Latest News

ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു

അന്ത്യ അത്താഴ വേളയില്‍ യേശുക്രിസ്തു ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചതിന്‍റെ ഓര്‍മപുതുക്കി എല്ലാ പള്ളികളിലും കാല്‍കഴുകല്‍ ശുശ്രൂഷയും ഇന്ന് നടക്കും

Maundy Thursday 2019, Holy Thursday 2019
Easter 2019 Maundy Thursday

കൊച്ചി: ലോകമെങ്ങുമുള്ള ക്രൈസ്തവ സമൂഹം ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. ക്രിസ്തു ദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി ത്യാഗത്തിന്റേയും സഹനത്തിന്റേയും വിശുദ്ധവാരാചരണം പെസഹ വ്യാഴത്തോടെ തീവ്രമാകും. വലിയ നോമ്പിന്‍റെ പ്രധാന ദിവസങ്ങളില്‍ ഒന്നുകൂടിയാണ് പെസഹ. ത്യാഗത്തിലൂടെയല്ലാതെ വിശുദ്ധിയിലെത്താന്‍ കഴിയില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പെസഹ സന്ദേശത്തില്‍ പറഞ്ഞു. സകല ജനതയുടേയും പാപം ചുമലിലേന്തി ക്രിസ്തുദേവന്‍ കുരിശുമരണം വരിച്ചതിന്‍റെ ഓര്‍മ്മ പുതുക്കലായ ദുഃഖ വെള്ളിയാണ് നാളെ.

ദേവാലയങ്ങളിൽ ഇന്ന് കുർബാനയും അനുബന്ധ ചടങ്ങുകളും നടക്കും. എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസലിക്കയിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പെസഹ ചടങ്ങുകൾക്ക് നേതൃത്വം കൊടുക്കും. പ്രത്യേക പ്രാര്‍ത്ഥനകളും ഉണ്ടാകും.

അന്ത്യ അത്താഴ വേളയില്‍ യേശുക്രിസ്തു ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചതിന്‍റെ ഓര്‍മപുതുക്കി എല്ലാ പള്ളികളിലും കാല്‍കഴുകല്‍ ശുശ്രൂഷയും ഇന്ന് നടക്കും. ഇന്നലെ വൈകിട്ടാണ് യാക്കോബായ സഭ പെസഹാ ശുശ്രൂഷകള്‍ നടത്തിയത്. മറ്റ് ഭൂരിഭാഗം സഭകളിലും ഇന്ന് പുലര്‍ച്ചെയാണ് ശുശ്രൂഷകള്‍ നടത്തുന്നത്.

ഓര്‍ത്തഡോക്‌സ്- യാക്കോബായ വിഭാഗങ്ങള്‍ കോവിഡ് പ്രോട്ടോക്കോളിനെ തുടര്‍ന്ന് ഇത്തവണയും വിപുലമായ കാല്‍ കഴുകല്‍ ശുശ്രൂഷ ഒഴിവാക്കിയിരിക്കുകയാണ്. കുടുംബങ്ങളില്‍ വൈകുന്നേരം പെസഹ അപ്പം മുറിക്കും. പെസഹ വ്യാഴവും നാളെ ദുഃഖ വെള്ളിയും ആചരിക്കുന്നതിനായി ക്രൈസ്തവ വിശ്വാസികളും ദേവാലയങ്ങളും ഒരുങ്ങിക്കഴിഞ്ഞു.

ഈസ്റ്ററിന് തൊട്ട് മുമ്പുള്ള വ്യാഴാഴ്ച പെസഹാ വ്യാഴം എന്ന വിശുദ്ധ ദിവസമായാണ് ക്രൈസ്തവര്‍ ആഘോഷിക്കുന്നത്. വിശുദ്ധ ആഴ്ചയിലെ, അഞ്ചാം ദിവസമാണ് പെസഹാ വ്യാഴം. ‘കടന്നുപോകല്‍’ എന്നാണ് പെസഹ എന്ന വാക്കിന് പിന്നിലെ അര്‍ത്ഥം. ക്രിസ്തുവിന്റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമെന്ന രൂപത്തില്‍ നല്‍കുന്ന ചടങ്ങ് തുടങ്ങിവച്ചത് പെസഹ വ്യാഴാഴ്ചയാണ്.

Web Title: Christians around the world celebrate maundy thursday today

Next Story
45 വയസ്സുള്ള എല്ലാവർക്കും കോവിഡ്-19 വാക്സിനേഷൻ നൽകുമ്പോൾ: സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ അറിയാംcovid 19 vaccine, covid 19 vaccine india, india covid 19 vaccine, covid 19 vaccine registration, cowin app, cowin app for registration, cowin app for vaccine, cowin app covid 19 vaccine, covid 19 vaccine registration online, coronavirus vaccine registration, covid vaccine registration, Covid-19 vaccination, Covid-19 vaccination for 45 years, Covid-19 vaccination registration, കോവിഡ്-19, കോവിഡ് വാക്സിൻ, കൊറോണ വാക്സിൻ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com