scorecardresearch

'ഇന്ത്യയിലെ ക്രിസ്‌ത്യാനികള്‍ ബ്രിട്ടീഷുകാരാണ്, അവര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ല'; ബിജെപി എംപി

എംപിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്

എംപിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
'ഇന്ത്യയിലെ ക്രിസ്‌ത്യാനികള്‍ ബ്രിട്ടീഷുകാരാണ്, അവര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ല'; ബിജെപി എംപി

മുംബൈ: ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്കെതിരെ വിവാദ പ്രസ്താവനയുമായി ബിജെപി എംപിയുടെ പ്രസംഗം. ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ ഇന്ത്യക്കാരല്ലെന്നും അവരെല്ലാം ബ്രിട്ടീഷുകാരാണെന്നുമായിരുന്നു ബിജെപി എംപിയായ ഗോപാല്‍ ഷെട്ടിയുടെ പ്രസംഗം.

Advertisment

ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ ബ്രിട്ടീഷുകാരായതിനാല്‍ അവരൊന്നും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇന്ത്യയെ ബ്രിട്ടനില്‍ നിന്നും മോചിപ്പിച്ചത് മുസ്‌ലിങ്ങളോ ഹിന്ദുക്കളോ അല്ലെന്നും എല്ലാവരും ഹിന്ദുസ്ഥാനികളായാണ് സ്വാതന്ത്ര്യ സമരം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

മുംബൈ മലഡില്‍ ഷിയാ കബറസ്ഥാന്‍ കമ്മിറ്റി സംഘടിപ്പിച്ച ഈദ് ഇ മിലാദില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു ഷെട്ടിയുടെ വിവാദ പരാമര്‍ശം. ഞായറാഴ്ചയായിരുന്നു എംപിയുടെ വിവാദ പ്രസംഗം അരങ്ങേറുന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. എംപിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

ഷെട്ടിക്ക് ചരിത്രത്തെ കുറിച്ച് ധാരണയില്ലെന്ന് വ്യക്തമാണ്. അല്ലെങ്കില്‍ മനഃപൂര്‍വം ഒരു സമുദായത്തിന്റെ അംഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും മുംബൈ കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു. സോഷ്യല്‍ മീഡിയയിലും എംപിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാണ്.

Advertisment

Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: