scorecardresearch

അരുണാചൽ പ്രദേശ് അതിർത്തിയോട് റെയിൽപാത: പദ്ധതി വേഗത്തിലാക്കണമെന്ന് ചൈനീസ് പ്രസിഡന്റ്

അതിർത്തി പ്രശ്നം തുടരുന്നതിനിടെയാണ് അരുണാചൽ അതിർത്തിയോട് ചേർന്നുള്ള റെയിൽ പദ്ധതി വേഗത്തിലാക്കാൻ ചൈനീസ് പ്രസിഡന്റ് നിർദേശം നൽകുന്നത്

അതിർത്തി പ്രശ്നം തുടരുന്നതിനിടെയാണ് അരുണാചൽ അതിർത്തിയോട് ചേർന്നുള്ള റെയിൽ പദ്ധതി വേഗത്തിലാക്കാൻ ചൈനീസ് പ്രസിഡന്റ് നിർദേശം നൽകുന്നത്

author-image
WebDesk
New Update
India China relations, Xi Jinping, India China relations, Tibet rail line, Arunachal Pradesh, China Arunachal Pradesh, Linzhi rail line, India China Arunachal Pradesh, indian express

ന്യൂഡൽഹി: അരുണാചൽ പ്രദേശ് അതിർത്തിയോട് ചേർന്ന് പുതിയ റെയിൽപാത നിർമാണം വേഗത്തിലാക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ടിബറ്റിലെ ലിൻസ്ഹിയെയും തെക്ക് പടിഞ്ഞാറൻ സിചുവാൻ പ്രവിശ്യയെയും ബന്ധിപ്പിച്ചുകൊണ്ടാണ് 4780 കോടി ഡോളർ ചിലവ് വരുന്ന റെയിൽ നിർമാണ പദ്ധതി.

Advertisment

സിചുവാൻ-ടിബറ്റ് റെയിൽ‌വേ പദ്ധതിക്ക് ശേഷം ടിബറ്റിലേക്കുള്ള രണ്ടാമത് റെയിൽ പദ്ധതിയാണിത്. സിചുവാൻ പ്രവിശ്യയുടെ തലസ്ഥാനമായ ചെംഗ്ഡുവിൽ നിന്ന് ആരംഭിച്ച് യാൻ വഴി സഞ്ചരിച്ച് കാംഡോ വഴി ടിബറ്റിലേക്ക് പ്രവേശിക്കുന്ന പാതയാണിത്. ചെംഗ്ഡുവിൽ നിന്ന് ടിബറ്റ് തലസ്ഥാനമായ ലാസയിലേക്കുള്ള യാത്ര 48 മണിക്കൂറിൽ നിന്ന് 13 മണിക്കൂറായി ഈ പാത ചുരുക്കുന്നു.

അരുണാചൽ പ്രദേശ് അതിർത്തിയോട് ചേർന്നാണ് ലിൻസ്ഹി സ്ഥിതി ചെയ്യുന്നത്.

3,488 കിലോമീറ്റർ നീളമുള്ള യഥാർത്ഥ നിയന്ത്രണ രേഖയുമായി ബന്ധപ്പെട്ട് ഇന്ത്യ-ചൈന അതിർത്തി തർക്കം തുടരുന്നതിനിടെയാണ് അരുണാചൽ അതിർത്തിയോട് ചേർന്നുള്ള റെയിൽ പദ്ധതി വേഗത്തിലാക്കാൻ ചൈനീസ് പ്രസിഡന്റ് നിർദേശം നൽകുന്നത്.

ലിൻസ്ഹി നഗരത്തിൽ ചൈന വിമാനത്താവളവും നിർമിച്ചിരുന്നു. ഹിമാലയൻ മേഖലയിൽ ചൈന നിർമ്മിച്ച അഞ്ച് വിമാനത്താവളങ്ങളിലൊന്നാണിത്.

Advertisment
China Indo China

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: