scorecardresearch

മൊബൈല്‍ ആപ് വഴി വായ്പ: ഓണ്‍ലൈന്‍ പേയ്മെന്റ് ആപ്പുകളില്‍ ഇഡി റെയ്ഡ്

ഇന്ത്യക്കാരുടെ വ്യാജ രേഖകള്‍ ഉപയോഗിച്ചാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചതെന്നും ഇഡി ആരോപിച്ചു

ED

ബെംഗളൂരു: ചൈനീസ് പൗരന്‍മാര്‍ നടത്തിയ നിയമവിരുദ്ധ സ്മാര്‍ട്ട്ഫോണ്‍ അധിഷ്ഠിത വായ്പകള്‍ക്കെതിരെയുള്ള അന്വേഷണത്തില്‍ റേസര്‍പേ, പേടിഎം,ക്യാഷ് ഫ്രീ തുടങ്ങിയ ഓണ്‍ലൈന്‍ പേയ്മെന്റ് സ്ഥാപനങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. കര്‍ണാടകയിലെ ആറ് സ്ഥലങ്ങളില്‍ റെയ്ഡ് നടന്നതായും ഇഡി അറിയിച്ചു.ചൈനീസ് പൗരന്‍മാരുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ വ്യാപാരി ഐഡികളിലും ബാങ്ക് അക്കൗണ്ടുകളിലും സൂക്ഷിച്ചിരുന്ന 17 കോടി രൂപയുടെ നിക്ഷേപം റെയ്ഡില്‍ പിടിച്ചെടുത്തതായി ഇഡി അറിയിച്ചു.

ഇന്ത്യക്കാരുടെ വ്യാജ രേഖകള്‍ ഉപയോഗിച്ചാണ് ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചതെന്നും ഇഡി ആരോപിച്ചു.ഈ സ്ഥാപനങ്ങൾ ഇന്ത്യക്കാരുടെ വ്യാജ രേഖകൾ ഉപയോഗിക്കുകയും അവരെ പരോക്ഷമായി കുറ്റകൃത്യങ്ങളുടെ മറയ്ക്കുകയും ചെയ്യുകയാണ്. സ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്നത് ചൈനക്കാരാണ്, ”പേയ്മെന്റ് ഗേറ്റ്വേകള്‍/ബാങ്കുകളിലുള്ള വിവിധ മര്‍ച്ചന്റ് ഐഡികള്‍/അക്കൗണ്ടുകള്‍ വഴി പ്രസ്തുത സ്ഥാപനങ്ങള്‍ നിയമവിരുദ്ധമായ ബിസിനസ്സ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.” ‘റേസര്‍പേ പ്രൈവറ്റ് ലിമിറ്റഡ്, ക്യാഷ്ഫ്രീ പേയ്മെന്റ്, പേടിഎം പേയ്മെന്റ് സര്‍വീസസ് ലിമിറ്റഡ്, ചൈനീസ് പൗരന്‍മാര്‍ നിയന്ത്രിക്കുന്ന/പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരെയാണ് റെയ്ഡ് നടക്കുന്നത് ” ഇഡി പറഞ്ഞു.

അന്വേഷണത്തിന്‍ കീഴിലുള്ള സ്ഥാപനങ്ങള്‍ വിവിധ മര്‍ച്ചന്റ് ഐഡികള്‍/പേയ്മെന്റ് ഗേറ്റ്വേകള്‍/ബാങ്കുകള്‍ എന്നിവയിലൂടെയുള്ള കുറ്റകൃത്യങ്ങളുടെ വരുമാനം ഉണ്ടാക്കുന്നു, കൂടാതെ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം വെബ്സൈറ്റില്‍ / രജിസ്റ്റര്‍ ചെയ്ത വിലാസത്തില്‍ നല്‍കിയിരിക്കുന്ന വിലാസങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയല്ല ഇവ. വ്യാജ വിലാസങ്ങളവണ് ഉപയോഗിച്ചിരുന്നതെന്നും ഇഡി പറഞ്ഞു.

മൊബൈല്‍ വഴി ചെറിയ തുക വായ്പ നല്‍കി പൊതുജനങ്ങളെ കൊള്ളയടിക്കുന്നതിലും ഉപദ്രവിക്കുന്നുവെന്ന പരാതിയില്‍ സ്ഥാപനങ്ങള്‍ക്കെതിരെയും വ്യക്തികള്‍ക്കെതിരെയും ബെംഗളൂരു പൊലീസ് സൈബര്‍ ക്രൈം സ്റ്റേഷന്‍ സമര്‍പ്പിച്ച 18 എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ്
കള്ളപ്പണം വെളുപ്പിക്കയിന് കേസെടുത്തതെന്നും ഇഡി പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Chinese loan apps case ed raids razorpay paytm cashfree

Best of Express