scorecardresearch

കാവല്‍ക്കാര്‍ പണിയെടുക്കുന്നത് പണക്കാര്‍ക്ക് വേണ്ടി മാത്രം: പ്രിയങ്കാ ഗാന്ധി

ഉത്തര്‍പ്രദേശിലെ കരിമ്പ് കര്‍ഷകര്‍ക്ക് കുടിശ്ശിക ഇനത്തില്‍ ആയിരം കോടിയലധികം രൂപ സര്‍ക്കാര്‍ നല്‍കാനുണ്ടെന്നും പ്രിയങ്ക

ഉത്തര്‍പ്രദേശിലെ കരിമ്പ് കര്‍ഷകര്‍ക്ക് കുടിശ്ശിക ഇനത്തില്‍ ആയിരം കോടിയലധികം രൂപ സര്‍ക്കാര്‍ നല്‍കാനുണ്ടെന്നും പ്രിയങ്ക

author-image
WebDesk
New Update
priyanka gandhi, പ്രിയങ്കാ ഗാന്ധി,chowkidaar,കാവല്‍ക്കാർ. up,യുപി, congress,കോണ്‍ഗ്രസ്, modi, മോദി,bjp, ബിജെപി,ie malayalam,

ന്യൂഡല്‍ഹി: കാവല്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് പണക്കാര്‍ക്ക് വേണ്ടി മാത്രമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഉത്തര്‍ പ്രദേശിലെ കരിമ്പ് കര്‍ഷകര്‍ക്ക് നല്‍കേണ്ട വന്‍ തുക കുടിശ്ശിക നല്‍കാത്തതിനെ കുറിച്ച് പ്രതികരിക്കവെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

Advertisment

ഉത്തര്‍പ്രദേശിലെ കരിമ്പ് കര്‍ഷകര്‍ക്ക് കുടിശ്ശിക ഇനത്തില്‍ ആയിരം കോടിയലധികം രൂപ സര്‍ക്കാര്‍ നല്‍കാനുണ്ടെന്നും പ്രിയങ്ക പറഞ്ഞു. കാവല്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് പാവങ്ങള്‍ക്ക് വേണ്ടിയല്ലെന്നും പ്രിയങ്ക പറഞ്ഞു.

''രാവും പകലും കഷ്ടപ്പെട്ടാണ് ഉത്തര്‍ പ്രദേശിലെ കരിമ്പ് കര്‍ഷകര്‍ പണിയെടുക്കുന്നത്. എന്നാല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അവര്‍ക്കുള്ള പ്രതിഫലം പോലും നല്‍കുന്നില്ല'' പ്രിയങ്ക പറഞ്ഞു.

ആയിരം കോടി നല്‍കാനുണ്ടെന്നതിന്റെ അര്‍ത്ഥം അവരുടെ എല്ലാം, കുട്ടികളുടെ പഠനം അടക്കം നിശ്ചലമായിരിക്കുകയാണെന്ന് എന്നാണ്. ഈ കാവല്‍ക്കാര്‍ പണിയെടുക്കുന്നത് പണക്കാര്‍ക്ക് വേണ്ടിയാണ് പാവപ്പെട്ടവര്‍ക്കു വേണ്ടിയല്ലെന്ന് പ്രിയങ്ക പറഞ്ഞു.

Advertisment

നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇതേ ആരോപണം ഉന്നയിച്ചിരുന്നു. മോദി സര്‍ക്കാര്‍ സ്വയം അവകാശപ്പെടുന്നത് കാവല്‍ക്കാരാണെന്നാണ് എന്നാല്‍ കാവല്‍ക്കാരുടെ സുരക്ഷ ലഭിക്കുന്നത് സമ്പന്നര്‍ക്ക് മാത്രമാണെന്നായിരുന്നു രാഹുല്‍ പറഞ്ഞത്.

Congress Bjp Priyanka Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: