ചൈനയുടെ പ്രതിരോധ ബജറ്റ് ഇന്ത്യയുടേതിന്റെ മൂന്നിരട്ടിയായി വര്‍ദ്ധിപ്പിച്ചു

ചൈന പ്രതിരോധ ചെലവ് കൃത്യമായി പുറത്ത് വിടാറില്ലെന്നും രഹസ്യമായി സൂക്ഷിക്കുന്ന കണക്കുകളുണ്ടെന്നും ആരോപണമുണ്ട്

chinese defence budget, ചൈനയുടെ പ്രതിരോധ ബജറ്റ്‌, china military budget, ചൈനയുടെ സൈനിക ചെലവ്‌, chinese budget, india military budget, ഇന്ത്യയുടെ സൈനിക ചെലവ്, ഇന്ത്യയുടെ സൈനിക ബജറ്റ്‌, india budget, india defence, india china border,

ബീജിങ്‌: പ്രതിരോധ രംഗത്ത് ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കുന്ന രണ്ടാമത്തെ രാജ്യമായ ചൈന വെള്ളിയാഴ്ച പ്രതിരോധ ചെലവ് വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6.6 ശതമാനം വര്‍ദ്ധനവാണ് വരുത്തിയ ചൈനയുടെ പുതിയ പ്രതിരോധ ബജറ്റ് 179 ബില്ല്യണ്‍ അമേരിക്കന്‍ ഡോളാറാണ്. ഇന്ത്യ പ്രതിരോധ രംഗത്തിന് മാറ്റിവച്ചിരിക്കുന്ന സംഖ്യയുടെ മൂന്നിരട്ടി വരുമിത്.

ചൈനയുടെ സാമ്പത്തിക രംഗത്തെ കോവിഡ്-19 മഹാമാരി തകര്‍ത്തിരിക്കുമ്പോഴാണ് ബജറ്റ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. എങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വര്‍ദ്ധനവാണ്. എങ്കിലും തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ബജറ്റിന്റെ വര്‍ദ്ധനവ് ശതമാനക്കണക്കില്‍ ഒറ്റയക്കത്തിലൊതുങ്ങുന്നത്. രാജ്യത്തിന്റെ ഉന്നത നിയമ നിര്‍മ്മാണ സഭയായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസില്‍ (എന്‍പിസി) ബജറ്റിന്റെ കരട് രൂപം വെള്ളിയാഴ്ച്ച സമര്‍പ്പിച്ചു.

Read Also: ലോക്ക്ഡൗണ്‍ ഇളവ് ആഘോഷിക്കാനല്ലെന്ന്‌ മുഖ്യമന്ത്രി; ഇളവ് പിന്‍വലിക്കുമെന്ന് കണ്ണൂര്‍ കളക്ടര്‍

രണ്ട് മില്ല്യണ്‍ അംഗങ്ങളുള്ള ചൈനീസ് സൈന്യം ലോകത്തിലെ ഏറ്റവും വലിയ സൈന്യമാണ്. കഴിഞ്ഞ വര്‍ഷത്തെ ചൈനയുടെ ബജറ്റ് 177.61 ബില്ല്യണ്‍ ഡോളറായിരുന്നു. അതേസമയം, അമേരിക്കയുടെ പ്രതിരോധ ചെലവിന്റെ നാലിലൊന്ന് മാത്രമേ ചൈന ചെലവഴിക്കുന്നുള്ളൂ. പ്രതിശീര്‍ഷ ചെലവ് 17-ല്‍ ഒന്നും.

ചൈന പ്രതിരോധ ചെലവ് കൃത്യമായി പുറത്ത് വിടാറില്ലെന്നും രഹസ്യമായി സൂക്ഷിക്കുന്ന കണക്കുകളുണ്ടെന്നും ആരോപണമുണ്ട്. എന്നാലിത് എന്‍പിസിയുടെ വക്താവ് ഷാങ് യെസുയി തള്ളി. രാജ്യത്തിന് രഹസ്യ സൈനിക ചെലവില്ലെന്നും 2007 മുതല്‍ എല്ലാ വര്‍ഷവും ഐക്യരാഷ്ട്ര സഭയ്ക്ക് സമര്‍പ്പിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read Also: സാനിറ്റൈസര്‍ അകത്ത്, കാണികള്‍ പുറത്ത്; കേരളത്തിലെ ഫുട്‌ബോള്‍ ടര്‍ഫുകള്‍ ഉണരുന്നു

സ്റ്റോക്‌ഹോം അന്താരാഷ്ട്ര സമാധാന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് (എസ് ഐ പി ആര്‍ ഐ) റിപ്പോര്‍ട്ട് അനുസരിച്ച് ചൈനയുടെ 2019-ലെ ബജറ്റ് 232 ബില്ല്യണ്‍ ഡോളറായിരുന്നു. ചൈന സൈന്യത്തിന്റെ ആധുനീകരണത്തിനായി വന്‍തോതില്‍ പണം ചെലവഴിക്കുന്നത് ഇന്ത്യയെ പോലുള്ള രാജ്യങ്ങളേയും പ്രതിരോധ ചെലവ് വര്‍ദ്ധിപ്പിക്കാന്‍ പ്രേരിപ്പിക്കും. ഇന്ത്യയുടെ 2020-ലെ ബജറ്റ് 66.9 ബില്ല്യണ്‍ ഡോളറിന്റേതാണ്. ഇന്ത്യയുടെ പ്രതിരോധ ബജറ്റിന്റെ 2.7 ഇരട്ടി വരും ചൈനയുടെ ചെലവ്.

Read in English: China hikes defence budget to USD 179 billion, nearly three times that of India

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Chinese defence budget 2020 equals nearly three times that of india

Next Story
230 ട്രെയിനുകളിലെ എല്ലാ ക്ലാസ്സുകളിലേക്കും റിസർവേഷൻ ആരംഭിച്ചതായി റെയില്‍വേtrain, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com