വടക്കൻ ജർമ്മൻ നഗരമായ ഹാംബർഗിലെ യഹോവ പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒന്നരയ്ക്കായിരുന്നു സംഭവം. ആക്രമണത്തിന്റെ പിന്നിലെ കാരണം വ്യക്തമല്ലെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
മരണപ്പെട്ടവരില്‍ ഒരു കുറ്റവാളിയും ഉള്‍പ്പെട്ടെക്കാമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. നിരവധി പേര്‍ക്ക് ഗുരുതരമായ പരുക്ക് ഏറ്റതിനാല്‍ മരണസംഖ്യ കൃത്യമായി പറയാനാകില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
വെടിവയ്പ്പില്‍ ഏഴുപേർ മരിക്കുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ദി ബിൽഡ് പത്രം റിപ്പോർട്ട് ചെയ്‌തു. വെടിവയ്പ്പിന് പിന്നാലെ തന്നെ പൊലീസ് സ്ഥലത്തെത്തിയതായാണ് വിവരം. പൊലീസ് എത്തിയതിന് ശേഷം മുകളിലെ നിലയില്‍ നിന്ന് വെടിയൊച്ച കേട്ടെതായും ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തിയതായും പൊലീസ് വക്താവ് പറഞ്ഞു.
അവസാനം മരണപ്പെട്ട വ്യക്തിയായിരിക്കാം ആക്രമണത്തിന് പിന്നിലെന്നാണ് ഹാംബര്‍ഗ് പൊലീസിന്റെ നിഗമനം. വിശദമായ അന്വേഷണവും പരിശോധനയും നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജര്‍മനിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. 2020 ഫെബ്രുവരിയിൽ, തീവ്ര വലതുപക്ഷ ബന്ധങ്ങളുള്ള ഒരാള്‍, പടിഞ്ഞാറൻ പട്ടണമായ ഹനാവിൽ, തുർക്കിയിൽ നിന്നുള്ള കുടിയേറ്റക്കാർ ഉൾപ്പെടെ ഒമ്പത് പേരെ വെടിവച്ചു കൊന്നു. ഇതിന് പിന്നാലെ മാതാവിന് കൊന്നതിന് ശേഷം ഇയാള്‍ ജീവനൊടുക്കുകയായിരുന്നു.
2019 ഒക്ടോബറിൽ, ജൂതന്മാരുടെ വിശുദ്ധ ദിനത്തിൽ കിഴക്കൻ നഗരമായ ഹാലെയിലെ ഒരു ജർമ്മൻ സിനഗോഗിന് പുറത്ത് ഒരാള്‍ രണ്ട് പേരെ വെടിവച്ച് കൊന്നിരുന്നു.