scorecardresearch

ജിന്നയുടെ ആസാദിയോ, ഭാരത് മാതാ കി ജയ്‌യോ എന്ന് തീരുമാനിക്കൂ: പ്രകാശ് ജാവദേക്കർ

തലസ്ഥാനത്ത് സി‌എ‌എയ്‌ക്കെതിരെ അക്രമാസക്തമായ പ്രതിഷേധത്തിന് പ്രേരിപ്പിച്ചതിന് ആം ആദ്മി പാർട്ടിയെയും കോൺഗ്രസിനെയും പ്രകാശ് ജാവദേക്കർ കുറ്റപ്പെടുത്തി.

തലസ്ഥാനത്ത് സി‌എ‌എയ്‌ക്കെതിരെ അക്രമാസക്തമായ പ്രതിഷേധത്തിന് പ്രേരിപ്പിച്ചതിന് ആം ആദ്മി പാർട്ടിയെയും കോൺഗ്രസിനെയും പ്രകാശ് ജാവദേക്കർ കുറ്റപ്പെടുത്തി.

author-image
WebDesk
New Update
Delhi elections, ഡൽഹി തിരഞ്ഞെടുപ്പ്, Prakash Javadekar, പ്രകാശ് ജാവദേക്കർ, Citizenship Amendment Act, Arvind Kejriwal, CAA protests, Shaheen Bagh, Indian Express, iemalayalam, ഐഇ മലയാളം

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തെച്ചൊല്ലി ഭരണകക്ഷിയായ ആം ആദ്മി പാർട്ടിക്കും കോൺഗ്രസിനുമെതിരായ ആക്രമണം മൂർച്ച കൂട്ടിയ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. 'ജിന്ന വാലി ആസാദി'യാണോ 'ഭാരത് മാതാ കി ജയ്‌' ആണോ നമ്മുടെ മുദ്രാവാക്യമെന്ന് ജനങ്ങൾ​ തീരുമാനിക്കണമെന്ന് ജാവദേക്കർ പറഞ്ഞു.

Advertisment

ഷഹീൻ ബാഗിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തെ ചൂണ്ടിക്കാട്ടി ജാവദേക്കർ പറഞ്ഞു, “ജിന്ന വാലി ആസാദി” എന്ന മുദ്രാവാക്യം അവിടെ ഉയർത്തുന്നത് ഞങ്ങൾ കണ്ടു. ഇപ്പോൾ ഡൽഹി ജനതയ്ക്ക് ‘ജിന്ന വാലി ആസാദി’യാണോ ‘ഭാരത് മാതാ കി ജയ്’ ആണോ വേണ്ടത് എന്ന് തീരുമാനിക്കേണ്ടതുണ്ട്.”

തലസ്ഥാനത്ത് സി‌എ‌എയ്‌ക്കെതിരെ അക്രമാസക്തമായ പ്രതിഷേധത്തിന് പ്രേരിപ്പിച്ചതിന് ആം ആദ്മി പാർട്ടിയെയും കോൺഗ്രസിനെയും പ്രകാശ് ജാവദേക്കർ കുറ്റപ്പെടുത്തി.

"എന്തുകൊണ്ടാണ് അക്രമത്തിന് പ്രേരിപ്പിച്ചതെന്ന് ഡൽഹിയിലെ ജനങ്ങൾ ഇരു പാർട്ടികളോടും ചോദിക്കണം. ആം ആദ്മി പാർട്ടിയുടെയും കോൺഗ്രസിന്റെയും അവിശുദ്ധ ബന്ധമാണ് ഷഹീൻ ബാഗ് പ്രതിഷേധത്തിന് പിന്നിൽ. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പ്രതിഷേധത്തെ പിന്തുണച്ചിട്ടുണ്ട്,” ജാവദേക്കർ ആരോപിച്ചു. ഡിസംബർ പകുതിയോടെയാണ് ഷഹീൻ ബാഗിലെ പ്രതിഷേധം ആരംഭിച്ചത്.

Advertisment

സി‌എ‌എ ഒരു ഇന്ത്യക്കാരന്റെയും പൗരത്വത്തെ ബാധിക്കില്ലെന്ന് പ്രകാശ് ജാവദേക്കർ അവകാശവാദം ഉന്നയിച്ചു. തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ സി‌എ‌എയുടെയും എൻ‌ആർ‌സിയുടെയും പേര് ഉയർത്തിയതിന് ജാവദേക്കർ രാഷ്ട്രീയ പാർട്ടികളെ കുറ്റപ്പെടുത്തി.

"പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളോടല്ല, ‘ജിന്ന വാലി ആസാദി’ മുദ്രാവാക്യങ്ങൾ ഉന്നയിക്കുന്ന ആളുകളോടാണ് കെജ്‌രിവാൾ സഹതപിക്കുന്നത്,” പ്രകാശ് ജാവദേക്കർ പറഞ്ഞു.

ഡൽഹി തിരഞ്ഞെടുപ്പിന് മുന്നോടിയായി വികസന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുകയാണെന്ന് ആം ആദ്മി പാർട്ടി കുറ്റപ്പെടുത്തി. തൊഴിലില്ലാത്ത യുവാക്കൾക്ക് ജോലി നൽകുകയെന്നതാണ് കൂടുതൽ ആവശ്യമെന്ന് കെജ്‌രിവാൾ മുമ്പ് പറഞ്ഞിരുന്നു.

Citizenship Amendment Act

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: