ഡെറാഢൂണ്‍: ഉത്തരാഖണ്ഡില്‍ ത്രിവര്‍ണ പതാകയുടെ നിറമുളള പെട്ടികളില്‍ ഷൂസുകള്‍ പൊതിഞ്ഞെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ചൈനയില്‍ നിന്നും അല്‍മോരയിലേക്ക് കയറ്റി അയച്ചതാണെന്ന് കരുതുന്ന ഷൂസുകളാണ് ത്രിവര്‍ണ പതാകയുടെ നിറമുളള ബോക്സുകളില്‍ വന്നത്.

പെട്ടിക്ക് പുറത്ത് ചൈനീസ് ഭാഷയായ മന്ദാറിനില്‍ ചില വാക്കുകളും എഴുതിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ദോക്ലാമില്‍ ഇരും രാജ്യങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കെ ഇന്ത്യയെ അവഹേളിക്കാന്‍ ചൈന ചെയ്ത പ്രവൃത്തിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അല്‍മോര എസ്പി രേണുക ദേവി പറഞ്ഞു.

ഡല്‍ഹിയില്‍ എത്തിയതിന് ശേഷമാണ് ഷൂസുകള്‍ അല്‍മോരയിലെ കടകളിലേക്ക് വന്നത്. പൊലീസ് ചോദ്യം ചെയ്യലില്‍ കടക്കാരന്‍ പറഞ്ഞത് പ്രകാരം ഡല്‍ഹിയിലെ മൊത്തവില്‍പ്പനക്കാരനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്തതെന്നാണ് കരുതുന്നത്. അല്‍മോരയിലെ കടക്കാരന്‍ പരാതി നല്‍കിയത് പ്രകാരം ഡല്‍ഹിയിലെത്തെ പൊലീസ് അന്വേഷണം നടത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ