scorecardresearch

Bihar Assembly Election 2025: മോദിയുടെ ഹനുമാൻ; ബിഹാറിൽ പുത്തൻ താരോദയമായി ചിരാഗ് പാസ്വാൻ

Bihar Assembly Election: എൻഡിഎ മുന്നണിയിൽ നിതീഷിന്റെ വിലപേശൽ രാഷ്ട്രീയത്തിന് തടയിടാൻ ബിജെപിക്ക് ഇക്കുറി ചിരാഗ് പാസ്വാൻ നിർണായകമാണ്

Bihar Assembly Election: എൻഡിഎ മുന്നണിയിൽ നിതീഷിന്റെ വിലപേശൽ രാഷ്ട്രീയത്തിന് തടയിടാൻ ബിജെപിക്ക് ഇക്കുറി ചിരാഗ് പാസ്വാൻ നിർണായകമാണ്

author-image
WebDesk
New Update
Chirag Paswan

Bihar Election Results Updates: ചിരാഗ് പാസ്വാൻ

Bihar Election Results 2025 Live Updates: പട്‌ന: തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ബിഹാർ രാഷ്ട്രീയത്തിലെ പുത്തൻ താരോദയമായി ചിരാഗ് പാസ്വാൻ മാറുകയാണ്. 2020-നേക്കാൾ വോട്ടുവിഹിതത്തിനൊപ്പം സീറ്റുകൾ കൂടി വർധിപ്പിച്ചാണ് ചിരാഗ് പാസ്വാൻ ബിഹാർ രാഷ്ട്രീയത്തിൽ നിർണായക ശക്തിയായത്. എൻഡിഎ മുന്നണിയിൽ നിതീഷിന്റെ വിലപേശൽ രാഷ്ട്രീയത്തിന് തടയിടാൻ ബിജെപിക്ക് ഇക്കുറി ചിരാഗ് പാസ്വാൻ നിർണായകമാണ്.

Advertisment

Also Read:ബിഹാറിൽ 200 കടന്ന് എൻഡിഎ; മോദി-നിതീഷ് തേരോട്ടം

29 സീറ്റുകളിലാണ് ചിരാഗ് പാസ്വാൻ നേതൃത്വം നൽകുന്ന എൽജെപി ഇക്കുറി മത്സരിച്ചത്. ഇത്രയധികം സീറ്റുകൾ എൽജെപിയ്ക്ക് നൽകരുതെന്ന് എൻഡിഎ മുന്നണിയ്ക്കുള്ളിൽ പോലും അഭിപ്രായം ഉണ്ടായിരുന്നു. എന്നാൽ വിമർശകരുടെ വായടപ്പിച്ചുകൊണ്ട് 29-ൽ 22 സീറ്റുകളും നേടിയാണ് എൽഡിഎയുടെ ആധികാരിക വിജയത്തിൽ ചിരാഗ് പാസ്വാന്റെ എൽജെപി നിർണായകമായത്. 

Also Read:ബിഹാറിൽ ഏകപക്ഷീയ വിജയവുമായി എൻഡിഎ; ചിത്രത്തിൽ ഇല്ലാതെ ഇന്ത്യ സഖ്യം

താൻ മോദിയുടെ ഹനുമാൻ എന്ന് സ്വയം പ്രഖ്യാപിച്ച് കൊണ്ടാണ് ചിരാഗ് പാസ്വാൻ തിരഞ്ഞെടുപ്പ് ഗോദയിൽ കളം നിറഞ്ഞത്. ബിജെപിയുമായുള്ള അടുപ്പം തന്നെയാണ് മത്സരത്തിന് ഇത്രയധികം സീറ്റുകൾ ലഭിക്കുന്നതിന് കാരണമായത്. വിലപേശൽ രാഷ്ട്രീയത്തിന്റെ വക്താവായ നിതീഷിനെ വരുതിയിലാക്കാൻ എൽജെപിയുടെ മുന്നേറ്റം ബിജെപിയ്ക്കും ആവശ്യമായിരുന്നു. ഇത് ഫലം കണ്ടെന്നാണ് തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാക്കുന്നത്. 

Advertisment

Also Read:ചലനം സൃഷ്ടിക്കാതെ പ്രശാന്ത് കിഷോർ; ജൻ സുരാജിൻറ പ്രതീക്ഷകൾക്ക് മങ്ങൽ

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജെഡിയുവിനെ 43 സീറ്റിൽ ഒതുക്കിയതിലും എൽജെപിയ്ക്ക് നിർണായക പങ്കുണ്ടായിരുന്നു. പല മണ്ഡലങ്ങളിൽ ജെഡിയു സ്ഥാനാർഥികളുടെ വിജയം തല്ലിക്കെടുത്തിയത് എൽജെപിയുടെ സൗഹൃദ മത്സരമാണ്. ഇത്തവണയും എൽജെപിയും ജെഡിയുവും തമ്മിൽ സൗഹൃദ മത്സരത്തിന് സാധ്യതയുണ്ടായിരുന്നെങ്കിലും ബിജെപി നേതൃത്വം ഇടപെട്ട് അത് ഒഴിവാക്കുകയായിരുന്നു. 

ഇതിന് മുമ്പ് 2005-ലാണ് എൽജെപി ഇത്രയധികം സീറ്റുകൾ നേടിയത്. അന്ന് 29 സീറ്റുകൾ എൽജെപി നേടിയെങ്കിലും തൂക്കുമന്ത്രി സഭയായിരുന്നു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ പാർട്ടി കേവലം 11 സീറ്റുകളിലേക്ക് ഒതുങ്ങി.

ചിരാഗ് പാസ്വാന്റെ പിതാവും എൽജെപി സ്ഥാപകനുമായി രാം വിലാസ് പാസ്വാന്റെ മരണശേഷം ഏറെ വെല്ലുവിളികളാണ് ദളിത് നേതാവായ ചിരാംഗ് നേരിട്ടത്. പാർട്ടിയുടെ പിന്തുടർച്ചാവകാശത്തെ ചൊല്ലിയുള്ള തർക്കം പിളർപ്പിൽ കലാശിച്ചു. എന്നാൽ 2025-ലെ തിരഞ്ഞെടുപ്പ് വിജയത്തോടെ തന്റെ പാർട്ടിയാണ് യഥാർഥ എൽജെപിയെന്ന് തെളിയിക്കുകയാണ് ചിരാഗ് പാസ്വാൻ.

Read More: വോട്ടുചോരി ഏറ്റെടുക്കാതെ ബിഹാർ; കോൺഗ്രസിന് ദയനീയ തോൽവി, ആറ് സീറ്റുകളിലൊതുങ്ങി

Assembly Election Bihar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: