ബീജിം​ഗ്: ഐഎസ്ആര്‍ഒ വിക്ഷേപിച്ച റോക്കറ്റിനെ അനുകരിച്ച് ചൈന നടത്തിയ റോക്കറ്റ് വിക്ഷേപണം പരാജയം. ലോം​ഗ് മാ​ർ​ച്ച്-5 വൈ2 ​റോ​ക്ക​റ്റാണ് പോയത് പോലെ താഴേക്ക് പതിച്ചത്. ചൈനീസ് ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​മാ​യ സി​ൻ​ഹു​വ ന്യൂ​സ് ഏ​ജ​ൻ​സി​യാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. സ​തേ​ൺ ഹ​യ്നാ​നി​ലു​ള്ള വെ​ൻ​ചാം​ഗ് വി​ക്ഷേ​പ​ണ കേ​ന്ദ്ര​ത്തി​ൽ​നി​ന്നും പ​റ​ന്നു​യ​ർ​ന്ന റോ​ക്ക​റ്റ് പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.

ഏ​റ്റ​വും ഭാ​ര​കൂ​ടി​യ ഉ​പ​ഗ്ര​ഹ​മാ​യ ഷി​ജി​യാ​ൻ-18 വ​ഹി​ച്ചു​കൊ​ണ്ടു​ള്ള റോ​ക്ക​റ്റാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. വിക്ഷേപണത്തിനിടെയുണ്ടായ സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് കരുതുന്നത്.

ഉപഗ്രഹത്തിന്റെ വിക്ഷേപണം ലൈവായി കാണാനുളള സൗകര്യങ്ങളൊക്കം ബഹിരാകാശ ഗവേഷണ കേന്ദ്രം ഒരുക്കിയിരുന്നു. വിക്ഷേപണത്തറയിൽ നിന്നും സാധാരണ പോലെ റോക്കറ്റ് കുതിച്ചുയർന്നെങ്കിലും ആകാശത്ത് എത്തിയയുടനെ പൊട്ടിത്തെറിച്ചു.

ചൈ​ന എ​യ്റോ​സ്പെ​യി​സ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി കോ​ർ​പ​റേ​ഷ​നാ​ണു റോ​ക്ക​റ്റ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. ബ​ഹി​രാ​കാ​ശ​ത്ത് സ്‌​ഥി​രം നി​ല​യം സ്‌​ഥാ​പി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​യി​രു​ന്നു വി​ക്ഷേ​പ​ണം. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook