കശ്മീർ പ്രശ്നം യുഎന്നിൽ വീണ്ടും ചർച്ചയാക്കാൻ ചൈനയുടെ ശ്രമം

കഴിഞ്ഞ വർഷം ഡിസംബറിലും ഇതേ ആവശ്യവുമായി ചൈന രംഗത്തെത്തിയിരുന്നു. എന്നാൽ യുഎസിന്റെയും ഫ്രാൻസിന്റെയും നേതൃത്വത്തിലുള്ള മറ്റ് അംഗ രാജ്യങ്ങൾ ചൈനയുടെ ശ്രമം പരാജയപ്പെടുത്തുകയായിരുന്നു

china unsc, kashmir issue united nations, കശ്മീർ, un kashmir issue, ജമ്മു കശ്മീർ, jammu kashmir special status. article 370 jammu kashmir, india govt kashmir issue, unsc kashmir, ie malayalam, ഐഇ മലയാളം

ന്യൂഡൽഹി: കശ്മീർ വിഷയം ഐക്യരാഷ്ട്ര സഭയുടെ രക്ഷാ സമിതിയിൽ വീണ്ടും ഉന്നയിക്കാൻ ചൈനയുടെ ശ്രമം. ന്യൂയോർക്കിൽ നടക്കുന്ന രക്ഷാ സമിതി ക്ലോസ്ഡ് ഡോർ യോഗത്തിൽ വിഷയം ചർച്ച ചെയ്യണമെന്നാണ് ചൈനയുടെ ആവശ്യം. ഒരു ആഫ്രിക്കൻ രാജ്യവുമായി ബന്ധപ്പെട്ട കാര്യം ചർച്ച ചെയ്യുന്നതിന് ചേരുന്ന യോഗത്തിലാണ് കശ്മീർ വിഷയം ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ചൈന ഇന്ന് രംഗത്തെത്തിയത്.

കഴിഞ്ഞ വർഷം ഡിസംബറിലും ഇതേ ആവശ്യവുമായി ചൈന രംഗത്തെത്തിയിരുന്നു. എന്നാൽ യുഎസിന്റെയും ഫ്രാൻസിന്റെയും നേതൃത്വത്തിലുള്ള മറ്റ് അംഗ രാജ്യങ്ങൾ ചൈനയുടെ ശ്രമം പരാജയപ്പെടുത്തുകയായിരുന്നു. കശ്മീർ വിഷയം ഉഭയകക്ഷി ചർച്ച ആവേണ്ടതില്ലെന്നായിരുന്നു യുഎസും ഫ്രാൻസും ഉൾപ്പടെയുള്ള മറ്റ് അംഗങ്ങളുടെ നിലപാട്.

ഓഗസ്റ്റ് 5 ന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെ യുഎൻ സുരക്ഷ സമിതിയിൽ വിഷയം അവതരിപ്പിക്കാൻ ചൈനയ്ക്ക് സാധിച്ചിരുന്നു. എന്നാൽ ഇത് തീരുമാനത്തിലെത്തിക്കാൻ ചൈനയ്ക്ക് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് കശ്മീർ വിഷയം രക്ഷാ സമിതിയുടെ പരിഗണനയിലെത്തിക്കാൻ ചൈന ശ്രമിക്കുന്നത്. ആ യോഗത്തിന് മുമ്പ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ച പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, കശ്മീരിനെ ചൊല്ലിയുള്ള സംഘർഷം ഉഭയകക്ഷി സംഭാഷണത്തിലൂടെ പരിഹരിക്കാമെന്ന് വ്യക്തമാക്കുകയായിരുന്നു.

ലോകരാഷ്ട്രങ്ങൾക്കിടയിൽ പാക്കിസ്ഥാൻ അനുകൂല നിലപാട് സ്വീകരിച്ച ചൈന ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതും കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത ഇന്ത്യയുടെ നടപടി അസാധുവാണെന്നും നിയമവിരുദ്ധമാണെന്നുമാണ് ചൈനയുടെ നിലപാട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: China makes fresh attempt to raise kashmir issue in unsc

Next Story
ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് ജാമ്യംchandrashekhar azad, ചന്ദ്ര ശേഖർ ആസാദ്, bail plea dismissed, ജാമ്യാപേക്ഷ, darya ganj violence, chandrashekhar azad caa protests, chandrashekhar azad, citizenship amendment protests, caa protests darya ganj, darya ganj caa protests, indian express news, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express