scorecardresearch
Latest News

നേതാക്കൾ ഉദയ്‌പൂരിൽ, കോൺ​ഗ്രസ് ചിന്തൻ ശിബിരത്തിന് ഇന്ന് തുടക്കം

70നും 75നും മുകളിൽ പ്രായമുള്ള നേതാക്കൾ പാർട്ടിയിൽ പല തലങ്ങളിൽ സ്ഥാനങ്ങൾ വഹിക്കുന്നു. ഇവരോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെടാൻ സാധ്യതയില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു

നേതാക്കൾ ഉദയ്‌പൂരിൽ, കോൺ​ഗ്രസ് ചിന്തൻ ശിബിരത്തിന് ഇന്ന് തുടക്കം

ഉദയ്പൂർ: കോൺഗ്രസ് ചിന്തൻ ശിബിരത്തിന് ഇന്നു തുടക്കം. രാജസ്ഥാനിലെ ഉദയ്പൂരിലാണ് മൂന്നു ദിവസം ചിന്തൻ ശിബിരം നടക്കുക. ഒൻപതു വർഷത്തെ ഇടവേളയ്ക്കു ശേഷം നടക്കുന്ന ചിന്തൻ ശിബിരത്തിൽ എല്ലാ പ്രധാന നേതാക്കളും പങ്കെടുക്കും. പുതുമുഖങ്ങളെ നേതൃതലത്തിലേക്ക് കൊണ്ടുവരാനുള്ള ആശയം പാർട്ടിയിലെ ഉന്നത നേതാക്കൾ സജീവമായി പരിഗണിക്കുന്നുണ്ട്.

രാജ്യസഭാംഗങ്ങളുടെ കാലാവധി പരിമിതപ്പെടുത്തുന്നതിനൊപ്പം സംഘടനയിൽ എല്ലാ തലങ്ങളിലും സ്ഥാനങ്ങൾ വഹിക്കുന്നതിനും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും നേതാക്കൾക്ക് പ്രായപരിധി ഏർപ്പെടുത്തുന്നതിനെ കുറിച്ച് പാർട്ടി ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ഉദാഹരണത്തിന്, പ്രായപരിധി 70 അല്ലെങ്കിൽ 75? രാജ്യസഭയുടെ കാലാവധി 2 അല്ലെങ്കിൽ 3 ആയി പരിമിതപ്പെടുത്തണോ? ഒരു നിശ്ചിത പ്രായത്തിന് മുകളിലുള്ള ഒരു പുതിയ അംഗത്തെയും ഏതെങ്കിലും സംഘടനാ ബോഡികളിൽ ഉൾപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ് മറ്റൊരു ആശയം.

70നും 75നും മുകളിൽ പ്രായമുള്ള നേതാക്കൾ പാർട്ടിയിൽ പല തലങ്ങളിൽ സ്ഥാനങ്ങൾ വഹിക്കുന്നു. ഇവരോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെടാൻ സാധ്യതയില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു. സോണിയ ഗാന്ധിക്ക് വയസ്സ് 75. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ സോണിയ ഗാന്ധി തുടരണമെന്ന് സിഡബ്ല്യുസി നിർബന്ധിച്ചില്ലെങ്കിൽ ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ പുതിയ പ്രസിഡന്റിനെ നിയമിക്കുമെന്ന് സൂചനയുണ്ട്.

രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയ്ക്ക് 79 വയസ്സ്. എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിക്ക് 78 വയസ്സും മൻമോഹൻ സിങ്, എ.കെ.ആന്റണി തുടങ്ങിയ സിഡബ്ല്യുസി അംഗങ്ങൾക്ക് 80ന് മുകളിലും അംബിക സോണി, ഹരീഷ് റാവത്ത്, പി.ചിദംബരം, ഗുലാം നബി ആസാദ് എന്നിവർ 70ന് മുകളിലുമാണ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് 71 വയസ്സായി. ചിന്തൻ ശിബിരത്തിൽ പങ്കെടുക്കുന്ന പ്രതിനിധികളിൽ പകുതിയും 50 വയസ്സിന് താഴെയുള്ളവരാണെന്ന് കോൺഗ്രസ് നേതൃത്വം ഉറപ്പാക്കിയിട്ടുണ്ട്.

Read More: രാഹുൽ ഗാന്ധി നേപ്പാളിൽ പോയത് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ; മാളവ്യയുട ട്വീറ്റിന് പിറകെ വിശദീകരണവുമായി കോൺഗ്രസ്

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Chintan shivir starts today

Best of Express