ടാർഗെറ്റ് കൈവരിച്ചില്ല; ശിക്ഷയായി നടുറോഡിൽ മുട്ടു കുത്തി ഇഴഞ്ഞ് ജീവനക്കാർ

തിരക്കേറിയ റോഡിലൂടെയായിരുന്നു ജീവനക്കാർ മുട്ടുകുത്തി ഇഴഞ്ഞത്

ബെയ്ജിങ്: സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ടാർഗെറ്റ് കൈവരിച്ചില്ലെങ്കിൽ കടുത്ത ശിക്ഷാ നടപടികൾ ചിലപ്പോൾ നേരിടേണ്ടി വരാറുണ്ട്. ഇത്തരത്തിൽ ജീവനക്കാർക്ക് നേരിടേണ്ടി വന്ന ശിക്ഷയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. ചൈനയിലാണ് സംഭവം. വർഷാവസാനം ടാർഗെറ്റ് കൈവരിക്കാത്ത ജീവനക്കാർക്ക് ശിക്ഷാ നടപടിയായി നൽകിയത് റോഡിൽ മുട്ടുകുത്തി ഇഴയാനായിരുന്നു.

തിരക്കേറിയ റോഡിലൂടെയായിരുന്നു ജീവനക്കാർ മുട്ടുകുത്തി ഇഴഞ്ഞത്. ജീവനക്കാർക്ക് മുന്നിലായി ഒരാൾ കമ്പനിയുടെ ഫ്ലാഗ് പിടിച്ച് നടക്കുന്നുണ്ടായിരുന്നു. ജീവനക്കാർ മുട്ട് കുത്തി ഇഴഞ്ഞത് ഞെട്ടലോടെയാണ് കാൽനടയാത്രക്കാർ കണ്ടുനിന്നത്. ഇതിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

സംഭവം ശ്രദ്ധയിൽപ്പെട്ട പൊലീസ് എത്തിയാണ് ജീവനക്കാരെ രക്ഷിച്ചത്. കമ്പനിക്കെതിരെ പൊലീസ് നടപടി കൈകൊണ്ടുവെന്നും താൽക്കാലികമായി കമ്പനി അടച്ചു പൂട്ടിയെന്നും റിപ്പോർട്ടുകളുണ്ട്.

ചൈനയിൽ ഇത്തരത്തിലുള്ള ശിക്ഷാരീതികൾ പതിവാണ്. കഴിഞ്ഞ വർഷം പെർഫോം ചെയ്യുന്നതിൽ പിന്നിലായ തൊഴിലാളികളെ മർദ്ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Chinese company forces employees to crawl on roads

Next Story
ഇന്ത്യയിലേക്കുളള ടിബറ്റ് അഭയാർത്ഥികളുടെ എണ്ണം 97 ശതമാനം കുറഞ്ഞു
The moderation of comments is automated and not cleared manually by malayalam.indianexpress.com