എച്ച് 10 എൻ 3 പക്ഷിപ്പനി: മനുഷ്യരിലെ ആദ്യ കേസ് ചൈനയിൽ സ്ഥിരീകരിച്ചു

ഷെന്‍ജിയാങ് നഗരത്തില്‍നിന്നുള്ള നാല്‍പ്പത്തിയൊന്നുകാരനാണു രോഗം ബാധിച്ചത്

China, China bird flu, china bird flu humans, H10N3 bird flu strain, H10N3 bird flu strain china, china bird flu cases, china bird flu human transmission, china covid19, ie malayalam

ബീജിങ്: പക്ഷിപ്പനിയുടെ വകഭേദമായ എച്ച് 10 എന്‍ 3 മനുഷ്യരില്‍ ബാധിച്ച ആദ്യ കേസ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തു. കിഴക്കന്‍ പ്രവിശ്യയായ ജിയാങ്‌സുവില്‍ രോഗം സ്ഥിരീകരിച്ചതായി ചൈനയുടെ ദേശീയ ആരോഗ്യ കമ്മിഷന്‍ അറിയിച്ചു.

ഷെന്‍ജിയാങ് നഗരത്തില്‍നിന്നുള്ള നാല്‍പ്പത്തിയൊന്നുകാരനായ രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡിസ്ചാര്‍ജ് ചെയ്യാവുന്ന അവസ്ഥയിലാണെന്നും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സിജിടിഎന്‍ ടിവി റിപ്പോര്‍ട്ട് ചെയ്തു.

മേയ് 28 നാണു രോഗിക്ക് എച്ച് 10 എന്‍ 3 ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ വൈസറസ് ബാധിച്ചതായി സ്ഥിരീകരിച്ചതെന്നു ദേശീയ ആരോഗ്യ കമ്മിഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ ഇയാള്‍ക്ക് എങ്ങനെയാണു വൈറസ് പിടിപെട്ടതെന്നു പ്രസ്താവന വിശദീകരിക്കുന്നില്ല.

എച്ച് 10 എന്‍ 3 മനുഷ്യരെ ബാധിച്ചത് മുന്‍പ് ലോകത്തെവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോഴി ഉള്‍പ്പെടെയുള്ള വളര്‍ത്തുപക്ഷികളിലെ വൈറസിന്റെ താരതമ്യേന തീവ്രത കുറഞ്ഞ വകഭേദമാണ് എച്ച് 10 എന്‍ 3. ഇവ വലിയ തോതില്‍ പടരാനുള്ള സാധ്യത വളരെ കുറവാണ്.

Also Read: കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് തൊഴിൽ നഷ്ടമായത് ഒരു കോടി പേർക്കെന്ന് സിഎംഐഇ

ചൈനയില്‍ പക്ഷിപ്പനി വൈറസിന്റെ പല വകഭേദങ്ങളുണ്ട്. ഇവയില്‍ ചിലത് ഇടയ്ക്കിടെ ആളുകളെ ബാധിക്കുന്നു. കോഴി ഉള്‍പ്പെടെയുള്ള വളര്‍ത്തുപക്ഷി മേഖലയില്‍ ജോലി ചെയ്യുന്നവരെയാണ് ഇവ സാധാരണയായി ബാധിക്കാറുള്ളത്.

ഇന്‍ഫ്‌ളുവന്‍സ എ വൈറസിന്റെ ഉപവിഭാഗമാണ് പക്ഷിപ്പനി വൈറസ് എന്നറിയപ്പെടുന്ന എച്ച് 5എന്‍ 8. ഇതു മനുഷ്യര്‍ക്കു വളരെ കുറഞ്ഞതോതില്‍ മാത്രമേ ഭീഷണിയാവുന്നുള്ളൂവെങ്കിലും കാട്ടുപക്ഷികളെയും വളര്‍ത്തുപക്ഷികളെയും മാരകമായി ബാധിക്കാറുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: China reports first human case of h10n3 bird flu

Next Story
കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് തൊഴിൽ നഷ്ടമായത് ഒരു കോടി പേർക്കെന്ന് സിഎംഐഇcovid, covid india, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express