ശ്രീനഗര്‍: ഇന്ത്യന്‍ അതിര്‍ത്തി കടന്ന ചൈനീസ് സൈനികനെ സുരക്ഷാസേന പിടികൂടി. കിഴക്കന്‍ ലഡാക്കിലെ ചുഷൂല്‍ സെക്ടറില്‍ ഗുരുംഗ് ഹില്ലിനു സമീപത്തുനിന്നാണ് ചൈനീസ് സൈനികനെ പിടികൂടിയത്.
നിയന്ത്രണ രേഖ (എൽഎസി) കടന്ന ചൈനീസ് സൈനികനെ വെള്ളിയാഴ്‌ച പുലർച്ചെയാണ് ഇന്ത്യൻ സൈന്യം പിടികൂടിയത്. പ്രോട്ടോകോൾ അനുസരിച്ചാണ് അതിർത്തി കടന്നെത്തി സെെനികനെ പിടികൂടിയതെന്ന് ഇന്ത്യൻ സെെന്യം അറിയിച്ചു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Read Also: ഭാര്യയെ വെടിവച്ചുകൊന്നയാൾ തൂങ്ങിമരിച്ചു; കുടുംബവഴക്കിൽ നഷ്ടപ്പെട്ടത് രണ്ട് ജീവൻ
നിയന്ത്രണരേഖ മറികടന്ന ചെെനീസ് സെെനികനെ അവിടെ തമ്പടിച്ചിരുന്ന ഇന്ത്യൻ സെെന്യം പിടികൂടുകയായിരുന്നു. ചൈനീസ് സൈനികന് വഴിതെറ്റിയതാണെന്നാണ് സൂചന. ചൈനീസ് സൈനികനെ ഇന്നോ നാളെയോ തിരിച്ചയച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇദ്ദേഹത്തെ മടക്കി അയക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
ഇന്ത്യ-ചെെന തർക്കത്തെ തുടർന്ന് ഇരു രാജ്യങ്ങളും നിയന്ത്രണരേഖയിൽ കൂടുതൽ സെെന്യത്തെ വിന്യസിച്ചിട്ടുണ്ട്.