scorecardresearch

ജമാല്‍ ഖഷോഗിയെ വധിക്കാന്‍ ഉത്തരവിട്ടത് സൗദി രാജകുമാരനെന്ന് സി.ഐ.എ

കൊലപാതകത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് രാജകുമാരന്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളും, രാജകുമാരന്റെ അടുത്ത ഉന്നത സഹായികളുമായി കൊലപാതകം നടത്തിയ സംഘം നടത്തിയ ഫോണ്‍ സംഭാഷണങ്ങളും സി.ഐ.എ തെളിവായി ഉയര്‍ത്തിക്കാട്ടുന്നു

കൊലപാതകത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് രാജകുമാരന്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളും, രാജകുമാരന്റെ അടുത്ത ഉന്നത സഹായികളുമായി കൊലപാതകം നടത്തിയ സംഘം നടത്തിയ ഫോണ്‍ സംഭാഷണങ്ങളും സി.ഐ.എ തെളിവായി ഉയര്‍ത്തിക്കാട്ടുന്നു

author-image
WebDesk
New Update
സൗദി കിരീടാവകാശിയുടെ ഇന്ത്യ സന്ദർശനം: പ്രതീക്ഷയിൽ ഇന്ത്യൻ സമൂഹം

ഇസ്താന്‍ബുള്‍: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖോഷോഗിയെ കൊലപ്പെടുത്തിയത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഉത്തരവ് പ്രകാരമാണെന്ന് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സി.ഐ.എ). സൗദി രാജകുമാരന്റെ അധികാരശക്തി വെച്ച് അദ്ദേഹത്തിന്റെ സമ്മതമില്ലാതെ കൊലപാതകം നടക്കില്ലെന്നാണ് സി.ഐ.എ വ്യക്തമാക്കുന്നത്. കൂടാതെ ഈ നിഗമനത്തിലേക്ക് അന്വേഷണ ഏജന്‍സിയെ നയിക്കുന്ന തെളിവുകളും ലഭിച്ചിട്ടുണ്ടെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Advertisment

കൊലപാതകത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് രാജകുമാരന്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളും, രാജകുമാരന്റെ അടുത്ത ഉന്നത സഹായികളുമായി കൊലപാതകം നടത്തിയ സംഘം നടത്തിയ ഫോണ്‍ സംഭാഷണങ്ങളും സി.ഐ.എ തെളിവായി ഉയര്‍ത്തിക്കാട്ടുന്നു. എന്നാല്‍ അമേരിക്കന്‍- തുര്‍ക്കിഷ് രഹസ്യാന്വേഷണം വിഭാഗങ്ങള്‍ക്ക് ഇതം സംബന്ധിച്ച പ്രത്യക്ഷ തെളിവുകളില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

സംഘട്ടനത്തെ തുടര്‍ന്ന് ഖഷോഗിയെ കൊലപ്പെടുത്തി എന്നാണ് ഇപ്പോളും സൗദിയുടെ വാദം. കോണ്‍സുലേറ്റ് കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ച് മിനുട്ടുകള്‍ക്കകം ഖഷോഗിയുടെ കഴുത്ത് ഞെരിച്ച് തലയറുത്ത് കൊല്ലുകയും ശരിരം വെട്ടി തുണ്ടം തുണ്ടമാക്കി എന്നുമാണ് തുര്‍ക്കി പറയുന്നത്. കെമിക്കല്‍ വിദഗ്ധര്‍ അടക്കമുള്ള സംഘമാണ് ഖഷോഗിയെ വധിക്കാനായി നിയോഗിക്കപ്പെട്ടതെന്നും മൃതദേഹം ആസിഡ് ഉപയോഗിച്ച് ദ്രവീകരിച്ച് ഒഴുക്കിവിട്ടതായി സംശയിക്കുന്നതായും തുര്‍ക്കി മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് ഖഷോഗി വധത്തില്‍ യാതൊരു പങ്കുമില്ലെന്ന് ആവര്‍ത്തിക്കുകയാണ് സൗദി അറേബ്യ.സൗദി ഇന്റലിജന്‍സ് ഉപമേധാവി സ്ഥാനത്ത് നിന്ന് നീക്കിയ അഹമ്മദ് അല്‍ അസീരിയാണ് ഖഷോഗിയെ വധിക്കാനുള്ള ദൗത്യത്തിന് ഉത്തരവിട്ടതെന്ന് സൗദി പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് പറയുന്നുണ്ട്. 15 അംഗ സംഘത്തെ മൂന്നാക്കി വിഭജിച്ചിരുന്നു – നെഗോഷിയേഷന്‍ ടീം, ഇന്റലിജന്‍സ് ടീം, ലോജിസ്റ്റിക്കല്‍ ടീം എന്നിങ്ങനെ. നെഗോഷിയേറ്റിംഗ് ടീമിന്‍രെ തലവനാണ് ഉത്തരവ് കൈമാറിയത. ഖഷോഗിയെ ബലം പ്രയോഗിച്ച് സുരക്ഷിത കേന്ദ്രത്തിലേയ്ക്ക് കൊണ്ടുപോവുക സാധ്യമായിരുന്നില്ല. ഖഷോഗിയുമായുള്ള അനുരഞ്ജന ചര്‍ച്ച പരാജയപ്പെട്ടതായും പറയുന്നു.

Advertisment

അനുരഞ്ജന ശ്രമം പരാജയപ്പെട്ടാല്‍ ഖഷോഗിയെ വധിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ദൗത്യസംഘ തലവനും നെഗോഷിയേറ്റിംഗ് തലവനും ഡെപ്യൂട്ടി ചീഫിന് തെറ്റായ വിവരം നല്‍കിയിരുന്നു – ചര്‍ച്ച പരാജയപ്പെട്ട ശേഷം ഖഷോഗി കോണ്‍സുലേറ്റ് വിട്ടു എന്നായിരുന്നു ഇത് – പ്രോസിക്യൂഷന്‍ പറയുന്നു.

Murder Saudi Arabia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: