/indian-express-malayalam/media/media_files/uploads/2017/06/China2Out.jpg)
ബീജിംഗ് : ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നൂറിലേറെ പേര്‍ മരിച്ചതായി റിപ്പോർട്ട്. നിരവധി പേരെ കാണാതായിട്ടുണ്ട്. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെയാണ് മണ്ണിടിച്ചിലുണ്ടായതെന്ന് ചൈനീസ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
മോക്‌സിയന്‍ കൗണ്ടിയിലെ സിന്‍മോ ഗ്രാമത്തിലെ നാല്‍പതോളം വീടുകള്‍ മണ്ണിനടിയിലായി. പൊലീസും അഗ്‌നിശമനസേനയും സൈന്യവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
UPDATE: Over 100 people buried after landslide smashes 40 homes in SW China's Sichuan; 2km of river blocked https://t.co/96SJbHBfT0pic.twitter.com/W2maRL9yxc
— China Xinhua News (@XHNews) June 24, 2017
മഴ തുടരുന്ന സാഹചര്യത്തില്‍ അപകടസാധ്യത നിലനില്‍ക്കുന്നുണ്ട്. ഇതിനാല്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം നേരിടുന്നതായും വാർത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ജനുവരിയില്‍ ചൈനയിലെ സെന്‍ട്രല്‍ ഹബി മേഖലയില്‍ ഹോട്ടലിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് 12 പേര്‍ മരിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.