Latest News

ഇന്ത്യ-ചൈന അതിർത്തി സംഘർഷം തുടരുന്നതിനിടെ പുതിയ നിയമ നിർമാണവുമായി ചൈന

അതിർത്തിയുമായി ബന്ധപ്പെട്ട പുതിയ നിയമം അടുത്ത വർഷം ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

India china border conflict, india china talks, india china Ladakhis talks, disengagement of troops, india china border dispute, indian express malayalam, ie malayalam

ഇന്ത്യയുമായുള്ള അതിർത്തി പ്രശ്നങ്ങൾക്കിടെ അതിർത്തിയുമായി ബന്ധപ്പെട്ട പുതിയ നിയമനിർമാണത്തിന് ചൈന അംഗീകാരം നൽകി. ചൈനയുടെ പരമാധികാരവും പ്രദേശിക സമഗ്രതയും “വിശുദ്ധവും അലംഘനീയവുമാണ്” എന്ന് വാദിച്ചുകൊണ്ടാണ് ചൈനീസ് സർക്കാർ കര അതിർത്തി പ്രദേശങ്ങളുടെ സംരക്ഷണത്തിനുള്ള ഒരു പുതിയ നിയമത്തിന് അംഗീകാരം നകിയത്. ഇത് ഇന്ത്യയുമായുള്ള ചൈനയുടെ അതിർത്തി തർക്കത്തെ ബാധിക്കും.

നാഷണൽ പീപ്പിൾസ് കോൺഗ്രസിന്റെ (എൻപിസി) സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ ശനിയാഴ്ച നടന്ന നിയമസഭാ സമ്മേളനത്തിന്റെ സമാപന യോഗത്തിൽ നിയമം അംഗീകരിച്ചതായി ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

അടുത്ത വർഷം ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന നിയമം, “പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പരമാധികാരവും പ്രദേശിക സമഗ്രതയും പവിത്രവും അലംഘനീയവുമാണ്” എന്ന് വ്യവസ്ഥ ചെയ്യുന്നു.

പ്രാദേശിക പരമാധികാരവും ഭൂമിയുടെ അതിരുകളും ദുർബലപ്പെടുത്തുന്ന ഏതൊരു പ്രവൃത്തിക്കെതിരെയും പോരാടാനും പ്രദേശിക സമഗ്രതയും ഭൂമിയുടെ അതിരുകളും സംരക്ഷിക്കുന്നതിനുള്ള നടപടികൾ ഈ നിയമപ്രകാരം കൈക്കൊള്ളുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Also Read: ലഹരി മരുന്ന് ചെറിയ അളവില്‍ കൈവശം വയ്ക്കുന്നതിനും ഉപയോഗിക്കുന്നതിനും ജയില്‍ ശിക്ഷ ഒഴിവാക്കുക: സാമൂഹിക നീതി മന്ത്രാലയം

സമത്വം, പരസ്പര വിശ്വാസം, സൗഹൃദപരമായ കൂടിയാലോചന എന്നീ തത്വങ്ങൾ പാലിച്ച്, തർക്കങ്ങളും ദീർഘകാലമായുള്ള അതിർത്തി പ്രശ്നങ്ങളും ശരിയായി പരിഹരിക്കുന്നതിന് അയൽരാജ്യങ്ങളുമായുള്ള അതിർത്തി സംബന്ധമായ കാര്യങ്ങൾ ചർച്ചകളിലൂടെ ചൈന കൈകാര്യം ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയും ഭൂട്ടാനും ഒഴികെയുള്ള 12 അയൽ രാജ്യങ്ങളുമായി ചൈന ഇതിനകം അതിർത്തി കരാറുകളിൽ ധാരണയിലെത്തിയിരുന്നു. ഈ രാജ്യങ്ങളുമായി ചാനയുടെ അതിർത്തി തർക്കങ്ങൾ അവസാനിച്ചിരുന്നു.

കിഴക്കൻ ലഡാക്കിൽ ഇന്ത്യ-ചൈന അതിർത്തി പ്രശ്നം ഒരു വർഷത്തിലധികമായി തുടരുന്നതിനിടെയാണ് പുതിയ നിയമത്തിന് ചൈന അംഗീകാം നൽകുന്നത്.

കിഴക്കൻ ലഡാക്കിലെ ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിലെ (എൽ‌എസി) ലെ സംഭവവികാസങ്ങൾ അതിർത്തി പ്രദേശങ്ങളിലെ സമാധാനത്തെ സാരമായി ബാധിച്ചുവെന്ന് കഴിഞ്ഞയാഴ്ച, വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശൃംഗ്ല പറഞ്ഞിരുന്നു. അതിർത്തി ബന്ധങ്ങളെ ഇത് ബാധിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: China land border law military standoff with india

Next Story
ഈ കുഞ്ഞുകൈകളിൽ നിളപോലെ ചായങ്ങൾnila
The moderation of comments is automated and not cleared manually by malayalam.indianexpress.com