ബെയ്ജിങ്ങ്: മൂന്നാം ലോക മഹായുദ്ധമെന്ന ആശങ്ക ഉളവാക്കുന്ന അമേരിക്ക – ഉത്തരകൊറിയ വാഗ്വാദങ്ങൾ തുടരുന്നതിനിടെ സമാധാന നീക്കങ്ങളുമായി ചൈന രംഗത്ത്. ഇരു രാജ്യങ്ങളോടും സംയമന പാലിക്കാനാണ് ചൈനീസ് പ്രസിഡൻഡ് ഷി ജിൻങ്ങ്പെങ്ങിന്റെ ആഹ്വാനം. അമേരിക്കൻ പ്രസിഡൻഡ് ഡൊണാൾഡ് ട്രംമ്പിനെ ഫോണിലൂടെ നേരിട്ട് വിളിച്ച് സൈനീക നീക്കം ഉപേക്ഷിക്കാൻ ചൈനീസ് പ്രസിഡൻഡ് ആവശ്യപ്പെട്ടു. കൊറിയൻ തീരത്തിനടുത്ത് അമേരിക്കൻ യുദ്ധക്കപ്പലുകൾ നങ്കൂരമിട്ടിരിക്കുന്ന സാഹചര്യത്തിലാണ് ചൈനയുടെ നിർണ്ണായക ഇടപെടൽ. തങ്ങൾക്ക് എതിരായ സൈനീക നടപടി അമേരിക്ക തുടർന്നാൽ അണ്വായുധം പ്രയോഗിക്കുമെന്ന് ഐക്യരാഷ്ട്ര സംഘടനയിലെ ഉത്തരകൊറിയയുടെ ഉപ അംബാസഡർ കിം ഇൻ റോങ്ങ് പറഞ്ഞിരുന്നു.

കൊറിയൻ തീരത്ത് ജപ്പാനുമായി ചേർന്ന് അമേരിക്ക നടത്തിയ സൈനീകാഭ്യാസം ഉത്തരകൊറിയയെ പ്രകോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരക്കൊറിയ പ്രകോപനങ്ങളുമായി രംഗത്ത് വന്നതത്. അണ്വായുധ പരീക്ഷണം നടത്തിയും സൈനീക പരേഡ് നടത്തിയും ഉത്തരക്കൊറിയയും പ്രകോപനങ്ങൾ തുടരുകയാണ്. എന്നാൽ ആണവായുധ പരീക്ഷണം പരാജയമായിരുന്നു എന്നാണ് അമേരിക്ക പറഞ്ഞത്.

ഉത്തരകൊറിയ ഉയര്‍ത്തുന്ന ആണവായുധ വെല്ലുവിളി പരിഹരിക്കാൻ ചൈന മുൻകൈ എടുത്തില്ലെങ്കിൽ അതിനായി അമേരിക്ക നേരിട്ടിറങ്ങുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ‘ഉത്തരകൊറിയ ഉയര്‍ത്തുന്ന പ്രശ്നം നേരിടാന്‍ ചെന തയ്യാറാകുന്നില്ലെങ്കില്‍ തങ്ങള്‍ അതിന് തയ്യാറാകും”, ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ട്രംമ്പിന്റെ പ്രതികരണം .

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ