scorecardresearch

കാണാതായ അരുണാചല്‍ യുവാവിനെ ചൈന തിരിച്ചയച്ചതായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു

ജനുവരി 18 നു കാണാതായ മിറാം തരോണിനെ ചൈനീസ് പിഎൽഎ ഇന്ത്യന്‍ സൈന്യത്തിനു കൈമാറിയതായി മന്ത്രി അറിയിച്ചു

ജനുവരി 18 നു കാണാതായ മിറാം തരോണിനെ ചൈനീസ് പിഎൽഎ ഇന്ത്യന്‍ സൈന്യത്തിനു കൈമാറിയതായി മന്ത്രി അറിയിച്ചു

author-image
WebDesk
New Update
Miram Taron, Arunchal boy returned, China, ie malayalam

ന്യൂഡല്‍ഹി: വഴിതെറ്റി ചൈനയുടെ പ്രദേശത്തെത്തിയ അരുണാചല്‍ പ്രദേശില്‍നിന്നുള്ള യുവാവിനെ ചൈനീസ് സൈന്യം ഇന്ത്യയ്ക്കു കൈമാറി. മിറാം തരോണിനെ ഇന്ത്യന്‍ സൈന്യത്തിനു കൈമാറിയതായി കേന്ദ്ര നിയമമന്ത്രിയും അരുണാചലില്‍നിന്നുള്ള ബിജെപി നേതാവുമായ കിരണ്‍ റിജിജു പറഞ്ഞു.

Advertisment

''അരുണാചല്‍ പ്രദേശില്‍നിന്നുള്ള മിറാം തരോണിനെ ചൈനീസ് പിഎല്‍എ ഇന്ത്യന്‍ സൈന്യത്തിനു കൈമാറി. മെഡിക്കല്‍ പരിശോധന ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ നടക്കുന്നു,'' റിജിജു ട്വീറ്റ് ചെയ്തു. തരോണിനെ ഇന്ത്യയിലേക്കു തിരിച്ചയക്കുമെന്ന് പിഎല്‍എ സ്ഥിരീകരിച്ചതായി റിജിജു ബുധനാഴ്ച സൂചിപ്പിച്ചിരുന്നു.

ജനുവരി 18 നാണു തരോണിനെ കാണാതായത്. ഇക്കാര്യം വെളിപ്പെടുത്തിയ അരുണാചലില്‍നിന്നുള്ള ബിജെപി എംപി തപിര്‍ ഗാവോ, യുവാവിനെ ഇന്ത്യന്‍ പ്രദേശത്തുനിന്ന് പിഎല്‍എ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ചിരുന്നു. യുവാവിന്റെ മാതാപിതാക്കളും ആരോപണം ആവര്‍ത്തിച്ചു.

എന്നാല്‍, യുവാവിനെ ചൈനയുടെ ഭാഗത്ത് കണ്ടെത്തിയെന്നും മോശം കാലാവസ്ഥയാണ് തിരിച്ചുവരവ് വൈകിക്കുന്നതെന്നു റിജിജു ബുധനാഴ്ച പറഞ്ഞിരുന്നു. ''ഇന്ത്യന്‍ സൈന്യം ചൈനീസ് പിഎല്‍എയും തമ്മില്‍ റിപ്പബ്ലിക് ദിനത്തില്‍ നടന്ന ഹോട്ട്ലൈന്‍ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ പൗരനെ കൈമാറുന്ന കാര്യത്തില്‍ അനുകൂലമായി പ്രതികരിക്കുകയും കൈമാറ്റത്തിനുള്ള സ്ഥലം നിര്‍ദേശിക്കുകയും ചെയ്തു. അവര്‍ തീയതിയും സമയവും ഉടന്‍ അറിയിക്കാന്‍ സാധ്യതയുണ്ട്. അവരുടെ ഭാഗത്തെ മോശം കാലാവസ്ഥയാണു കാലതാമസത്തിനിടയാക്കുന്നത്,'' റിജിജു ബുധനാഴ്ച ട്വീറ്റ് ചെയ്തു.

Advertisment

Also Read: കോഴിക്കോട് ഇരട്ടസ്‌ഫോടനക്കേസ്: എൻഐഎയ്ക്ക് തിരിച്ചടി, തടിയന്റവിട നസീറിനെയും ഷഫാസിനെയും വെറുതെ വിട്ടു

അനധികൃതമായി അതിര്‍ത്തി കടന്ന ഇന്ത്യന്‍ പൗരനു ചൈനീസ് അതിര്‍ത്തി പ്രതിരോധ സേനാംഗങ്ങള്‍ മാനുഷികപരമായ സഹായം ലഭ്യമാക്കിയതായും തിരിച്ചയച്ചതായും ചൈനീസ് സര്‍ക്കാരുമായി അഫിലിയേറ്റ് ചെയ്ത പത്രമായ ഗ്ലോബല്‍ ടൈംസ് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. പിഎല്‍എയുടെ വെസ്റ്റേണ്‍ തിയേറ്റര്‍ കമാന്‍ഡറെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.

തങ്ങളുടെ പ്രദേശത്ത് ഒരു ആണ്‍കുട്ടിയെ കണ്ടെത്തിയെന്നു ജനുവരി 20ന് അറിയിച്ച ചൈന ആളെ സ്ഥിരീകരിക്കുന്നത് കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടതായി കിരണ്‍ റിജിജു നേരത്തെ പറഞ്ഞിരുന്നു. യുവാവിന്റെ വിവരങ്ങള്‍ പങ്കിട്ടതായും റിജിജു ആഴ്ച ആദ്യം പറഞ്ഞിരുന്നു.

Missing Indian Army Arunachal Pradesh China

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: