ചൗക്കിദാറിന്റെ പാര്‍ട്ടി എന്തിന് ഞങ്ങളുടെ കോഡ് മോഷ്ടിച്ചു?: വെബ് ഡിസൈനിങ് കമ്പനി

ഒരു ചെറിയ സ്ഥാപനത്തിന്റെ ചോരയും വിയര്‍പ്പുമാണ് ബിജെപി മോഷ്ടിച്ചതെന്നും കമ്പനി ആരോപിക്കുന്നു.

BJP, BJP Website

ന്യൂഡല്‍ഹി: ബിജെപി തങ്ങളുടെ ടെംപ്ലേറ്റ്‌സ് മോഷ്ടിച്ചു എന്ന ആരോപണവുമായി ആന്ധ്രാപ്രദേശ് വെബ് ഡിസൈനിങ് കമ്പനിയായ ഡബ്ല്യു3 ലേഔട്ട്സ്. ബിജെപിയുടെ ഹാക്ക് ചെയ്യപ്പെട്ട വെബ്സൈറ്റ് തിരിച്ചുവന്നതിന് പിന്നാലെയാണ് പുതിയ ആരോപണം. തങ്ങള്‍ക്ക് യാതൊരു ക്രെഡിറ്റും നല്‍കാതെയാണ് മോഷണമെന്നും കമ്പനി ആരോപിച്ചു.

കോഡില്‍ നിന്നും തങ്ങളുടെ കമ്പനിയുടെ പേര് വരുന്ന ഭാഗമെല്ലാം ബിജെപി ഒഴിവാക്കിയതായും ഡബ്ല്യൂ3 ലേഔട്ട്‌സ് ആരോപിക്കുന്നു. എല്ലാ ആരോപണങ്ങളും ചൂണ്ടിക്കാട്ടിക്കൊണ്ട് തങ്ങളുടെ വെബ്‌സൈറ്റില്‍ വിശദമായ ബ്ലോഗ് കമ്പനി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

‘ബിജെപിയുടെ ഐടി സെല്‍ ഞങ്ങളുടെ ടെംപ്ലേറ്റ് ഉപയോഗിച്ചത് കണ്ടപ്പോള്‍ ആദ്യം സന്തോഷം തോന്നി. എന്നാല്‍ പിന്നീട് പണം പോലും തരാതെ ക്രെഡിറ്റും വയ്ക്കാതെ ബാക്ക്‌ലിങ്ക് ഒഴിവാക്കിയാണ് ഇത് ചെയ്തതെന്നു കണ്ടപ്പോള്‍ തീര്‍ത്തും നിരാശരായി,’ ബ്ലോഗില്‍ പറയുന്നു.

തിരിച്ചറിയാനുള്ള സംവിധാനങ്ങളെല്ലാം ഒഴിവാക്കിയിട്ടുണ്ടെങ്കിലും തങ്കളുടെ കോഡ് തന്നെയാണ് ബിജെപി ഇപ്പോഴും ഉപയോഗിക്കുന്നതെന്നും പേജിന്റെ സോഴ്സ്‌കോഡില്‍ ഇതു വ്യക്തമാണെന്നും ഇവര്‍ അവകാശപ്പെട്ടു. നിര്‍മാതാക്കളുടെ പേര് കൂടി ഉള്‍പ്പെടുത്താന്‍ തയ്യാറാകണമെന്നും സ്ഥാപനം ബിജെപിയോടു ട്വിറ്ററില്‍ ആവശ്യപ്പെട്ടു

രാജ്യത്തിന്റെ ചൗക്കീദാറെന്ന് (കാവല്‍ക്കാരന്‍) സ്വയം വിശേഷിപ്പിക്കുന്ന നേതാവിന്റെ പാര്‍ട്ടി എങ്ങനെയാണ് ഇത്തരമൊരു പ്രവൃത്തിയില്‍ ഏര്‍പ്പെട്ടതെന്നും ഒരു ചെറിയ സ്ഥാപനത്തിന്റെ ചോരയും വിയര്‍പ്പുമാണ് ബിജെപി മോഷ്ടിച്ചതെന്നും അതു കണ്ടെത്തിയപ്പോള്‍ അവഗണനയാണ് നേരിടേണ്ടി വന്നതെന്നും കമ്പനി ആരോപിക്കുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Chowkidars party stole our code for their site alleges web designing company

Next Story
മോദിക്ക് വോട്ട് ചോദിച്ച് വരുന്നവരുടെ കരണം നോക്കി അടിക്കണമെന്ന് ജെഡിഎസ് നേതാവ്narendra modi, നരേന്ദ്ര മോദി, bjp, ബിജെപി, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com