ചൈനയിൽ ഒരാൾക്ക് എച്ച്5 എൻ6 പക്ഷിപ്പനി ബാധിച്ചതായി റിപ്പോർട്ട്

ബസോങ് എന്ന നഗരത്തിലെ അമ്പത്തഞ്ചുകാക്കാരനാണ് രോഗം ബാധിച്ചതെന്നാണ് റിപ്പോർട്ട്

China, China bird flu, china bird flu humans, H10N3 bird flu strain, H10N3 bird flu strain china, china bird flu cases, china bird flu human transmission, china covid19, ie malayalam

ബെയ്‌ജിങ്‌: ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ ഒരാൾക്ക് എച്ച് 5 എൻ 6 വകഭേദത്തിലുള്ള പക്ഷിപ്പനി സ്ഥിരീകരിച്ചതായി ചൈനീസ് മാധ്യമങ്ങൾ. ബസോങ് എന്ന നഗരത്തിലെ അമ്പത്തഞ്ചുകാരനാണ് രോഗം ബാധിച്ചതെന്നാണ് റിപ്പോർട്ട്.

രോഗം സ്ഥിരീകരിച്ച വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗബാധിതൻ താമസിക്കുന്നതിന് സമീപ പ്രദേശങ്ങളിൽ കോഴികളെ വളർത്തുന്ന ഫാമുകൾ ഉണ്ടായിരുന്നതായി സിസിടിവി എന്ന ചൈനീസ് മാധ്യമം റിപ്പോർട്ട് ചെയ്തു.

രോഗബാധ വല്ലപ്പോഴും സംഭവിക്കുന്നതാണെന്നും പകർച്ചവ്യാധിക്കുള്ള സാധ്യത വളരെ കുറവാണെന്നുമാണ് വിദഗ്ധർ കരുതുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ചൈനയില്‍ പക്ഷിപ്പനി വൈറസിന്റെ പല വകഭേദങ്ങളുണ്ട്. ഇവയില്‍ ചിലത് ഇടയ്ക്കിടെ ആളുകളെ ബാധിക്കുന്നു. കോഴി ഉള്‍പ്പെടെയുള്ള പക്ഷി വളർത്തൽ മേഖലയില്‍ ജോലി ചെയ്യുന്നവരെയാണ് ഇവ സാധാരണയായി ബാധിക്കാറുള്ളത്. കഴിഞ്ഞ മേയ് 28ന് ചൈനയിൽ ഒരാൾക്ക് എച്ച് 10 എന്‍ 3 പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു.

Read Also: അഫ്ഘാനിൽ ഭൂതകാലം ആവർത്തിക്കരുത്; സമാധാന ചർച്ചയാണ് ഏകവഴി: എസ് ജയ്‌ശങ്കർ

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Chinas sichuan reports human case of h5n6 bird flu

Next Story
Coronavirus India Highlights: കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം; സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്Covid-19, Coronavirus, Covid-19 updates, Covid-19 cases, Covid-19 third wave, Covid third wave, when third wave will hit, Randeep Guleria, AIIMS, Lockdown, Covid-19 third wave, Covid cases in India, Covid news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express