ബീജിംഗ്: രാജ്യതാത്പര്യം ബലികഴിച്ച് ഒരു പ്രശ്നവും പരിഹരിക്കാൻ ചൈന തയ്യാറല്ലെന്ന് പ്രസിഡന്റ് ഷീ ജിൻപിങ്. ഏത് കാര്യത്തിനായാലും മറ്റ് രാജ്യങ്ങളുടെ താത്പര്യമനുസരിച്ച് ചൈന തീരുമാനമെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും പാരമ്പര്യവും കാത്തുസൂക്ഷിക്കാൻ ചൈന പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഐക്യം, ആത്മാർത്ഥത, പരസ്പര ലാഭം എന്നിവ പരിഗണിച്ചാണ് ചൈന അയൽരാജ്യങ്ങളുമായി സൗഹൃദം സ്ഥാപിക്കുന്നത്. പരമ്പരാഗതവും അല്ലാത്തതുമായ ഏത് തരം ഭീഷണികളെയും ചൈന ശക്തമായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. ചൈനയുടെ കരസേന വിഭാഗമായ പീപ്പിൾസ് ലിബറേഷൻ ആർമിയിൽ പട്ടാളക്കാരുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ