണ വൈറസ് ബാധിതരുടേയും മരിച്ചവരുടേയും എണ്ണത്തെ വിശ്വസിക്കരുതെന്ന് ഫെബ്രുവരി മാസത്തിന്റെ തുടക്കം മുതല്‍ സിഐഎ വൈറ്റ് ഹൗസിന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.
സിഐഎയുടെ ചൈനയിലെ ചാരന്‍മാരില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അമേരിക്ക ചൈനയുമായുള്ള ചര്‍ച്ചകളില്‍ ഉപയോഗിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വാക്‌പോരില്‍ നിന്നും ഇരുരാജ്യങ്ങളും പിന്മാറുകയും ചെയ്തു.
ലോകത്തെ പൊതു ജനാരോഗ്യ സംവിധാനങ്ങള്‍ വൈറസിന്റെ സ്വഭാവത്തെ കുറിച്ച് ഇരുട്ടില്‍ തപ്പി നില്‍ക്കുമ്പോള്‍ വൈറസിന്റെ വ്യാപനത്തിന്റെ വേഗതയ്ക്കും മറ്റ് അടിസ്ഥാന ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കുന്നതിന് ചൈനയിലെ രോഗവ്യാപന, മരണ നിരക്കുകള്‍ കൃത്യമായി ലഭിക്കേണ്ടതുണ്ട്. വരും മാസങ്ങളില്‍ കോവിഡ്-19 അമേരിക്കയില്‍ എങ്ങനെ വ്യാപിക്കുമെന്ന് മനസ്സിലാക്കുന്നതിനും സോഷ്യല്‍ ഡിസ്റ്റന്‍സിങ് അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കൃത്യമായ വിവരങ്ങള്‍ അനിവാര്യമാണെന്ന് യുഎസ് ഇന്റലിജന്‍സ് ഏജന്‍സികളും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരും പറയുന്നു.
Read Also: കോവിഡ്-19 പ്രതിരോധത്തിന് ഇന്ത്യയ്ക്ക് ലോകബാങ്കിന്റെ 1 ബില്യൺ ഡോളര്‍ അടിയന്തര സഹായം
തങ്ങളുടെ സ്രോതസ്സുകള്‍ വഴി കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ ചാരസംഘടനകള്‍ക്ക് കഴിയാത്തത് വൈറ്റ് ഹൗസിനേയും ഇന്റലിജന്‍സ് സമൂഹത്തേയും അസ്വസ്ഥരാക്കുന്നുണ്ട്. വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലും മറ്റു ചൈനീസ് നഗരങ്ങളിലും ഉദ്യോഗസ്ഥര്‍ കൃത്യമായ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മടിക്കുന്നുവെന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു. വളരെ ഉയര്‍ന്ന കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ തങ്ങള്‍ ശിക്ഷിക്കപ്പെടുമോയെന്ന ഭീതിയാണ് അവരെ തെറ്റായ വിവരങ്ങള്‍ നല്‍കുന്നതിന് പ്രേരിപ്പിക്കുന്നത്.
ഉദ്യോഗസ്ഥര്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാത്തത് ഏതൊരു സര്‍ക്കാരിന്റേയും തലവേദനയാണ്. എന്നാല്‍, അടുത്ത കാലത്തായി ചൈനയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വം കൂടുതല്‍ ഏകാധിപത്യ സ്വഭാവം കാണിക്കുന്നത് കാര്യങ്ങളെ കൂടുതല്‍ വഷളാക്കുന്നു.
സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലിനെ കൂടാതെ, പരിശോധന സൗകര്യങ്ങളുടെ കുറവ്, രോഗ നിര്‍ണയ നിലവാരത്തിലെ ഏറ്റക്കുറച്ചിലും രോഗലക്ഷണങ്ങളില്ലാതെ വൈറസ് ബാധയുണ്ടാകുക തുടങ്ങിയ കാരണങ്ങളാല്‍ വൈറസിനെ കുറിച്ച് കൃത്യമായ ചിത്രം ലഭ്യമല്ല. മഹാമാരിയോട് പൊരുതുന്നതില്‍ ഇറാന്‍ ഇരുട്ടിലേക്ക് തള്ളപ്പെട്ടു. ഇറ്റലിയില്‍ മരണസംഖ്യ 13,000 കവിഞ്ഞു. ഈ കണക്കില്‍ ആശുപത്രിക്ക് പുറത്തുള്ള മരണങ്ങളില്ല. അമേരിക്കയാകട്ടെ പരിശോധനയില്‍ മറ്റു രാജ്യങ്ങളേക്കാള്‍ പിന്നിലുമാണ്.
Read Also: കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു, മരണം 50,000ലധികം
എന്നാല്‍ ജനുവരി മുതല്‍ ചൈന പുറത്ത് വിടുന്ന കണക്കുകളെ സംശയത്തോടെ വീക്ഷിച്ച അമേരിക്ക തങ്ങളുടെ ചാര ഏജന്‍സികളോട് ചൈനയില്‍ നിന്നുമുള്ള വിവരശേഖരണത്തിന് മുന്‍ഗണന നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു.
രോഗം ബാധിച്ചവരുടേയും മരിച്ചവരുടേയും കണക്കുകള്‍ ചൈന കുറച്ചാണ് പറയുന്നതെന്ന് ബ്ലൂംബെര്‍ഗ് ന്യൂസ് ആണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ലോകാരോഗ്യ സംഘടനയ്ക്ക് ബീജിങ് കൈമാറുന്ന കണക്കുകളെ വിശ്വസിക്കരുതെന്ന് വൈറ്റ് ഹൗസിന് സിഐഎ അനവധി ആഴ്ചകളായി റിപ്പോര്‍ട്ടുകള്‍ അയച്ചിരുന്നുവെന്ന വെളിപ്പെടുത്തലിനെ ഉദ്യോഗസ്ഥര്‍ തിരസ്‌കരിക്കാന്‍ ശ്രമിച്ചിരുന്നു.
വുഹാനിലെ മരണ നിരക്ക് ഒദ്യോഗിക കണക്കിനേക്കാള്‍ ഇരട്ടിയോ 5000 കൂടുതലോ ആയിരിക്കാമെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 60 മില്യണ്‍ ജനതയെ ലോക്ക്ഡൗണ്‍ ചെയ്തത് അടക്കമുള്ള കഠിനമായ നടപടികളിലൂടെ രോഗത്തെ നിയന്ത്രിച്ചുവെന്നാണ് ചൈന അവകാശപ്പെടുന്നത്. എന്നാല്‍ സര്‍ക്കാരിന് പുറത്തുള്ള ആളുകള്‍ ഈ കണക്കുകള്‍ പൂര്‍ണമല്ലെന്ന് വാദിക്കുന്നു.
Read in English: CIA hunts for authentic coronavirus totals in China, dismissing government tallies
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.