scorecardresearch

ജമ്മുവിൽ എൻഐഎ ആസ്ഥാനത്തിനു സമീപം ചൈനീസ് റൈഫിൾ ടെലിസ്‌കോപ്പ് കണ്ടെടുത്ത് പൊലീസ്; കനത്ത ജാഗ്രത

സാധാരണയായി ഭീകരർ സ്നൈപ്പർ ആക്രമണങ്ങൾക്കായി ഉപയോഗിക്കാറുള്ള ദൂരദർശിനിയാണ് കണ്ടെത്തിയതെന്ന് വൃത്തങ്ങൾ അറിയിച്ചു

സാധാരണയായി ഭീകരർ സ്നൈപ്പർ ആക്രമണങ്ങൾക്കായി ഉപയോഗിക്കാറുള്ള ദൂരദർശിനിയാണ് കണ്ടെത്തിയതെന്ന് വൃത്തങ്ങൾ അറിയിച്ചു

author-image
WebDesk
New Update
NIA Telescope

(Credit: Express Photo/nia.gov.in)

ഡൽഹി: ജമ്മു പ്രവിശ്യയിൽ കനത്ത സുരക്ഷാ ജാഗ്രത തുടരുന്നതിനിടെ, എൻഐഎ ആസ്ഥാനത്തിനു സമീപത്ത് നിന്ന് മാരക പ്രഹരശേഷിയുള്ള റൈഫിളുകളിൽ ഉപയോഗിക്കുന്ന ചൈനീസ് നിർമ്മിത ടെലിസ്‌കോപ്പ് കണ്ടെത്തി. അതീവ സുരക്ഷാ മേഖലയിൽ നിന്ന് സ്നൈപ്പർ റൈഫിളുകളിലും അസാൾട്ട് റൈഫിളുകളിലും ഘടിപ്പിക്കാവുന്ന ദൂരദർശിനിയാണ് കണ്ടെത്തിയത്.

Advertisment

ഞായറാഴ്ചയാണ് എൻഐഎ ഓഫീസിനും ജമ്മു കശ്മീർ പൊലീസിന്റെ സെക്യൂരിറ്റി ആസ്ഥാനത്തിനും ഇടയിലുള്ള കാടുപിടിച്ചു കിടന്ന സ്ഥലത്തു നിന്ന് ടെലിസ്‌കോപ്പ് കണ്ടെടുത്തത്. എൻഐഎ ആസ്ഥാനത്തിന് പുറമെ സിആർപിഎഫ്, സീമ സുരക്ഷാ ബൽ എന്നിവയുടെ ബറ്റാലിയൻ ആസ്ഥാനങ്ങളും ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. ചൈനീസ് മുദ്രകളുള്ള ഈ ടെലിസ്‌കോപ്പ് സാധാരണയായി ഭീകരർ സ്നൈപ്പർ ആക്രമണങ്ങൾക്കായി ഉപയോഗിക്കുന്നവയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.

Also Read: മഞ്ഞു പുതച്ച് കശ്മീർ താഴ്വര; സ്വപ്നഭൂമിയിൽ 'ചില്ലൈ കലാൻ'; വീഡിയോ

അതിർത്തിക്കപ്പുറത്ത് നിന്ന് ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ജമ്മുവിൽ നേരത്തെ തന്നെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മഞ്ഞുവീഴ്ചയുടെ മറവിൽ നുഴഞ്ഞുകയറ്റ ശ്രമങ്ങൾക്ക് സാധ്യതയുള്ളതിനാൽ അന്താരാഷ്ട്ര അതിർത്തി മുതൽ നിയന്ത്രണരേഖ വരെയുള്ള മലനിരകളിൽ ജമ്മു കശ്മീർ പൊലീസും സൈന്യവും സംയുക്തമായി വൻ തെരച്ചിൽ നടത്തിവരികയാണ്.

Also Read: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരം വിബി ജി റാം ജി; ബില്ലിന് രാഷ്ട്രപതിയുടെ ആംഗീകാരം

പാക്കിസ്ഥാൻ അതിർത്തിക്കടുത്തുള്ള വിവിധ ലോഞ്ച് പാഡുകളിലായി 72-ഓളം ഭീകര ക്യാമ്പുകൾ വീണ്ടും സജീവമായതായി ബിഎസ്എഫ് കഴിഞ്ഞ മാസം മുന്നറിയിപ്പ് നൽകിയിരുന്നു. സിയാൽകോട്ട്, സഫർവാൾ മേഖലകളിൽ മാത്രം 12 ഭീകര ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം.

സംഭവം ഗൗരവകരമായി എടുത്ത എൻഐഎയും പൊലീസും പ്രദേശത്ത് പരിശോധന കർശനമാക്കിയിട്ടുണ്ട്. ഏതെങ്കിലും ഭീകര സംഘടനകൾ സ്നൈപ്പർ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നോ എന്ന കാര്യവും അധികൃതർ അന്വേഷിച്ചു വരികയാണ്.

Read More: ആശുപത്രിയിൽ ആംബുലന്‍സില്ല; പിഞ്ചുകുഞ്ഞിന്റെ മൃതദേഹം പച്ചക്കറി സഞ്ചിയിലാക്കി ആദിവാസി കുടുബം

Nia Jammu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: