/indian-express-malayalam/media/media_files/2025/11/20/raffle1-2025-11-20-09-57-10.jpg)
റഫേൽ യുദ്ധവിമാനം
ന്യൂയോർക്ക്: ഓപ്പറേഷൻ സിന്ദൂർ നടക്കുന്ന സമയം റഫേൽ യുദ്ധ വിമാനങ്ങൾക്കെതിരെ ചൈന തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന് യുഎസ്. ചൈനയുടെ സ്വന്തം ജെ-35 യുദ്ധ വിമാനങ്ങളുടെ വിൽപ്പന വർധിപ്പിക്കുന്നതിന് വേണ്ടിയാണ് ചൈനയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു നടപടി ഉണ്ടായത്. കഴിഞ്ഞ ദിവസം അമേരിക്കൻ കോൺഗ്രസിന് സമർപ്പിച്ച യുഎസ്-ചൈന ഇക്കണോമിക് ആൻഡ് സെക്യൂരിറ്റി റിവ്യു കമ്മീഷൻ റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്.
Also Read:ഓപ്പറേഷൻ സിന്ദൂർ: പാക്കിസ്ഥാന്റെ ആറ് വിമാനങ്ങൾ ഇന്ത്യ വെടിവെച്ചിട്ടെന്ന് വ്യോമാ സേനാ മേധാവി
ഓപ്പറേഷൻ സിന്ദൂരിൽ പാക്കിസ്ഥാൻ, ചൈനയുടെ ആയുധങ്ങൾ ഉപയോഗിച്ച് നശിപ്പിച്ച റഫേൽ വിമാനങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങളുടെ എഐ ചിത്രങ്ങൾ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിച്ച് പ്രചരിപ്പിച്ചെന്നാണ് റിപ്പോർട്ടിൽ പരമാർശിക്കുന്നത്.
Also Read:ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിക്കാൻ ഒരു രാജ്യവും ആവശ്യപ്പെട്ടില്ല: നരേന്ദ്ര മോദി
നേരത്തെ ഓപ്പറേഷൻ സിന്ദൂർ സമയം, ചൈന പാക്കിസ്ഥാനെ സഹായിച്ചെന്ന് ഇന്ത്യൻ സൈന്യം ആരോപിച്ചിരുന്നു. ഇന്ത്യയുടെ പക്കലുള്ള ആയുധങ്ങളെ സംബന്ധിച്ച് വിവരങ്ങൾ കൈമാറാൻ ചൈന ശ്രമിച്ചെന്നാണ് ഇന്ത്യൻ സൈന്യത്തിന്റെ ആരോപണം. എന്നാൽ പാക്കിസ്ഥാൻ ഈ ആരോപണം നിഷേധിച്ചിരുന്നു. ചൈനയും തങ്ങളുടെ പങ്കാളിത്തം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.
Also Read:ഓപ്പറേഷൻ സിന്ദൂർ; തദ്ദേശീയമായി വികസിപ്പിച്ച ആയൂധങ്ങൾ നിർണായകമായെന്ന് സംയുക്ത സൈനിക മേധാവി
വ്യോമ പ്രതിരോധ സംവിധാനം, എയർ മിസൈലുകൾ, യുദ്ധ വിമാനങ്ങൾ ഉൾപ്പടെ കൈമാറി ഓപ്പറേഷൻ സിന്ദൂരിൽ ചൈന പാക്കിസ്ഥാന് നിർണായക സഹായങ്ങൾ നൽകിയിരുന്നു. പാക്കിസ്ഥാന് ജെ-35 യുദ്ധവിമാനങ്ങൾ, കെജെ-500 വിമാനങ്ങൾ, ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ എന്നിവ വിൽക്കാൻ ചൈന വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുണ്ട്.
Read More:ഓപ്പറേഷൻ സിന്ദൂർ ഇനി പാഠഭാഗമാകും; എൻ.സി.ഇ.ആർ.ടി. പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us