ചൈനീസ് റോക്കറ്റ് ഭൂമിയിൽ പതിച്ചു; ഇന്ത്യൻ മഹാ സമുദ്രത്തിൽ എന്ന് ചൈന

റോക്കറ്റ് അവശിഷ്ടങ്ങൾ മാലിദ്വീപിന് പടിഞ്ഞാറ് കടലിൽ പതിച്ചതെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

(പ്രതീകാത്മക ചിത്രം)

ചൈനയുടെ നിയന്ത്രണം നഷ്ടപ്പെട്ട ലോങ്ങ് മാർച്ച് 5ബി റോക്കറ്റ് അവശിഷ്ടങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചെന്ന് ചൈന. റോക്കറ്റ് അവശിഷ്ടങ്ങൾ മാലിദ്വീപിന് പടിഞ്ഞാറ് കടലിൽ പതിച്ചതെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ദിവസങ്ങളായുള്ള ആശങ്കകൾക്ക് വിരാമമായി.

നേരത്തെ റോക്കറ്റ് അവശിഷ്ടങ്ങൾ ആകാശത്തൂടെ കടന്ന് പോകുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഒമാൻ ഇസ്രായേൽ എന്നീ രാജ്യങ്ങളിലൂടെ കടന്ന് പോകുന്ന ദൃശ്യങ്ങളാണ് വന്നത്. എന്നാൽ എവിടെയാണ് പതിക്കുക എന്നതിൽ വ്യക്തത ഉണ്ടായിരുന്നില്ല. റോക്കറ്റിന്റെ സഞ്ചാരപഥം അനുസരിച്ച് ശാന്ത സമുദ്രത്തിൽ പതിക്കാനാണ് സാധ്യതയെന്നായിരുന്നു ഗവേഷകരുടെ നിരീക്ഷണം.

100 അടി ഉയരവും 22 ടൺ ഭാരവുമുള്ള റോക്കറ്റിന്റെ 18 ടൺ ഭാരമുള്ള ഭാഗമാണ് കത്തിയമർന്ന് ഭൂമിയിലേക്ക്പതിച്ചത്. 28,000 കിലോമീറ്റർ വേഗതയിൽ ഭൂമിയെ വലം വെച്ചുകൊണ്ടിരുന്ന റോക്കറ്റ് ഭൂമിയിലേക്ക് പതിക്കും മുൻപ് പകുതിയിലധികം ഭാഗങ്ങളും കത്തിയമരും എന്ന് ചൈന പറഞ്ഞിരുന്നു.

ഏപ്രില്‍ 29-നാണ് ചൈന ലോങ് മാര്‍ച്ച് 5ബി റോക്കറ്റ് ബഹിരാകശത്തേക്ക് വിക്ഷേപിച്ചത്. ചൈനയുടെ സ്വപ്നപദ്ധതിയായ ലാര്‍ജ് മോഡ്യുലര്‍ സ്‌പേസ് സ്റ്റേഷന്റെ പ്രധാനഭാഗം ടിയാന്‍ഹെ മൊഡ്യൂളിനെ ഏപ്രില്‍ 29നു റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചിരുന്നു. ടിയാന്‍ഹെ മൊഡ്യൂളിൽ നിന്ന് വേർപെട്ട റോക്കറ്റിന്റെ പ്രധാന ഭാഗം ഭൂമിയിലേക്ക് സുരക്ഷിതമായി സുരക്ഷിതമായി തിരിച്ചിറക്കാനുള്ള ശ്രമത്തിനിടെയാണ് നിയന്ത്രണം നഷ്ടമായത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Chinese rocket long march 5b falling to earth

Next Story
ഓക്സിജൻ വിതരണം നിരീക്ഷിക്കാൻ സുപ്രീം കോടതിയുടെ ടാസ്ക് ഫോഴ്സ്
The moderation of comments is automated and not cleared manually by malayalam.indianexpress.com