scorecardresearch

രാജ്യത്തിന്റെ ധാർമിക അടിത്തറയെ തകർക്കുന്നു; ക്രൈസ്തവർക്ക് നേരെയുള്ള ആക്രമങ്ങളിൽ അപലപിച്ച് സഭാ നേതൃത്വങ്ങൾ

ക്രിസ്മസ് നാളുകളിലും അതിനുശേഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളിൽ അതീവ ആശങ്കയാണ് എല്ലാ സഭാ നേതൃത്വവും പങ്കുവെക്കുന്നത്‌

ക്രിസ്മസ് നാളുകളിലും അതിനുശേഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളിൽ അതീവ ആശങ്കയാണ് എല്ലാ സഭാ നേതൃത്വവും പങ്കുവെക്കുന്നത്‌

author-image
WebDesk
New Update
Bishops Reactions

Attacks on Christians Updates

പനാജി/ കൊച്ചി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങൾക്കിടെ ക്രൈസ്തവർക്ക് നേരെയുണ്ടായ അക്രമങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി വിവിധ ക്രൈസ്തവ സഭകൾ രംഗത്തെത്തി. ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുള്ള ആക്രമങ്ങൾ രാജ്യത്തിന്റെ ധാർമിക അടിത്തറയെ തകർക്കുന്നതാണെന്ന് ഗോവ-ദാമൻ ആർച്ച് ബിഷപ്പ് ഫിലിപ്പ് നേരി കർദിനാൽ ഫെറാവോ പറഞ്ഞു. 

Advertisment

Also Read:ചുമയുടെ മരുന്ന് ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ ലഭിക്കില്ല, ഗുളികകൾക്ക് നിരോധനം; നിർണായക നീക്കവുമായി ആരോഗ്യ മന്ത്രാലയം

ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ സമീപകാലത്ത് വളർന്നുവരുന്ന അരക്ഷിതാവസ്ഥയിൽ അദ്ദേഹം അഗാധമായ ദുഃഖം രേഖപ്പെടുത്തി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ക്രിസ്മസ് ആഘോഷങ്ങൾക്കിടയിൽ ഉണ്ടായ അനാവശ്യമായ ആക്രമണങ്ങൾ ഈ പ്രവണതയുടെ വേദനിപ്പിക്കുന്ന തെളിവുകളാണെന്ന് അദ്ദേഹം പറഞ്ഞു.

പലപ്പോഴും അധികാരികളുടെ മൗനാനുവാദത്തോടെയാണ് ഇത്തരം പീഡനങ്ങൾ നടക്കുന്നത് എന്നത് അതീവ ഗുരുതരമായ സാഹചര്യമാണെന്ന് ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. "സമാധാനപ്രിയവും വൈവിധ്യമാർന്ന സംസ്‌കാരങ്ങളെയും മതങ്ങളെയും പാരമ്പര്യങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതുമായ ഒരു പാരമ്പര്യമാണ് ഇന്ത്യയുടേത്. എന്നാൽ ഇത്തരം സംഭവങ്ങൾ ഇന്ത്യ കാത്തുസൂക്ഷിക്കുന്ന പവിത്രമായ മൂല്യങ്ങളെ പാടേ അവഗണിക്കുന്നതാണ്".- ആർച്ച് ബിഷപ്പ് പറഞ്ഞു. 

Also Read:ഫരീദാബാദിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കൂട്ടബലാത്സംഗം; 25 കാരിക്ക് ഗുരുതര പരിക്ക്; രണ്ടു പേർ അറസ്റ്റിൽ

ഇന്ത്യയുടെ മതസൗഹാർദ്ദവും മതനിരപേക്ഷതയും ചോദ്യം ചെയ്യപ്പെടുന്ന ഒരു കാലഘട്ടത്തിന്റെ ലക്ഷണമായി സമീപകാലത്ത് ക്രൈസ്തവർക്ക് നേരെയുണ്ടായ ആക്രമണങ്ങളെ കാണണമെന്ന് മലങ്കര ഓർത്തഡോക്‌സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് പറഞ്ഞു.ഇത്തരം സംഭവങ്ങളിൽ ഭരണകൂടങ്ങളുടെ നിസംഗതയും മൗനവും ഭീതിയോടെ മാത്രമേ നോക്കി കാണുവാൻ കഴിയുവെന്നും അദ്ദേഹം പറഞ്ഞു. 

Also Read:200 കിലോ കഞ്ചാവ് എലി തിന്നെന്ന് പൊലീസ്; മയക്കുമരുന്ന് കേസിലെ പ്രതിയെ വെറുതെ വിട്ട് കോടതി

ആരാധന സ്വാതന്ത്ര്യം നിഷേധിക്കുന്നതും, മതത്തിന്റെ പേരിൽ അക്രമം അഴിച്ചു വിടുന്നതും കേവലം ഒറ്റപ്പെട്ട സംഭവമായി കാണുവാൻ കഴിയുകയില്ല. ന്യൂനപക്ഷ ഭൂരിപക്ഷ വ്യത്യാസം ഇല്ലാതെ അവരവരുടെ അവകാശങ്ങൾ സംരക്ഷിക്കുവാനും അവരവരുടെ വിശ്വാസത്തിൽ ജീവിക്കുവാനും ഇന്ത്യയിലെ ഏത് പൗരനും അവകാശമുണ്ട്. അതിനെ ഹനിക്കുന്ന എല്ലാ മത തീവ്ര പ്രവർത്തനങ്ങളെയും ശക്തമായി അപലപിക്കുന്നുവെന്നും ബിഷപ്പ് വ്യക്തമാക്കി.

ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുവാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്നും സിഎസ്‌ഐ സഭ മലബാർ മഹായിടവക ബിഷപ്പ് ഡോ. റോയ്സ് മനോജ് വിക്ടർ പറഞ്ഞു. മതപരിവർത്തനം സഭയുടെ ലക്ഷ്യമല്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

Read More:ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധം: മിസോറാം മുഖ്യമന്ത്രി ലാൽദുഹോമ

Christmas Attack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: