Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

കൊറോണ വാർത്തകള്‍ ലോകത്തെ അറിയിച്ച ചൈനീസ് മാധ്യമപ്രവർത്തകനെ കാണാനില്ല

കൊറോണയുടെ പ്രഭവകേന്ദ്രമായ വുഹാൻ നഗരത്തിനുള്ളിൽ ലോകത്തിന്റെ കണ്ണും കാതും ആയി പ്രവർത്തിച്ച മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു ചെൻ ക്വിഷി

coronavirus, കൊറോണ വൈറസ്, chinese journalist missing coronavirus, ചൈനീസ് മാധ്യമപ്രവർത്തകനെ കാണാതായി, chinese journalist missing, Chen Qiushi, Chen Qiushi missing, coronavirus china, iemalayalam, ഐഇ മലയാളം

ബെയ്ജിങ്: കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള വാർത്തകൾ ലോകത്തെ അറിയിച്ച ചൈനീസ് മാധ്യമപ്രവർത്തകനെ കാണാനില്ല. ചെൻ ക്വിഷി എന്ന മാധ്യമപ്രവർത്തകനെയാണ് കാണാതായത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് വുഹാനില്‍നിന്നുള്ള വാര്‍ത്തകള്‍ നിരന്തരം പുറം ലോകത്തെ അറിയിച്ച മാധ്യമപ്രവര്‍ത്തകരായിരുന്നു ചെന്‍ ക്വിഷിയും ഫാങ് ബിന്നും.

കൊറോണയുടെ പ്രഭവകേന്ദ്രമായ വുഹാൻ നഗരത്തിനുള്ളിൽ ലോകത്തിന്റെ കണ്ണും കാതും ആയി പ്രവർത്തിച്ച മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു ചെൻ ക്വിഷി. അവരുടെ മൊബൈൽ ഫോണുകൾ വഴി പ്രക്ഷേപണം ചെയ്തിരുന്ന വീഡിയോകളിലൂടെയാണ് ലോകം ചൈനയിലെ വാർത്തകൾ അറിഞ്ഞിരുന്നത്. അത്തരം വീഡിയോകളിൽ പലതും ട്വിറ്ററിലും യൂട്യൂബിലും പോസ്റ്റ് ചെയ്തിരുന്നു.

Read More: കൊറോണ: ചൈനയിൽ മരണസംഖ്യ 900 കടന്നു, ജാഗ്രതയോടെ ലോകം

ഇരുപത് മണിക്കൂറിലധികമായി ചെന്നിനെ കാണാതായിട്ട്. വെള്ളിയാഴ്ച ഫാങും വളരെ കുറച്ച് വീഡിയോകളെ പോസ്റ്റ് ചെയ്തിട്ടുള്ളൂ. അദ്ദേഹവും ഏറെക്കുറെ നിശബ്ദനായിരുന്നു. ആശുപത്രിക്കുള്ളിലെ മൃതദേഹങ്ങളുടെ വീഡിയോ എടുത്തതിന് ഫാങ്ങിനെ അധികൃതര്‍ കസ്റ്റഡിയിലെടുത്തിരുന്നു. അദ്ദേഹത്തെ വിട്ടയയ്ക്കണം എന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വലിയ തരത്തിലുള്ള രോഷ പ്രകടനങ്ങളുമുണ്ടായിരുന്നു.

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സംഭവങ്ങൾ പുറം ലോകമറിയാതിരിക്കാൻ ചൈനീസ് ഭരണകൂടം പല തരത്തിലുള്ള നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. സാമൂഹിക മാധ്യമങ്ങളിലും പല തരത്തിലുള്ള നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട്. ആളുകൾക്ക് വിവരങ്ങൾ ലഭിക്കുന്നതിനും ആയിരക്കണക്കിന് കുടുംബങ്ങൾ അനുഭവിക്കുന്ന ആഘാതം രേഖപ്പെടുത്തുന്നതിനുമുള്ള അവസാന പ്രതിരോധ മാർഗമായി ട്വിറ്റർ മാറുകയായിരുന്നു.

അതേസമയം കൊറോണ വൈറസ് ബാധിച്ചുള്ള മരണസംഖ്യ ഉയരുകയാണ്. ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് 908 പേർക്കാണ് ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് ജീവൻ നഷ്ടമായത്. ചൈനയിലെ ഹുബൈ പ്രവിശ്യയിൽ മാത്രം 91 പേരാണ് ഞായറാഴ്ച മരിച്ചത്. വൈറസ് ബാധിച്ചവരുടെ എണ്ണത്തിലും വലിയ വർധനവാണ് ദിവസംതോറും രേഖപ്പെടുത്തുന്നത്. രണ്ടായിരത്തിലധികം ആളുകൾക്ക് ഞായറാഴ്ച ചൈനയിൽ രോഗം സ്ഥിരീകരിച്ചു. ഇതോടെ ലോകത്താകെ വൈറസ് ബാധിച്ചവരുടെ എണ്ണം 40000 കടന്നു.

മരണസംഖ്യ ഉയരുന്ന പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധസംഘം ചൈനയിലെത്തും. വൈറസ് നിയന്ത്രണവിധേയമാക്കുന്നതിനുള്ള നടപടികളും ചികിത്സയും ശക്തമാണെങ്കിലും മരണസംഖ്യ ഉയരുന്നത് അധികൃതരെ ആശങ്കയിലാക്കുന്നുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Chinese citizen journalist covering coronavirus outbreak missing

Next Story
കൊറോണ: ചൈനയിൽ മരണസംഖ്യ 900 കടന്നു, ജാഗ്രതയോടെ ലോകംCorona Confirms in UAE,death toll, ദുബായിൽ കൊറോണ, coronavirus, കൊറോണ വൈറസ്, coronivurs death toll, കൊറോണ വൈറസ് മരണ സംഖ്യ, disneyland shut, coronavirus death toll china, coronavirus in india, coronavirus symptoms, coronavirus causes, World news, Indian Express, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express