വാഷിങ്ടൺ: റോക്ക് ആൻഡ് റോൾ സംഗീത ഇതിഹാസം ചക്ക് ബെറി (90) അന്തരിച്ചു. മിസൂറി സെന്റ് ചാള്‍സ് കൗണ്ടിയിലെ വസതിയില്‍ വച്ചായിരുന്നു ചാള്‍സ് എഡ്വേര്‍ഡ് ആന്‍ഡേഴ്‌സണ്‍ ബെറി എന്ന ചക്ക് ബെറിയുടെ അന്ത്യം.

റോള്‍ ഓവര്‍ ബിഥോവന്‍, യു നെവര്‍ കാന്‍ ടെല്‍, സ്വീറ്റ് ലിറ്റില്‍ സിക്‌സ്റ്റീന്‍, ജോണി ബി ഗുഡ്ഡി തുടങ്ങിയ ആല്‍ബങ്ങളിലൂടെ ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച സംഗീതജ്ഞനായിരുന്നു ചക്ക് ബെറി. ജോണി ബി ഗുഡ്ഡി എക്കാലത്തേയും മികച്ച ഏഴാമത്തെ ഗാനമായി റോളിങ് സ്‌റ്റോണ്‍ മാസിക 2010ല്‍ തിരഞ്ഞെടുത്തിരുന്നു.

1984ല്‍ സമഗ്രസംഭാവനയ്‌ക്കുളള ഗ്രാമി അവാര്‍ഡും ചക്ക് ബെറിക്ക് ലഭിച്ചു. 1972ലെ മൈ ഡിങ് എ ലിങ് എന്ന പാട്ടാണ് ചക്ക് ബെറിയുടെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്ന്. റോക്ക് സംഗീതത്തിലേക്ക് തിരിയുന്നതിന് മുമ്പ് ആശാരിയായും ബാര്‍ബറായും ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ